1 വര്‍ഷം കൊണ്ട് 1 ലക്ഷം 44 ലക്ഷമായി; 5 ലക്ഷം 2.21 കോടിയും — അറിയണം ഈ ഓഹരിയെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ എത്ര രൂപ വരുമാനം ലഭിക്കും? കൂടിപ്പോയാല്‍ വര്‍ഷത്തില്‍ അഞ്ചോ ആറോ ശതമാനം പലിശ കിട്ടും, അല്ലേ? അതായത് ഇപ്പോഴത്തെ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1.05 ലക്ഷം രൂപ തിരിച്ചുകിട്ടും. ഇനി സ്ഥിര നിക്ഷേപം 5 ലക്ഷമെങ്കില്‍ പലിശയടക്കം 5.25 ലക്ഷം രൂപയായിരിക്കും ബാങ്കുകള്‍ തിരിച്ചുതരിക. മിക്കവരും ഈ നിക്ഷേപ രീതിയില്‍ സംതൃപ്തരാണ്. കാരണം വലിയ തലവേദനയില്ല. റിസ്‌ക് കുറവാണ്.

റിസ്ക് എടുത്താൽ

എന്നാല്‍ ഒരല്‍പ്പം റിസ്‌ക് എടുക്കാന്‍ തയ്യാറെങ്കില്‍ ബാങ്കുകള്‍ ഒരു വര്‍ഷം കൊണ്ടു നല്‍കുന്ന വരുമാനം ഒരോ ദിവസവും നിങ്ങള്‍ക്ക് നേടാം. അതിശയോക്തിയാണെന്ന് പറഞ്ഞ് തള്ളിക്കളയേണ്ട. ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ പതിന്മടങ്ങ് വരുമാനം ഓഹരി വിപണിയില്‍ നിന്നും നിക്ഷേപകര്‍ക്ക് നേടാം. കോവിഡ് കാലത്ത് ഇന്ത്യന്‍ ഓഹരി വിസ്മയക്കുതിപ്പാണ് നടത്തുന്നത്. പോയവര്‍ഷം നീണ്ട അടച്ചിടലിനെ തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തിയപ്പോഴും വിപണി മുകളിലോട്ടുതന്നെ അടിവെച്ചടിവെച്ച് കയറി.

മൾട്ടി ബാഗർ ഓഹരികൾ

പല ചെറുകിട ഓഹരികളുടെയും വിലയില്‍ അമ്പരപ്പിക്കുന്ന വര്‍ധനവുണ്ടായി. മള്‍ട്ടി ബാഗര്‍ ഓഹരികളുടെ എണ്ണം കൂടി. 'മള്‍ട്ടി ബാഗര്‍' എന്നു കേള്‍ക്കുമ്പോള്‍ പുരികം ചുളിയുന്നുണ്ടോ? നൂറു ശതമാനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന ഓഹരികളാണ് മള്‍ട്ടി ബാഗര്‍ ഓഹരികള്‍.

Also Read: അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?Also Read: അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് കുറഞ്ഞ പലിശ ലഭിക്കുന്ന സാഹചര്യത്തില്‍ ഓഹരി വിപണി മികച്ച നിക്ഷേപ മേഖലയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഈ അവസരത്തില്‍ ഓഹരി വിപണിയിലെ തിളക്കമേറിയ 'മള്‍ട്ടിബാഗര്‍' സ്റ്റോക്കുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം നമുക്ക് തുടരാം.

 
അദിത്യ വിഷൻ ഓഹരികൾ

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് അത്ഭുതപ്പെടുത്തുന്ന ആദായം നല്‍കിയ കമ്പനികളില്‍ ഒന്നാണ് അദിത്യ വിഷന്‍. കഴിഞ്ഞ 12 മാസം കൊണ്ട് 4,000 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ കമ്പനിക്ക് സാധിച്ചു. 2020 ജൂലായ് എട്ടിന് 20.60 രൂപയുണ്ടായിരുന്ന അദിത്യ വിഷന്‍ ഓഹരി വില ഇപ്പോള്‍ 1,095.15 രൂപയിലാണ് എത്തിനില്‍ക്കുന്നത് (2021 ഓഗസ്റ്റ് 6). അതായത് വളര്‍ച്ച 4,333 ശതമാനം! പോയവര്‍ഷം മുഴുവന്‍ അദിത്യ വിഷന്‍ കുതിച്ചുയരുന്നതിന് വിപണി സാക്ഷിയായി.

Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെAlso Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

 
വില ചരിത്രം

ഈ വര്‍ഷം മാത്രം കമ്പനിയുടെ ഓഹരി വില 2,763.14 ശതമാനം വര്‍ധിച്ചത് കാണാം. 2021 ഫെബ്രുവരി 15 -ന് 38.25 രൂപയായിരുന്നു അദിത്യ വിഷന്‍ ഓഹരികള്‍ക്ക് വില. കഴിഞ്ഞ ഒരു മാസത്തെ ചിത്രം പരിശോധിച്ചാലും ബിഎസ്ഇ എസ്എംഇയില്‍ ലിസ്റ്റു ചെയ്ത ഈ കമ്പനി 52.77 ശതമാനം നേട്ടം കുറിക്കുന്നുണ്ട്. ഒരു മാസം കൊണ്ട് ഓഹരി വില 716.85 രൂപയില്‍ നിന്നും 1,095.15 രൂപയിലേക്കെത്തി.

ഇതേസമയം, കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി അദിത്യ വിഷന്‍ ഓഹരികള്‍ തകര്‍ച്ച നേരിടുന്നുണ്ട്. ഓഗസ്റ്റ് രണ്ടിന് 1,344.45 രൂപയില്‍ വ്യാപാരം നടത്തിയതിന് ശേഷമാണ് കമ്പനിയുടെ ഓഹരി വില 249 രൂപയോളം കുറഞ്ഞത് (18.54 ശതമാനം ഇടിവ്).

നിക്ഷേപകര്‍ക്ക് എത്ര കിട്ടി?

നിക്ഷേപകര്‍ക്ക് എത്ര കിട്ടി?

ഒരു വര്‍ഷം മുന്‍പ് അദിത്യ വിഷനില്‍ 'പൈസയിറക്കിയിരുന്നെങ്കില്‍' ഇപ്പോള്‍ എത്രയായേനെ? പലര്‍ക്കും ഇക്കാര്യം അറിയാന്‍ ആകാംക്ഷയുണ്ട്. കമ്പനിയുടെ വില ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു വര്‍ഷം മുന്‍പ് അദിത്യ വിഷനില്‍ 1 ലക്ഷം രൂപയിട്ടവര്‍ക്ക് 44.33 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. 5 ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ആസ്തി 2.21 കോടി രൂപയിലേക്കുമെത്തി! ഒരു മാസം മുന്‍പ് അദിത്യ വിഷനില്‍ 1 ലക്ഷം രൂപയിട്ടവര്‍ക്ക് 1.52 ലക്ഷം രൂപയും 5 ലക്ഷം രൂപയിട്ടവര്‍ക്ക് 7.63 ലക്ഷം രൂപയും തിരിച്ചുലഭിച്ചെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

വളർച്ച

ഈ വര്‍ഷമാദ്യം കമ്പനിയില്‍ നിക്ഷേപം നടത്തിയവര്‍ക്കും ബംബര്‍ ലോട്ടറിയടിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 1 ലക്ഷം രൂപ നിക്ഷേപം 28.63 ലക്ഷം രൂപയായും 5 ലക്ഷം രൂപ നിക്ഷേപം 1.43 കോടി രൂപയായും വര്‍ധിച്ചു.

ബീഹാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് റീടെയില്‍ കമ്പനിയാണ് അദിത്യ വിഷന്‍. ടിയര്‍ വണ്‍, ടിയര്‍ ടൂ നഗരങ്ങളിലാണ് കമ്പനി ചുവടുറപ്പിക്കുന്നത്. ഈ വര്‍ഷം ജാര്‍ഖണ്ഡില്‍ 12 മുതല്‍ 15 സ്റ്റോറുകള്‍ വരെ തുറക്കാന്‍ അദിത്യ വിഷന് പദ്ധതിയുണ്ട്. കിഴക്കന്‍ ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലേക്കും കമ്പനി വൈകാതെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

സാമ്പത്തിക ഫലം

2020-21 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 5.9 ശതമാനം തകര്‍ച്ച അദിത്യ വിഷന്‍ നേരിട്ടിരുന്നു (963.71 കോടി രൂപ 906.66 കോടി രൂപയായി).

കൊല്‍ക്കത്ത പോലുള്ള മെട്രോ നഗരങ്ങള്‍ വിട്ടുമാറി അസനോള്‍, ചിത്തരഞ്ജന്‍, സിലിഗുരി, ഗോരഖ്പുര്‍ തുടങ്ങിയ പ്രാദേശിക മേഖലകളില്‍ പിടിമുറുക്കുന്നതാണ് കമ്പനിയുടെ ബിസിനസ് തന്ത്രം. കാരണം ചെറിയ നഗരങ്ങളില്‍ പ്രവര്‍ത്തന ചിലവുകള്‍ക്ക് വലിയ കുറവുണ്ട്. ഇതേസമയം, റിലയന്‍സ് റീടെയില്‍ പോലുള്ള വന്‍കിടക്കാര്‍ പ്രാദേശിക മേഖലയിലേക്ക് ചുവടുവെയ്ക്കുന്നത് അദിത്യ വിഷന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ബിസിനസ് സ്ട്രാറ്റജി

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വഴിയായിരുന്നു കമ്പനിയുടെ ബിസിനസ് മുഴുവന്‍. ഓര്‍ഡറുകള്‍ കമ്പനിതന്നെ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിച്ചുനല്‍കി. മെയ് മാസം പ്രതിദിനം ഒരു കോടി രൂപയുടെ കച്ചവടമാണ് നടത്തിയതെന്ന് അദിത്യ വിഷന്‍ മുന്‍പ് അറിയിച്ചിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ കേന്ദ്രീകൃതമായി ബിസിനസ് വിപുലീകരിക്കുന്ന തിരക്കിലാണ് കമ്പനി. 1999 -ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച അദിത്യ വിഷന്‍ 2016 -ലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്.

നിരാകരണം

Also Read: മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!Also Read: മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.

 

English summary

Aditya Vision Stock: Know How Your One Lakh Becomes Forty Four Lakh After This Stock Surged

Aditya Vision Stock: Know How Your One Lakh Becomes Forty-Four Lakh After This Stock Surged. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X