ദില്ലി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മാരുതി സുസൂക്കിയും ടാറ്റയും അടക്കമുള്ള കമ്പനികള്‍ വില വര്‍ദ്ധനവുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഹോണ്ടയും കടന്നുവന്നിരിക്കുകയാണ്. എല്ലാ വാഹനങ്ങളുടെ വിലയും ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

നിര്‍മ്മാണ ചെലവും അസംസ്കൃത വസ്തുക്കളുടെ വിലയും വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വില വര്‍ദ്ധനവെന്ന തീരുമാനത്തിന് പിന്നിലെന്ന് ഹോണ്ട അറിയിച്ചു. അവശ്യ ഉല്പാദന ഘടകങ്ങളായ സ്റ്റീല്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധനവ് നികത്താനാണ് ഇപ്പോള്‍ വില വര്‍ദ്ധനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
മോഡലുകള്‍ക്ക് അനുസരിച്ചാണ് വില വര്‍ദ്ധിക്കുന്നത്. എന്നാല്‍ എത്ര ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല. അസംസ്കൃത വസ്തുക്കളായ സ്റ്റീല്‍, അലുമിനിയം, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു, അവയില്‍ പലതും എക്കാലത്തെയും ഉയര്‍ന്നതാണ്, ഇത് ഞങ്ങളുടെ ഇന്‍പുട്ട് ചെലവിനെ സാരമായി ബാധിക്കുന്നു- ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടറുമായ രാജേഷ് ഗോയല്‍ പറഞ്ഞു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഹോണ്ട വില വര്‍ദ്ധിപ്പിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
