അദാനി ഗ്രൂപ്പ് ഓഹരികളാണ് ഇപ്പോള്‍ വിപണിയിലെ 'സെലിബ്രിറ്റികള്‍'. അദാനി ഓഹരികള്‍ തിരഞ്ഞെടുത്താല്‍ നിരാശപ്പെടേണ്ടി വരില്ലെന്ന പൊതുബോധം നിക്ഷേപകര്‍ക്കിടയില്‍ വേരുപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മള്ട്ടിബാഗര്മാരാണ് അദാനി നിരയില്‍ തലപൊക്കിയത്. കൂട്ടത്തില്‍ അദാനി പവര്‍ (250 ശതമാനം), അദാനി എന്റര്‍പ്രൈസസ് (103 ശതമാനം), അദാനി ഗ്രീന്‍ (170 ശതമാനം), അദാനി ട്രാന്സ്മിഷന് (150 ശതമാനം) ഓഹരികള്‍ വലിയ കയ്യടി നേടുന്നുണ്ട്.
ഇതേസമയം, അദാനി ഗ്രൂപ്പില്‍ നിന്നും ഒരു സ്റ്റോക്ക് മാത്രം നിറംകെട്ടു കിടക്കുകയാണ്. സംഭവം ഏതെന്നല്ലേ? അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. ഷിപ്പിങ് സെക്ടറില്‍ അദാനിയുടെ സാന്നിധ്യമാണ് ഈ ലാര്‍ജ് കാപ്പ് കമ്പനി. എന്നാല്‍ പോയവര്‍ഷം ഓഹരി വിപണിയില്‍ 'അദാനി മാജിക്ക്' ആവര്‍ത്തിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വളര്‍ച്ച മാത്രമാണ് അദാനി പോര്‍ട്സ് ഓഹരികള്‍ രേഖപ്പെടുത്തുന്നത്. ഇതേകാലയളവില്‍ നിഫ്റ്റി ഫിഫ്റ്റിയുടെ മുന്നേറ്റം 17 ശതമാനമാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.
1.9 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള അദാനി പോര്‍ട്സ് ഓഹരികള്‍ ഏറ്റവും അവസാനം 2021 ജൂണിലാണ് 52 ആഴ്ച്ച ഉയരം കയ്യടക്കിയത്. അന്ന് 901 രൂപ വരെയ്ക്കും ഉയര്‍ന്ന കമ്പനി തുടര്‍ന്ന് 'സൈഡ്വേസ്' ട്രെന്‍ഡിലേക്ക് വീണു.
2022 ഫെബ്രുവരിയില്‍ 52 ആഴ്ച്ച താഴ്ച്ച അദാനി പോര്‍ട്സ് തിരുത്തി. ഇക്കാലത്ത് 650 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു. ശേഷമിങ്ങോട്ട് തിരിച്ചുവരവിനുള്ള നിതാന്ത ശ്രമങ്ങള്‍ സ്റ്റോക്ക് നടത്തുന്നുണ്ട്. എന്തായാലും സമീപകാലത്തെ വിലചലനം പരിശോധിക്കുമ്പോള്‍ അദാനി പോര്‍ട്സ് ഓഹരികള്‍ ഏറെ വൈകാതെ 52 ആഴ്ച്ച ഉയരം തിരുത്തുമെന്നാണ് സൂചന.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 6 ശതമാനം മുന്നേറ്റം സ്റ്റോക്ക് അറിയിക്കുന്നുണ്ട്. ഒരു മാസം കൊണ്ട് 20 ശതമാനത്തിനരികെ വര്‍ധനവും ഓഹരി വിലയില്‍ കാണാം. ഒരുവര്‍ഷക്കാലം കഴിഞ്ഞുപോന്ന കണ്സോളിഡേഷന് മേഖലയില്‍ നിന്നും അദാനി പോര്‍ട്സ് ഓഹരികളെ പുറത്തുകൊണ്ടുവരാന്‍ സമീപകാലത്തെ റാലിക്ക് സാധിച്ചിട്ടുണ്ട്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ പോര്‍ട്ട്ഫോളിയോയില്‍ അദാനി പോര്‍ട്സ് ഉള്ളവര്‍ക്ക് ഓഹരികള്‍ ഹോള്‍ഡ് ചെയ്യാം. നിലവിലെ മാര്‍ക്കറ്റ് വിലയില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതിലും തെറ്റില്ല. ഒപ്പം, 800 രൂപ വരെയുള്ള ഓരോ വീഴ്ച്ചയിലും അദാനി പോര്‍ട്സ് സമാഹരിക്കുകയും ചെയ്യാം.
വിലചലനം അടിസ്ഥാനപ്പെടുത്തുകയാണെങ്കില്‍ നിര്‍ണായക ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് അദാനി പോര്‍ട്സ് ഓഹരികളുടെ വ്യാപാരം. പോസിറ്റീവ് സൂചനയാണിത്. 5, 10, 20, 50, 100, 200 ദിന മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് കമ്പനിയുടെ ഇപ്പോഴത്തെ നില്‍പ്പ്.
നിലവില്‍ 19 അനലിസ്റ്റുകള്‍ 'ഹൈ ബീറ്റ സ്റ്റോക്കായ' അദാനി പോര്‍ട്സില്‍ 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്. ദീര്‍ഘകാല ചാര്‍ട്ടുകളില്‍ 'ഹയര്‍ ഹൈ / ഹയര്‍ ലോ' രൂപീകരണം ആവിഷ്കരിച്ചാണ് കമ്പനി മുന്നേറുന്നത്.
'അടുത്തിടെയാണ് ഒരുവര്‍ഷം നീണ്ട കണ്‍സോളിഡേഷനില്‍ നിന്നും സ്റ്റോക്ക് പുറത്തുകടന്നത്. ശക്തമായ വോളിയം പിന്തുണ അദാനി പോര്‍ട്സിലെ ബുള്ളിഷ് വികാരം പറഞ്ഞുവെയ്ക്കുന്നു', ജിഇപിഎല്‍ കാപ്പിറ്റലിന്റെ ടെക്നിക്കല്‍ റിസര്‍ച്ച് അസോസിയേറ്റ് മലയ് താക്കര്‍ പറയുന്നു.
'സമീപകാലത്ത് ഭേദപ്പെട്ട മുന്നേറ്റമാണ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നത്. ബെഞ്ച്മാര്‍ക്ക് സൂചിക ദുര്ബലമായിട്ടുകൂടി സ്റ്റോക്കില്‍ തിരുത്തല്‍ നടന്നിട്ടില്ല. പ്രതിദിന സമയചിത്രത്തില് ബുള്ളിഷ് ഫ്ളാഗ് & പോള്‍ ഫോര്‍മേഷനാണ് കാണാന്‍ കഴിയുന്നത്', മലയ് താക്കര്‍ സൂചിപ്പിക്കുന്നു.
അദാനി പോര്‍ട്സിലെ ആര്‍എസ്ഐ സൂചകങ്ങളെല്ലാം (പ്രതിദിന, പ്രതിവാര, പ്രതിമാസ സമയചിത്രങ്ങള്) 60 മാര്‍ക്കിന് മുകളിലാണ്. ഇക്കാര്യം ബുള്ളിഷ് മൊമന്റം പറഞ്ഞുവെയ്ക്കുന്നു.
ഇപ്പോഴത്തെ അവസ്ഥയില്‍ അദാനി പോര്‍ട്സ് ഓഹരികള്‍ ആദ്യം 985 രൂപയിലേക്കും പിന്നാലെ 1,070 രൂപയിലേക്കും കാലെടുത്തുവെയ്ക്കുമെന്നാണ് മലയ് താക്കറിന്റെ വിലയിരുത്തല്‍. ഇതേസമയം, ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 785 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ നിക്ഷേപകര്‍ വിട്ടുപോകരുത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications