അദാനി എന്ന പേര് നിക്ഷേപകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓഹരി നിക്ഷേപകർക്ക് മികച്ച ലാഭം നൽകിയ നിരവധി കമ്പനികളാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്. ഇപ്പോഴിതാ മറ്റൊരു കമ്പനി റാലിക്കായി തയ്യാറെടുക്കുകയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഏതാണ് ആ കമ്പനിയെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് വിശദായി പരിശോധിക്കാം.
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്
ഇന്ത്യയിലെ വിവിധ പോർട്ട് ടെർമിനലുകളും പോർട്ട് ഇൻഫ്രാസ്ട്രക്ചറും സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന തുറമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് അദാനി പോർട്ട്‌സ് & സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. കണ്ടെയ്‌നർ ചരക്ക് കൊണ്ടുപോകുന്നതിനും മറ്റ് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിനുമായി കമ്പനി സ്വകാര്യ റെയിൽവേയും പ്രവർത്തിപ്പിക്കുന്നു.

വളർച്ച 10 മുതൽ 14 ശതമാനം വരെ
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് 2025 സാമ്പത്തിക വർഷത്തിൽ 10 മുതൽ 14 ശതമാനം വരെ വളർച്ച നേടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മൂലധന ചെലവിൽ 10,500 കോടി മുതൽ 11,500 കോടി രൂപ വരെ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അദാനി ലോജിസ്റ്റിക്‌സിൻ്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് 2,300 കോടി രൂപയും പുനരുപയോഗ ഊർജത്തിനായി 1600 കോടി രൂപയും പുതിയ പദ്ധതികൾക്കും പൊതു മൂലധന ചെലവുകൾക്കുമായി 7,000 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
2025 സാമ്പത്തിക വർഷാവസാനത്തോടെ വിഴിഞ്ഞം, ശ്രീലങ്ക തുറമുഖങ്ങൾ ആരംഭിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതോടെ വരുമാനത്തിൽ വലിയ കുതിപ്പുണ്ടാകും. കൂടാതെ മുന്ദ്ര, ധമ്ര, ഹാസിറ, ദഹേജ് എന്നീ തുറമുഖങ്ങളിലെ ബ്രൗൺഫീൽഡ് വിപുലീകരണത്തിനും കമ്പനി തയ്യാറെടുക്കുകയാണ്.
ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ
1574 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ശുപാർശ ചെയ്യുന്നത്. നേരത്തെ 1,415 രൂപയായിരുന്നു നുവാമയുടെ ടാർഗെറ്റ് വില. എന്നാൽ ക്യു 4 ഫലങ്ങൾ പുറത്ത് വന്നതിന് ശേഷമാണ് ടാർഗെറ്റ് വില ബ്രോക്കറേജ് സ്ഥാപനം പുതുക്കി നിശ്ചയിച്ചത്.
ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്കൻ തീരപ്രദേശങ്ങളിലെ സന്തുലിത പ്രവർത്തനവും അടുത്തിടെ ഏറ്റെടുത്ത തുറമുഖങ്ങളിലെ പ്രവർത്തന മുന്നേറ്റവും വഴി അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ഇന്ത്യയുടെ ചരക്ക് വോള്യത്തിൻ്റെ 2-3 മടങ്ങ് വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 1,550 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്നും ബ്രോക്കറേജ് സ്ഥാപനം ശുപാർശ ചെയ്യുന്നു.

ഓഹരി വിപണിയിലെ പ്രകടനം
1,323.50 രൂപ എന്നതാണ് എൻഎസ്ഇയിൽ നിലവിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിന്‍റെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം ആറ് മാസം കൊണ്ട് 66.39 ശതമാനം നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു. 97.64 ശതമാനം ലാഭമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനി നിക്ഷേപകർക്ക് നൽകിയത്. അഞ്ച് വർഷത്തിനിടെ 241.77 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
1,424.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 656.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
