അദാനി ഗ്രൂപ്പ് ഓഹരികൾ കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടും അതിനെ തുടർന്ന അദാനി ഓഹരികളിലുണ്ടായ തകർച്ചയും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ നഷ്ടങ്ങളെല്ലാം അദാനി ഗ്രൂപ്പ് ഓഹരികൾ തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണിയിൽ കണ്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരിയാണ് അദാനി ഗ്രൂപ്പിൻ്റെ എഫ്എംസിജി അനുബന്ധ സ്ഥാപനമായ അദാനി വിൽമർ.
ബുധനാഴ്ച എൻഎസ്ഇയിൽ 10 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതുമാത്രമല്ല ബ്രോക്കറേജ് സ്ഥാപനങ്ങൾ അദാനി വിൽമർ ഓഹരിയിൽ ബുള്ളിഷാണ്. അതുകൊണ്ടു തന്നെ ഓഹരിയുടെ മുന്നേറ്റത്തിന്‍റെ കാരണമെന്താണെന്നും ബ്രോക്കറേജ് വിലയിരുത്തൽ എന്താണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
മുന്നേറ്റത്തിന് കാരണം
ഗുജറാത്തിലെ ഓംകാർ കെമിക്കൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (OCIPL) ഭൂരിഭാഗം ഓഹരികളും എടുക്കുന്നതിനുള്ള ഷെയർ സബ്‌സ്‌ക്രിപ്‌ഷനും ഓഹരി വാങ്ങൽ കരാറും ഒപ്പുവെച്ചതായി അദാനി വിൽമർ അറിയിച്ചിരുന്നു. ഇതാണ് ഓഹരിയുടെ കുതിപ്പിന് കാരണം. 67 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 393.45 രൂപ എന്ന നിലയിലാണ് ബുധനാഴ്ച അദാനി വിൽമർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 21.32 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 9.03 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. 410 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 285.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരി വില 400 കടന്നേക്കും
ഓഹരി 350 രൂപ നിലവാരത്തിൽ നിന്ന് ഗണ്യമായി വീണ്ടെടുത്തു. നിലവിൽ, വൻതോതിലുള്ള പങ്കാളിത്തത്തോടെ ഓഹരി ശക്തമായ കുതിച്ചുചാട്ടമാണ് സൂചിപ്പിക്കുന്നതെന്ന് പ്രഭുദാസ് ലില്ലാധേറിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലക്കൽ പറഞ്ഞു. ഓഹരി 410 രൂപ ലെവൽ കടക്കേണ്ടതുണ്ട്. 440 രൂപയും 464 രൂപയും അടുത്ത ഉയർന്ന ലക്ഷ്യങ്ങൾക്കായി വരും ദിവസങ്ങളിൽ ഒരു പുതിയ മുന്നേറ്റം പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.

സപ്പോർട്ട് 380 രൂപയിലും പ്രതിരോധം 410 രൂപയിലുമായിരിക്കും. 410 രൂപ നിലവാരത്തിന് മുകളിലുള്ള നിർണായക ക്ലോസ് 440 രൂപയിലേക്ക് വർധിച്ചേക്കാം. പ്രതീക്ഷിക്കുന്ന വ്യാപാര ശ്രേണി ഹ്രസ്വകാലത്തേക്ക് 440 രൂപയ്ക്കും 375 രൂപയ്ക്കും ഇടയിലായിരിക്കും. സമീപകാലത്ത് 400 രൂപ നിലവാരത്തിൽ ഓഹരി പ്രതിരോധം നേരിടേണ്ടിവരുമെന്ന് റെലിഗെയർ ബ്രോക്കിംഗിലെ സീനിയർ വൈസ് പ്രസിഡൻ്റ് (റീട്ടെയിൽ റിസർച്ച്) രവി സിംഗ് അഭിപ്രായപ്പെട്ടു.
അദാനി വിൽമർ ലിമിറ്റഡ്
1999 ജനുവരിയിൽ അദാനി ഗ്രൂപ്പും - ഏഷ്യയിലെ പ്രമുഖ അഗ്രിബിസിനസ് ഗ്രൂപ്പായ സിംഗപ്പൂർ വിൽമർ ഇൻ്റർനാഷണൽ ലിമിറ്റഡും ചേർന്ന് ആരംഭിച്ച സംരംഭമാണ് അദാനി വിൽമർ ലിമിറ്റഡ്. ജനപ്രിയ എണ്ണ ബ്രാൻഡായ ഫോർച്യൂണിൻ്റെ നിർമ്മാതാക്കളായ അദാനി വിൽമറിന് ബിഎസ്ഇ അനലിറ്റിക്‌സ് പ്രകാരം 51,135 കോടി രൂപയാണ് വിപണി മൂല്യം. കമ്പനി ബിഎസ്ഇ 200 ൻ്റെ ഒരു ഘടകമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
