ഓഹരി വിപണി തകർച്ചയിലും തിളക്കമാർന്ന ഉയർച്ചയുമായി ACME സോളാർ ഹോൾഡിംഗ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ ഉൽപ്പാദകരിൽ പ്രധാനികളാണ് ACME സോളാർ ഹോൾഡിംഗ്സ്. ഇന്ന് ഓഹരി വിപണി തുറന്നപ്പോൾ 197 രൂപയിൽ ആരംഭിച്ച ഷെയർ വില ഇപ്പോൾ 194 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഈ ഓഹരികൾക്ക് ബ്രോക്കറേജ് സ്ഥാപനമായ ആദിത്യ ബിർള മണി ലിമിറ്റഡ് വാങ്ങൽ റേറ്റിംഗ് നൽകിയിട്ടുണ്ട്. മാത്രമല്ല ഈ റേറ്റിംഗിൻ്റെ കാരണവും ബ്രോക്കറേജ് വ്യക്തമാക്കുന്നു.
ACME സോളാർ ഹോൾഡിംഗ്സ് ഓഹരിക്ക് 290 രൂപയുടെ ടാർഗറ്റ് വിലയാണ് ആദിത്യ ബിർള മണി ലിമിറ്റഡ് നിശ്ചയിച്ചത്. അതായത് 67.73 ശതമാനം ഉയർച്ചയാണ് ഈ ലക്ഷ്യ വിലയിലൂടെ കാണാൻ സാധിക്കുന്നത്.
ഓഹരികൾ നിലവിലെ നിലയിൽ നിന്ന് ഉയരുമെന്നാണ് കരുതുന്നത്. ACME സോളാർ ഹോൾഡിംഗ്സിൻ്റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 292 രൂപയാണ്. എന്നാൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 167 രൂപയാണ്. ഇന്ന് ബിഎസ്ഇയിൽ 1.86% ഉയർച്ചയോടെ 194 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പുറത്തിറക്കിയ ബ്രോക്കറേജിൻ്റെ റിപ്പോർട്ടിൽ പറയുന്നത്,
"നിലവിലെ ~200 ജിഗാവാട്ട് (ഹൈഡ്രോ ഉൾപ്പെടെ) യിൽ നിന്ന് 2030 സാമ്പത്തിക വർഷത്തിലേക്ക് എത്തുമ്പോൾ 500 ജിഗാവാട്ട് RE ശേഷി ഉയർത്തുക എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യം. IPP ബിസിനസിലെ സ്വകാര്യ പങ്കാളികൾ ഈ കാര്യത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 500 GW എന്ന ലക്ഷ്യത്തിലെത്താൻ അത്യാവശ്യമായ 40-50 ജിഗാവാട്ട് എന്ന പ്രതിവർഷ റൺ റേറ്റ് നേടുന്നതിന് RE പദ്ധതികളുടെ ടെൻഡറിൽ വർദ്ധനവുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു." ബ്രോക്കിംഗ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങളാണ് ബ്രോക്കറേജ് ഉറച്ചു പറയുന്നത്.

"2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 18.5 ജിഗാവാട്ട് പുനരുപയോഗ ശേഷി കൂട്ടിച്ചേർത്തു. 15 ജിഗാവാട്ട് സൗരോർജ്ജവും 3.3 ജിഗാവാട്ട് പവനോർജം അഥവാ കാറ്റിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജവുമാണ് ഈ 18 ജിഗാവാട്ടിൽ ഉൾപ്പെടുന്നത്. എന്നാൽ 2025 ഫെബ്രുവരി വരെ, 24 ജിഗാവാട്ട് ശേഷിയാണ് ഉയർത്തിയത്. അതിൽ 21 ജിഗാവാട്ട് സൗരോർജ്ജവും 2.7 ജിഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജ്ജവും ഉൾപ്പെടുന്നു. 2030 സാമ്പത്തിക വർഷത്തോടെ ഇന്ത്യ 500 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് പറയുന്നത്. എന്നാൽ അടുത്ത 5 വർഷത്തേക്ക് പ്രതിവർഷം 40-50 ജിഗാവാട്ട് കൂട്ടിച്ചേർക്കേണ്ടി വരും.
എൻടിപിസി, എസ്‌ജെവിഎൻ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ മേഖലയും ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാത്രമല്ല എല്ലാ പുനർനിർമ്മാണ പദ്ധതികൾക്കും 10 ശതമാനം ഊർജ്ജ സംഭരണ സംവിധാനം നിർബന്ധമാക്കും" ആദിത്യ ബിർള മണി പറഞ്ഞു.
"കമ്പനിയുടെ നിലവിലെ ശേഷിയുള്ള പൈപ്പ്‌ലൈൻ 4,430 മെഗാവാട്ടാണ്. ഇതിൽ 1,050 മെഗാവാട്ട് പ്ലെയിൻ വാനില സോളാർ & കാറ്റിലൂടെയുള്ള ഊർജം (24 ശതമാനം) ഉൾപ്പെടുന്നു. 2,630 മെഗാവാട്ട് എഫ്.ഡി.ആർ.ഇ (59 ശതമാനം), 750 ഹൈബ്രിഡ് (17 ശതമാനം) എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 300 മെഗാവാട്ട് സോളാറും 150 മെഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജവും 2,540 മെഗാവാട്ട് പ്രവർത്തന ശേഷിയിലേക്ക് ഉടൻ തന്നെ ഉൾപ്പെടുത്തും." ബ്രോക്കറേജ് കൂട്ടിച്ചേർത്തു.
"മൊത്തം പൈപ്പ്‌ലൈൻ ശേഷിയുടെ 53% അഥവാ 2,340 മെഗാവാട്ടിന്റെ പിപിഎകളിൽ ACME സോളാർ ഹോൾഡിംഗ്സ് ഒപ്പുവച്ചു. ഇതിൻ്റെ ബാക്കി വരുന്ന പാദങ്ങളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. " ആദിത്യ ബിർള മണി പറഞ്ഞു. വ്യക്തമാക്കി. മാത്രമല്ല പിപിഎ ഒപ്പിടുന്നതിലെ കാലതാമസം, എഫ്ഡിആർഇ പദ്ധതികളുടെ പ്രവർത്തനക്ഷമത, സർക്കാർ ടെൻഡറുകളിലെ മാന്ദ്യം എന്നിവയെല്ലാം പ്രധാന അപകട സാധ്യതകളായിട്ടാണ് ബ്രേക്കറേജ് കാണുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications