ഗംഭീരം! അദാനി പവറിന്റെ മാര്‍ച്ച് പാദഫലം പുറത്തുവരുമ്പോള്‍ വിപണിക്ക് മറ്റൊന്നും പറയാനില്ല. കാരണം, 2022 ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ നികുതിക്ക് ശേഷം 4,645 കോടി രൂപ ലാഭം പിടിക്കാന്‍ ഊര്‍ജ്ജ കമ്പനിയായ അദാനി പവറിന് കഴിഞ്ഞു. മുന്‍വര്‍ഷമിത് കേവലം 13 കോടി രൂപയായിരുന്നു.
കമ്പനിയുടെ ഏകീകൃത വരുമാനത്തിലും കാണാം 93 ശതമാനം വളര്‍ച്ച. നാലാം പാദം അദാനി പവറിന്റെ വരുമാനം 6,902 കോടി രൂപയില്‍ നിന്നും 13,308 കോടി രൂപയായി ഉയര്‍ന്നു.
മികച്ച 'പ്രോഗ്രസ് റിപ്പോര്‍ട്ട്' വന്നതോടെ അദാനി പവര്‍ ഓഹരികള്‍ വ്യാഴാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടുകൊണ്ടാണ് വ്യാപാരം നിര്‍ത്തിയത്. രാവിലെ 260 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ അവസാന മണി മുഴങ്ങുമ്പോള്‍ 279.65 രൂപയില്‍ തിരശ്ശീലയിട്ടു. 2022 -ലെ ഏറ്റവും തിളക്കമേറിയ മള്‍ട്ടിബാഗര്‍ കിരീടമാണ് അദാനി പവര്‍ ചൂടുന്നത്. നടപ്പുവര്‍ഷം ഇതുവരെ 176 ശതമാനം ലാഭം നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുകൊടുത്തുകഴിഞ്ഞു.
ഇന്ത്യയിലെ താപവൈദ്യുത ഉത്പാദനത്തെ കല്‍ക്കരി ക്ഷാമം സാരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ വലിയ ബിസിനസ് സാധ്യതകളാണ് അദാനി പവറിന് മുന്നില്‍ ഒരുങ്ങുന്നത്. വിപണി വിദഗ്ധര്‍ കമ്പനിയുടെ ഓഹരികളില്‍ കൂടുതല്‍ മുന്നേറ്റം പ്രവചിക്കാനുള്ള കാരണവും ഇതുതന്നെ.
അദാനി പവര്‍ പോലുള്ള വന്‍കിട ഊര്‍ജ്ജ കമ്പനികളുടെ പക്കല്‍ കല്‍ക്കരിയുടെ കരുതല്‍ ശേഖരമുണ്ട്. അതുകൊണ്ട് ഗൗരവമായ മാര്‍ജിന്‍ നേട്ടങ്ങള്‍ ഈ കമ്പനികള്‍ കയ്യടക്കും. അടുത്തിടെ ടെക്നിക്കല്‍ ചാര്‍ട്ടില്‍ 'ഫ്ളാഗ് പാറ്റേണ്‍ ബ്രേക്കൗട്ട്' അദാനി പവര്‍ ഓഹരികള്‍ കണ്ടെത്തിയിരുന്നു. 260 രൂപയില്‍ നടന്ന ബ്രേക്കൗട്ടിന് ശേഷം 'ഹയര്‍ ഹയര്‍ ഹയര്‍ ലോ' രൂപീകരണമാണ് സ്റ്റോക്ക് അറിയിക്കുന്നത്. ശക്തമായ ബുള്ളിഷ് ട്രെന്‍ഡിനെ ഇതു പറഞ്ഞുവെയ്ക്കുന്നു.
'ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉത്പാദകരാണ് അദാനി പവര്‍. കല്‍ക്കരി വിതരണത്തിലെ പ്രതിസന്ധികള്‍ മുന്‍നിര്‍ത്തി ആഗോളതലത്തില്‍ കല്‍ക്കരി വില ഉയരുകയാണ്. ഈ സാഹചര്യം ഊര്‍ജ്ജ നിരക്കുകള്‍ കൂട്ടും. കല്‍ക്കരിയുടെ കരുതല്‍ ശേഖരമുള്ളതുകൊണ്ട് കാര്യമായ മാര്‍ജിന്‍ നേട്ടങ്ങളാണ് അദാനി പവറിനെ കാത്തിരിക്കുന്നത്. കൂടാതെ, വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം വര്‍ധിക്കുന്നതും അദാനി പവറിന്റെ ബിസിനസ് മെച്ചപ്പെടുത്തും', പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കര്‍ പറയുന്നു.
അദാനി പവര്‍ ഓഹരികളുടെ കാര്യത്തില്‍ ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും നിര്‍ദേശം പങ്കുവെയ്ക്കുന്നുണ്ട്. '260 രൂപ നിലയില്‍ ഫ്ളാറ്റ് പാറ്റേണ്‍ ബ്രേക്കൗട്ടാണ് സ്റ്റോക്ക് നല്‍കിയത്. ഇതിന് ശേഷം ചാര്‍ട്ടില്‍ ഹയര്‍ ഹയര്‍ ഹയര്‍ ലോ രൂപീകരണം ഓഹരികള്‍ പിന്തുടരുന്നു. വരുംനാളുകളില്‍ കൂടുതല്‍ ഉയര്‍ച്ച സംഭവിക്കുമെന്ന സൂചനയാണിത്', സുമീത് ബഗാഡിയ നിരീക്ഷിക്കുന്നു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനം വിലയിടിവ് അദാനി പവര്‍ ഓഹരികളില്‍ കാണാം. എന്നാല്‍ ഒരു മാസത്തെ ചിത്രത്തില്‍ 14 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് പറഞ്ഞുവെയ്ക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 312 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 70.35 രൂപ വരെയുള്ള താഴ്ച്ചയ്ക്കും അദാനി പവര്‍ സാക്ഷിയാണ്. പിഇ അനുപാതം 386.26.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
