ഇന്ത്യയിലെ ഭക്ഷ്യ എണ്ണ വിപണിയില്‍ അദാനി വില്‍മറിന് സുപ്രധാന സാന്നിധ്യമുണ്ട്. ശക്തമായ വിതരണ ശൃഖല, ബ്രാന്‍ഡ് പ്രതിച്ഛായ, മാര്‍ക്കറ്റ് നേതൃത്വം, സംയുക്ത ഉത്പാദന സൗകര്യങ്ങള്‍ എന്നിവയെല്ലാം മാര്‍ക്കറ്റില്‍ അദാനി വില്‍മറിന് മേല്‍ക്കൈ നല്കുന്ന ഘടകങ്ങളാണ്. അടുത്ത 3-4 വര്‍ഷം കൊണ്ട് വിതരണ ശൃഖല വിപുലീകരിക്കുകയാണ് കമ്പനിയുടെ അടുത്തലക്ഷ്യം.
ദീര്‍ഘവീക്ഷണമുള്ള പ്രമോട്ടര്‍ ഗ്രൂപ്പും അദാനി വില്‍മറിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാവുന്നുണ്ട്. ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യാന്തര ബ്രോക്കറേജായ എഡല്‍വെയ്സ് അദാനി വില്‍മറില്‍ വലിയ പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.
'2021-24 സാമ്പത്തിക വര്‍ഷക്കാലയളവില്‍ അദാനി വില്‍മറിന്റെ വോളിയം 9.3 ശതമാനവും വരുമാനം 19.9 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തും. ലിസ്റ്റിങ്ങിന് ശേഷം 140 ശതമാനം നേട്ടം കമ്പനിയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിക്കഴിഞ്ഞു. വലിയ വളര്‍ച്ചാ സാധ്യതയാണ് അദാനി വില്‍മറിന് മുന്നില്‍ രൂപംകൊള്ളുന്നത്. അതുകൊണ്ട് അദാനി വില്‍മര്‍ ഓഹരികള്‍ കൈവശമുള്ളവര്‍ വില്‍ക്കാതെ സൂക്ഷിക്കുന്നതാണ് ഉചിതം', എഡല്‍വെയ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
സ്റ്റോക്കില്‍ 'ഹോള്‍ഡ്' റേറ്റിങ്ങാണ് ബ്രോക്കറേജ് നല്‍കുന്നത്. 2022 ഫെബ്രുവരിയിലാണ് അദാനി വില്‍മര്‍ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റിങ്ങിന് ശേഷം ഗംഭീരമായ കുതിപ്പ് ഓഹരികള്‍ കയ്യടക്കി. കഴിഞ്ഞ ഒരു മാസത്തെ ചിത്രത്തില്‍ 70 ശതമാനം ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം. അദാനി ഗ്രൂപ്പും സിംഗപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സംരംഭമാണ് അദാനി വില്‍മര്‍.
'ശക്തമായ വളര്‍ച്ചാ കാഴ്ച്ചപ്പാടാണ് കമ്പനി അറിയിക്കുന്നത്. ഇതേസമയം, മറ്റു കണ്‍സ്യൂമര്‍ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസ്കൗണ്ട് വിലയിലാണ് അദാനി വില്മറുള്ളതും. മാര്‍ജിനിലെ ഉയര്‍ന്ന ചാഞ്ചാട്ടം വാല്യുവേഷന് കുറയാനുള്ള പ്രധാന കാരണമാവുന്നു. സെക്ടര്‍ ശരാശരി വെച്ചുനോക്കുമ്പോള്‍ കമ്പനിയുടെ റിട്ടേണ്‍ അനുപാതം കുറവെങ്കിലും കണക്കുകള്‍ മെച്ചപ്പെട്ടതുതന്നെ', എഡല്‍വെയ്സ് സൂചിപ്പിക്കുന്നു.
വളര്‍ച്ചയുടെ പാതയിലാണ് ഭക്ഷ്യ എണ്ണ വ്യവസായവും പാക്കുചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ വ്യവസായവും. അദാനി വില്മറായിരിക്കും ഈ പശ്ചാത്തലത്തില്‍ പ്രധാന ഗുണഭോക്താവായി മാറുക. ഇതേസമയം, റഷ്യ-ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് നേരിടുന്ന സണ്‍ഫ്ളവര്‍ എണ്ണയുടെ കുറവ് ഹ്രസ്വകാലത്തേക്ക് കമ്പനിക്ക് നേരിയ അപായസൂചന നല്‍കുന്നുണ്ട്.
ചൊവാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടുകൊണ്ടാണ് അദാനി വില്‍മര്‍ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. 559 രൂപയില്‍ തുടക്കമിട്ട ഇടപാടുകള്‍ 579.95 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 17 ശതമാനവും ഒരു മാസത്തിനിടെ 70 ശതമാനവും ഉയര്‍ച്ച സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 597.95 രൂപ രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 227 രൂപ വരെയുള്ള താഴ്ച്ചയ്ക്കും അദാനി വില്‍മര്‍ സാക്ഷിയാണ്. പിഇ അനുപാതം 94.71.
മുകളില്‍
കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications