ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ മുഖേന അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം നേട്ടങ്ങള്‍ പക്ഷേ ഹ്രസ്വകാല നിക്ഷേപകരേക്കാള്‍ അധികമായി ദീര്‍ഘകാല നിക്ഷേപകരേയാവും തേടിയെത്തുക.
മേല്‍സൂചിപ്പിച്ച അധിക വരുമാന അവസരങ്ങള്‍ സ്ഥിരമായി നല്‍കണം എന്നില്ലെങ്കിലും ദീര്‍ഘകാലയളവിലെ ഇടവേളകളില്‍ ഭൂരിഭാഗം കമ്പനികളും നിക്ഷേപകര്‍ക്ക് ബോണസും ഡിവിഡന്റുമൊക്കെ നല്‍കിയിട്ടുണ്ടെന്ന് കാണാം. അതിനാല്‍ നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ കമ്പനിയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാനപരമായ ഘടകങ്ങളും വിലയിരുത്തുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ലാഭവിഹിതം നല്കുന്ന ചരിത്രം കൂടി പരിശോധിക്കുന്നതും ഉചിതമായിരിക്കും.
അതേസമയം 1:2 അനുപാത്തില്‍ ബോണസ് ഷെയര്‍ നല്‍കുന്നതിനുള്ള റെക്കോഡ് തീയതി പ്രഖ്യാപിച്ചതോടെ അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുന്ന മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വീരം സെക്യൂരിറ്റീസ്
സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ ചില്ലറ, മൊത്ത വ്യാപാരം നടത്തുന്ന കമ്പനിയാണ് വീരം സെക്യൂരിറ്റീസ് (BSE : 540252). മുത്തുകളും രത്നങ്ങളും പതിപ്പിച്ച പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും സ്വര്‍ണം/ വെള്ളി കട്ടകളുമാണ് നിര്‍മിക്കുന്നത്. പ്രധാനമായും ബ്രാന്‍ഡഡ് ജ്വല്ലറികള്‍ക്കു വേണ്ടിയും ഓര്‍ഡര്‍ അടിസ്ഥാനത്തിലുമാണ് ഇവ നിര്‍മിച്ചെടുക്കുന്നത്. അതേസമയം 152 കോടിയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം.
ഓഹരി വിശദാംശം
വീരം സെക്യൂരിറ്റീസിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 3.55 രൂപയും പിഇ അനുപാതം 8.47 മടങ്ങിലുമാണുള്ളത്. കമ്പനിയുടെ ആകെ ഓഹരികളില്‍ 53.42 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 0.5 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 46.07 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം 52 ആഴ്ച കാലയളവില്‍ വീരം സെക്യൂരിറ്റീസ് ഓഹരിയുടെ ഉയര്‍ന്ന വിലനിലവാരം 57 രൂപയും താഴ്ന്ന വില 12.80 രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ വരുമാനം 18 കോടിയും അറ്റാദായം 3 കോടിയുമാണ്.
ബോണസ് ഓഹരി
ഓഗസ്റ്റില്‍ ചേര്‍ന്ന വീരം സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഷെയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:2 അനുപാത്തിലാവും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി നല്‍കുമെന്ന് സാരം. ഇതിനിടെ ബോണസ് ഓഹരി നല്‍കുന്നതിന് അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 14-നാണ് നിശ്ചയിച്ചതായും കമ്പനി നേതൃത്വം അറിയിച്ചു.
ഓഹരി വില ചരിത്രം
ബോണസ് ഷെയര്‍ നല്‍കുന്നതിനുള്ള റെക്കോഡ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും വീരം സെക്യൂരിറ്റീസ് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ തന്നെ 5 ശതമാനം കുതിച്ചുയര്‍ന്ന് 30.05 രൂപയിലാണ് ഓഹരി തുടരുന്നത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വീരം സെക്യൂരിറ്റീസ് ഓഹരിയിലെ നേട്ടം 21 ശതമാനമായി ഉയര്‍ന്നു. ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയിലെ നേട്ടം 46 ശതമാനമായും വര്‍ധിച്ചു.
പെന്നി ഓഹരി: ശ്രദ്ധിക്കേണ്ട ഘടകം
അടിസ്ഥാനപരമായി മികച്ച പെന്നി ഓഹരികളായിരിക്കുമ്പോഴും വളരെയധികം വളര്‍ച്ച പ്രകടമാക്കുന്ന കമ്പനികളെ ഒഴിവാക്കുന്നത് ഉചിതമായിരിക്കും. കാരണം ഇത്തരം ഓഹരികളുടെ മൂല്യമതിപ്പ് (Valuations) പൊതുവേ ഉയര്‍ന്നതായിരിക്കും. അതിനാല്‍ ഏതെങ്കിലും ചില സാമ്പത്തിക പാദങ്ങളില്‍ വളര്‍ച്ചയില്‍ ഇടിവ് പ്രകടമാക്കിയാല്‍ ഓഹരി വിലയില്‍ വന്‍ തിരിച്ചടി നേരിടാം.
അതുകൊണ്ട് അടിസ്ഥാനപരമായ എല്ലാ ഘടകങ്ങളും ശരാശരി നിലവാരത്തിന് മുകളിലുള്ളതും എന്നാല്‍ മൂല്യമതിപ്പില്‍ താഴെ നില്ക്കുന്നതുമായ പെന്നി ഓഹരികളെയാവണം നിക്ഷേപത്തിനായി തെരഞ്ഞെടുക്കേണ്ടത്. ഇത്തരം ഓഹരികള്‍ വേഗത്തില്‍ നല്കിയില്ലെങ്കിലും തീരെ മോശമല്ലാത്ത ആദായം കാലക്രമേണ നല്‍കുന്നതായി കാണാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications