വിവാദങ്ങളിലും തളരാത്ത അദാനി പോർട്സ്, ഓഹരി വില കുതിക്കുന്നു, വാങ്ങാൻ നിർദ്ദേശിച്ച് ബ്രോക്കറേജുകൾ

അദാനിയെന്ന പേര് കേൾക്കുമ്പോൾ തന്നെ ഗൗതം അദാനിയുടെ മുഖം നമ്മുടെ മനസിൽ തെളിഞ്ഞ് വരും അല്ലേ. ഉപ്പ് തൊട്ട് പവർ പ്ലാന്‍റ് ബിസിനസ് വരെ ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് ഗൗതം അദാനി. കഴിഞ്ഞ വർഷം ഒരു പക്ഷെ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന പേരും അദാനിയുടേതായിരിക്കും. ഹിൻഡൻബർഗ് റിപ്പോർട്ടും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും കുറച്ചൊന്നുമല്ലല്ലോ.

ഒരിക്കലും തളരാത്ത അദാനി പോർട്സ്

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ അദാനിയുടെ ബിസിനസ് സാമ്രാജ്യവും വലിയ തിരിച്ചടി നേരിട്ടിരുന്നു. പല ഓഹരികളും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിനും തൊടാൻ കഴിയാത്ത അദാനി ഗ്രൂപ്പിന്‍റെ ഓഹരിയായിരുന്നു അദാനി പോർട്സ്.

അദാനിയുടെ സമ്പത്തിന്‍റെ കരുത്ത്, ഒരിക്കലും തളരാത്ത ഈ ഓഹരി നിങ്ങൾ വാങ്ങിയോ...?

നിക്ഷേപകരുടെ ഏറ്റവും പ്രീയങ്കരമായ ഓഹരിയാണ് അദാനി പോർട്സ്. 2008 മുതൽ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന ഓഹരിയാണ് അദാനി പോർട്സിന്‍റേത്. ഏകദേശം 980 ശതമാനത്തിന്‍റെ നേട്ടമാണ് കമ്പനി ഇതുവരെ നിക്ഷേപകർക്ക് നൽകിയത്. ഓഹരി ലാഭവിഹിതം നൽകുകയും 16 വർഷത്തിനിടെ ഒരു തവണ എക്‌സ്‌പിറ്റ് ആകുകയും ചെയ്തിട്ടുണ്ട്.

കുതിപ്പ് വരും നാളുകളിലും തുടരും

അദാനി പോർട്സ് അതിന്‍റെ മുന്നോട്ടുള്ള കുതിപ്പ് വരും നാളുകളിലും തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ പ്രശസ്തമായ പല ബ്രോക്കറേജ് സ്ഥാപനങ്ങളും കമ്പനിയുടെ ഓഹരിയി ശുഭാപ്തിവിശ്വാസം പുലർത്തുകയും ബൈ കോൾ( ഓഹരി വാങ്ങുക) നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 1500 രൂപയാണ് അദാനി പോർട്ട്‌സിന്‍റെ ഏറ്റവും ഉയർന്ന ടാർഗെറ്റ് വില. എന്തായാലും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിരീക്ഷണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

അദാനി പോർട്സിന്‍റെ ഓഹരി വില

അദാനി പോർട്ട്സ് ഓഹരി ഒരു മൾട്ടിബാഗറാണ്. കമ്പനിയുടെ വാർഷിക വളർച്ചാ നിരക്ക് ഇപ്പോൾ 91 ശതമാനമാണ്. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരി നേടിയത് 263 ശതമാനത്തിന്‍റെ നേട്ടം. 2008 മാർച്ച് 7-ന് ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി വില 122.60 രൂപ മാത്രമായിരുന്നു. എന്നാൽ 2024 മാർച്ച് 11 കമ്പനിയുടെ ഓഹരി വില 1339.10 രൂപയാണ്.

ഓഹരിയുടെ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വില 1,356.50 രൂപയും ഏറ്റവും താഴ്ന്ന വില 571.35 രൂപയുമാണ്. അതായത് 132.33 ശതമാനത്തിന്‍റെ വളർച്ച ഓഹരി 52 ആഴ്ചയ്ക്കിടെ നേടിയെന്ന് സാരം.

അറ്റാദായത്തിൽ 70 ശതമാനം വർധനവ്

ഫെബ്രുവരി മാസത്തിലെ ചരക്ക് ഇടപാടുകളിൽ 33% വാർഷിക വർദ്ധനവാണ് അദാനി പോർട്സ് നേടിയത്. ഡിസംബർ പാദത്തിൽ, അദാനി പോർട്ട്‌സിന്റെ അറ്റാദായം 70% വർധിച്ച് 2,208.4 കോടി രൂപയായി. ഈ പാദത്തിലെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 45% വർദ്ധിച്ചു. ധമ്ര തുറമുഖം അതിന്‍റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ ചരക്ക് 4.22 എംഎംടിയായി ഉയർത്തി.

2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസങ്ങളിൽ, അദാനി പോർട്ട്‌സ് ഇതിനകം 382 എംഎംടി ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് 400 എംഎംടി മറികടക്കാൻ അദാനിക്ക് ഇതോടെ സാധിക്കുമെന്നാണ് സൂചന.

2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ അദാനി പോർട്ട്സിന്‍റെ വരുമാനം 45% വർഷം വർധിച്ച് 6,920 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 65 ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തി 2,208 കോടിയായി.

ലാഭവിഹിതം

ലാഭവിഹിതം നൽകുന്ന ഓഹരികളിൽ അദാനി പോർട്ട്‌സും ഉൾപ്പെടുന്നു. ട്രെൻഡ്‌ലൈൻ ഡാറ്റ പ്രകാരം, 2008 സെപ്റ്റംബർ മുതൽ കമ്പനി 20 തവണ ലാഭവിഹിതം വിതരണം ചെയ്തു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കമ്പനി ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം നൽകി. നിലവിലെ വിലയിൽ, അദാനി പോർട്ട്സിന്‍റെ ലാഭവിഹിതം 0.38% ആണ്.

അദാനിയുടെ സമ്പത്തിന്‍റെ കരുത്ത്, ഒരിക്കലും തളരാത്ത ഈ ഓഹരി നിങ്ങൾ വാങ്ങിയോ...?

ബ്രോക്കറേജുകളുടെ വിലയിരുത്തൽ

നിലവിലുള്ളതും പുതുതായി ഏറ്റെടുത്തതുമായ തുറമുഖങ്ങളുടെ ഉപയോഗവും വോളിയങ്ങളും വർദ്ധിപ്പിക്കുന്നത് അദാനി പോർട്സ് തുടരുന്നതിനാൽ കമ്പനി ശക്തമായ വളർച്ച കൈവരിക്കുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ വിലയിരുത്തുന്നത്. ഓഹരിയുടെ ബൈ കോൾ ( ഓഹരി വാങ്ങുക ) നിലനിർത്തി 1,470 രൂപയാണ് മോത്തിലാൽ ഓസ്വാൾ അദാനി പോർട്സിന്‍റെ ടാർഗെറ്റ് വില നിശ്ചയിച്ചിരിക്കുന്നത്.

ടാർഗെറ്റ് വില 1500 രൂപ

ജെഎം ഫിനാൻഷ്യലിന്‍റെ ടാർഗെറ്റ് വില 1,430 രൂപയാണ്. ഓഹരി വലിയ മുന്നേറ്റം അടുത്ത ദിവസങ്ങളിൽ തന്നെ കാഴ്ചവയ്ക്കുമെന്നാണ് ജെഎം ഫിനാൻഷ്യലിന്‍റെ വിലയിരുത്തൽ. കൂടാതെ പ്രമുഖ ബ്രോക്കറേജുകളായ മോർഗൻ സ്റ്റാൻലിയും അദാനി ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. 1,428 രൂപയാണ് ടാർഗെറ്റ് വില. അവാൻഡസ് ടാർഗെറ്റ് വില 1,500 രൂപയാണ് നിശ്ചയിച്ചത്. ഇത് ഏറ്റവും ഉയർന്ന ടാർഗെറ്റ് വിലയാണ്. സമീപകാലത്ത് അദാനി തുറമുഖങ്ങളിൽ ഏകദേശം 13% ഉയർച്ചയുണ്ടാകുമെന്ന് ഏറ്റവും ഉയർന്ന ടാർഗെറ്റ് വില സൂചന നൽകുന്നു.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X