A Oneindia Venture

സ്വർണവിലയിൽ പേടി വേണ്ട, 48,000 രൂപയ്ക്ക് 1 പവൻ വാങ്ങാം, കൂടുതൽ കരുത്തിലും മികച്ച ഡിസൈനിലും കിട്ടും

സംസ്ഥാനത്തെ സ്വർണവില ജനുവരി അവസാന ആഴ്ചയിൽ വലിയ പ്രതീക്ഷയാണ് നൽകിയത്. റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് കുത്തനെ ഇടിഞ്ഞു. ജനുവരി 29-ആം തീയ്യതി 1.31 രൂപയായിരുന്നു കേരളത്തിൽ പവന്‍റെ വില. ഫെബ്രുവരി 2-ആം തീയ്യതി 1,07,920 രൂപ എന്ന നിലയിലേക്ക് സ്വർണം വീണു. അതോടെ ആഭരണപ്രേമികളെല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി. പവന്‍റെ വില 1 ലക്ഷം രൂപയിലേക്ക് വീഴുമെന്നായിരുന്നു എല്ലാവരുടേയും കണക്ക് കൂട്ടൽ. എന്നാൽ അതുണ്ടായില്ല. സ്വർണവില പതിയെ നഷ്ടങ്ങളെല്ലാം തിരിച്ച് പിടിച്ചു. ഇന്ന് പവന്‍റെ വില 1.16 ലക്ഷം രൂപയാണ്.

വില മുകളിലേക്ക് തന്നെ

സ്വർണവിലയിൽ ഇന്ന് ചെറിയ കുറവുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ആഗോള വിപണയിൽ ഔണ്‍സിന് 2026-ൽ ഇതുവരെ 746 ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 17 ശതമാനം വളർച്ചയ്ക്ക് തുല്യമാണ്. ഫെബ്രുവരി മാസം പകുതി പോലും പിന്നിടുന്നതിന് മുൻപേ 188 ഡോളറിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരിയിൽ ഏകദേശം 575 ഡോളറിന്റെ കുതിപ്പാണ് സ്വർണ്ണം കാഴ്ചവെച്ചത്.

ഈ വർഷം അവസാനത്തോടെ സ്വർണവില 6,100-6,300 ഡോളറിലെത്തുമെന്നാണ് വെൽ ഫാർഗോ ഇൻവെസ്റ്റ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത്. 'യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഉയർത്തിയതും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നയപരമായ അപ്രതീക്ഷിത സംഭവങ്ങളുമാണ് സ്വർണ വില ലക്ഷ്യം ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് സ്ഥാപനം വ്യക്തമാക്കി. 2026 അവസാനത്തോടെ സ്വർണവില ഒരു ഔൺസിന് 6,300 ഡോളറാകും എന്നാണ് ജെപി മോർഗന്റെ പ്രവചനം.

എല്ലാം പൊന്നാണ്, 48,000 രൂപയ്ക്ക് 1 പവൻ സ്വർണം വാങ്ങാം

ആഭരണം വാങ്ങുന്നവർ ചെയ്യേണ്ടത്

കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യകത കൂടും. അത്തരത്തില്‍ ഡിമാന്‍ഡിന് അനുസരിച്ച് മഞ്ഞലോഹത്തിന് നിരക്ക് വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

9 കാരറ്റ് സ്വർണം വാങ്ങിയാലോ..?

ആഭരണം എന്ന നിലയിൽ സ്വർണം വാങ്ങുന്നവർക്ക് 22 കാരറ്റിന് പകരം 9 കാരറ്റ് സ്വർണം വാങ്ങാം. 9 കാരറ്റ് സ്വർണത്തിൽ 37.5% മാത്രമേ സ്വർണം അടങ്ങിയിട്ടുള്ളൂ. ബാക്കി 62.5% ചെമ്പ്, വെള്ളി അല്ലെങ്കിൽ സിങ്ക് പോലുള്ള മറ്റ് ലോഹങ്ങളുടെ മിശ്രിതമാണ് ഉൾക്കൊള്ളുന്നത്. ഈ കാരണത്താലാണ് 9 കാരറ്റ് ആഭരണങ്ങൾക്ക് താരതമ്യേന വില കുറയുന്നത്. സ്വർണത്തേക്കാൾ കൂടുതൽ മറ്റു ലോഹങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇത്തരം ആഭരണങ്ങൾ കൂടുതൽ ശക്തവും ഈടുനിൽക്കുന്നതുമായിരിക്കും.

9 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 5995 രൂപയാണ് ഗ്രാം വില. പവന് 48,000 രൂപയ്ക്ക് തൊട്ടടുത്ത് വരും. അതായത് 22 ഗ്രാം സ്വർണത്തിന് 1.3 ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്താണ് 50,000 രൂപയ്ക്ക് 1 പവൻ 9 ഗ്രാം സ്വർണം ലഭിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X