രാജ്യത്തെ വന്‍കിട ഇക്വിറ്റി ഇന്‍വെസ്റ്ററും സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. വിജയക്കഥകള്‍ ഒരുപാടുണ്ടെങ്കിലും ചിലപ്പോഴൊക്കെ നഷ്ടക്കഥകളും അദ്ദേഹത്തിന് നേരിടേണ്ടി വരുന്നുണ്ടെന്നതാണ് വാസ്തവം. അത്തരത്തില്‍ ജുന്‍ജുന്‍വാലയ്ക്ക് കൂടി പങ്കാളിത്തമുള്ള കമ്പനിയുടെ മൂന്നാം പാദഫലം പുറത്തുവന്നതോടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഈ ഓഹരിയുടെ റേറ്റിങ് താഴ്ത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ ഓഹരികള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വീണിരിക്കുകയാണ്.
ജൂബിലന്റ് ഫാര്‍മോവ
ആഗോളതലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ഫാര്‍മ കമ്പനിയാണ് ജൂബിലന്റ് ഫാര്‍മോവ. ജൂബിലന്റ് ലൈഫ് സയന്‍സസ് എന്നായിരുന്നു നേരത്തെ അറിയപ്പെട്ടിരുന്നത്. 2021 ഫെബ്രുവരിയില്‍ ലൈഫ് സയന്‍സ് വിഭാഗത്തിലെ ബിസിനസ് വേര്‍പ്പെടുത്തി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. റേഡിയോഫാര്‍മ- (ന്യൂക്ലിയര്‍ മെഡിസിനില്‍ അധിഷ്ഠിതമായ രോഗനിര്‍ണയം, ചികിത്സ മരുന്നുകള്‍), അലര്‍ജി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, പേറ്റന്റ് അധിഷ്ഠിതമായ മരുന്നുകള്‍ കരാര്‍ പ്രകാരം നിര്‍മിക്കുക, മരുന്നുകളുടെ നിര്‍മാണത്തിനു വേണ്ട സജീവ രാസസംയുക്തങ്ങള്‍ ഉത്പാദിപ്പിക്കുക, ജനറിക് മരുന്നുകള്‍ എന്നിവയിലാണ് പ്രവര്‍ത്തനം ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.
സാമ്പത്തികം
ഡിസംബര്‍ പാദത്തില്‍ വിപണി പ്രതീക്ഷിച്ചതിലും താഴെയാണ് കമ്പനിയുടെ പ്രവര്‍ത്തനഫലം. മൂന്നാം പാദത്തില്‍ ജൂബിലന്റ് ഫാര്‍മോവയുടെ ആകെ വരുമാനം 1,310.53 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 26 ശതമാനം ഇടിവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിയുടെ അറ്റാദായം 83.55 ശതമാനം ഇടിഞ്ഞ് 50.99 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം അറ്റാദായം 309.93 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭത്തിലും വാര്‍ഷികാടിസ്ഥാനത്തില്‍ 60 ശതമാനത്തോളം ഇടിവുണ്ടായി. പ്രതിയോഹരി വരുമാനം 3.20-ലേക്ക് വീണു. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തില്‍ 19.46 ആയിരുന്നു.
ഓഹരി വിശദാംശം
ജൂബിലന്റ് ഫാര്‍മോവയില്‍ (BSE: 530019, NSE: JUBLPHARMA) രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 6.3 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്. കഴിഞ്ഞ പാദങ്ങളിലും ഓഹരി പങ്കാളിത്തത്തിന്റെ അനുപാതം മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ 7,498 ജൂബിലന്റ് ഫാര്‍മോവയുടെ വിപണി മൂലധനം. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 1.06. കഴിഞ്ഞ ഒരാഴ്ചക്കിടെ ജൂബിലന്റ് ഫാര്‍മോവ ഓഹരികള്‍ 10 ശതമാനവും മൂന്ന് മാസത്തിനിടെ 23 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലേറെയും ഇടിഞ്ഞു. പ്രമോട്ടറുടെ കൈവശം 50.68 ശതമാനവും വിദേശ നിക്ഷേപകരുടെ പക്കല്‍ 23.18 ശതമാനവും ഓഹരികളുണ്ട്.
റേറ്റിങ് താഴ്ത്തി
കാരണം: കോവിഡ് മഹാമാരി രൂക്ഷമായിരുന്ന ആദ്യസമയങ്ങളില്‍ ജനറിക്, രാസസംയുക്തങ്ങള്‍ക്കും വേണ്ടി ജൂബിലന്റ് ഫാര്‍മയ്ക്ക് ലഭിച്ച വന്‍തോതിലുളള കരാര്‍ തുടരാതിരുന്നത്. കോവിഡിനെതിരേ വാക്‌സിനേഷന്‍ ലഭ്യമായതും രോഗം ഒരുവിധം നിയന്ത്രണത്തിലായതോടെയും ആവശ്യകത കുറഞ്ഞതും തിരിച്ചടിയായെന്നാണ് വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയത്.
- ഐസിഐസിഐ ഡയറക്ട്- ഓഹരിയുടെ റേറ്റിങ് താഴ്ത്തി- നേരത്തെ 'ബൈ' എന്നതില്‍ നിന്നും 'ഹോള്‍ഡ്' എന്നാക്കിയാണ് പുനര്‍നിശ്ചയിച്ചത്.
- മോത്തിലാല്‍ ഒസ്വാള്‍- റേറ്റിങ് 'ന്യൂട്രല്‍' എന്നതിലേക്ക് താഴ്ത്തി. ജനറിക് വിഭാഗത്തിലെ കടുത്ത മത്സരവും ചൂണ്ടിക്കാട്ടി. സീമപഭാവിയില്‍ 550 രൂപ വരെ പോകാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
- നിര്‍മല്‍ ബാങ്- സമീപകാലത്ത് റൂര്‍ക്കി പ്ലാന്റി്‌ന് അമേരിക്കന്‍ മരുന്ന നിയന്ത്രണ ഏജന്‍സിയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞു. ഇക്കാര്യം പരിഹരിക്കാന്‍ സാധിച്ചാല്‍ വരും പാദങ്ങളില്‍ പ്രവര്‍ത്തനം മെച്ചപ്പെടാം.
- ജെഎം ഫിനാന്‍ഷ്യല്‍- ഇവര്‍ മാത്രമാണ് ഓഹരിയില്‍ ശുഭസൂചന നല്‍കിയത്. റൂര്‍ക്കി പ്ലാന്റിലെ പ്രശ്‌നം ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ പരിഹരിക്കാന്‍ സാധിച്ചേക്കും. ഇതോടൊപ്പം അമേരിക്കയ്ക്ക് പുറത്തുള്ള വിപണികളിലും ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതും ഗുണം ചെയ്യും. സമീപ കാലയളവില്‍ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 7,35 രൂപയാണ്. നിലവിലെ ഓഹരി വിലയേക്കാള്‍ 57 ശതമാനം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനം എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications