ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് അദാനി വിൽമറിന്റെ വ്യാപാരം ആരംഭിച്ചത്. ഇന്ന് ബുധനാഴ്ചത്തെ വ്യാപാര സെഷനിൽ അദാനി വിൽമറിന്റെ ഓഹരി വില 6 ശതമാനത്തോളം ഉയർന്നു. കെച്ചപ്പ്, സോസുകൾ, അച്ചാറുകൾ എന്നിവയുൾപ്പെടെയുള്ള ടോപ്സ് ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ ജി.ഡി ഫുഡ്സ് മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിനെ അദാനി വിൽമർ കമ്പനി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്നാണ് ഇന്ന് ഓഹരികൾ കുതിച്ചത്.
ഇന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) അദാനി വിൽമറിന്റെ ഓഹരി വില 245.60 രൂപക്കാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ വില ഉയർന്ന് 255.85 രൂപ വരെ എത്തിയിരുന്നു. നിലവിൽ 254.63 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി വില 31.45 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനിടെ 31.54 ശതമാനത്തിലധികവും ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ വ്യാപാരം 239.87 രൂപക്കാണ് അവസാനിച്ചത്.
അദാനി വിൽമർ-ജിഡി ഫുഡ്‌സ്
1999-ൽ സ്ഥാപിതമായ എഫ്.എം.സി.ജി കമ്പനിയായ അദാനി വിൽമർ ലിമിറ്റഡ് ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളും വിൽക്കുന്നു. ജിഡി ഫുഡ്‌സ് മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവെച്ചതായി കമ്പനി അറിയിച്ചു. ഈ ഏറ്റെടുക്കൽ പ്രക്രിയ പല ഘട്ടങ്ങളിലായി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ 80 ശതമാനം ഓഹരികളും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബാക്കി 20 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"എല്ലാ ക്ലോസിംഗ് വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് ജി.ഡി ഫുഡ്സ് ഏറ്റെടുക്കുന്നത്. ആദ്യ ഘട്ടം 60 ദിവസത്തിനുള്ളിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാടിന് ധനസഹായം നൽകുന്നത് ഐ.പി.ഒ വരുമാനം വഴിയായിരിക്കും," കമ്പനി ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

"'ടോപ്സ്' അദാനി വിൽമറിന്റെ ഭാഗമാകുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ 40 വർഷമായി, നൂതന ഉൽപ്പന്നങ്ങളിലൂടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളുടെ ആവശ്യങ്ങളും മനസ്സിലാക്കാനും നിറവേറ്റാനും ടോപ്സ് പ്രതിജ്ഞാബദ്ധരാണ്. ഇപ്പോൾ, അദാനി വിൽമറിന്റെ ശക്തിയോടെ, 'ടോപ്‌സ്' ഉൽപ്പന്നങ്ങൾ കൂടുതൽ വീടുകളിലേക്ക് എത്തും," ജിഡി ഫുഡ്‌സിന്റെ വൈസ് ചെയർമാൻ നിതിൻ സേത്ത് പറഞ്ഞു.
'ടോപ്‌സ്' ബ്രാൻഡ്...
1984-ൽ സ്ഥാപിതമായ ജിഡി ഫുഡ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡാണ് ടോപ്‌സ്. ടൊമാറ്റോ കെച്ചപ്പ്, സോസുകൾ, സ്നാക്ക് സോസുകൾ, ജാമുകൾ, അച്ചാറുകൾ, ഇൻസ്റ്റന്റ് മിക്സുകൾ, നൂഡിൽസ്, കോൺ, ചോക്കോ ഫ്ലേക്‌സ്, ബേക്കിംഗ് പൗഡർ, കേക്ക് മിക്സ്, വിനാഗിരി, കോൺ ഫ്ലോർ തുടങ്ങിയ അവശ്യ പാചക സാധാനങ്ങൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി നൽകുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പ്രധാനമായും ഏഴ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. 150,000-ത്തിലധികം ഔട്ട്‌ലെറ്റുകളിലും മൂന്ന് സ്ഥലങ്ങളിലായി ഇൻ-ഹൗസ് നിർമ്മാണ സൗകര്യങ്ങളുമായും റീട്ടെയിൽ സാന്നിധ്യമുണ്ട്. അദാനി വിൽമറിൻ്റെ സപ്പോർട്ട് ടോപ്സ് ബ്രാൻഡിനെ കൂടുതൽ ശക്തിപ്പെടുത്തും, ഒപ്പം ഇന്ത്യയിലുടനീളം വ്യാപിക്കാനും വഴിയൊരുക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
