വിപണിയില്‍ വീണ്ടും കാളക്കുളമ്പടി ശബ്ദം മുഴങ്ങി. തുടര്‍ച്ചയായ രണ്ടു ദിവസത്തെ വന്‍ തകര്‍ച്ചയ്ക്കു ശേഷമുള്ള ആശ്വാസ റാലിയിലൂടെ വിപണിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. എല്ലാ സെക്ടര്‍ ഇന്‍ഡക്സുകളും ഇന്ന് നേട്ടത്തിലാണ് അവസാനിപ്പിച്ചത്. എങ്കിലും ഐടി, മെറ്റല്‍, റിയാല്‍റ്റി വിഭാഗങ്ങളിലെ സ്റ്റോക്കുകളിലാണ് കാര്യമായ മുന്നേറ്റം ദൃശ്യമായത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 157 പോയിന്റ് ഉയര്‍ന്ന് 16,770-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്്സ് 497 പോയിന്റ് ഉയര്‍ന്ന് 56,319-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റി 168 പോയിന്റ് ഉയര്‍ന്ന് 34,607-ലും ക്ലോസ് ചെയ്തു.
5 ഘടകങ്ങള്‍
>> അനുകൂല ആഗോള സൂചകങ്ങള്‍- രണ്ട് ദിവസത്തെ ഇടിവിന് ശേഷം ആഗോള വിപണികളും നേട്ടത്തിലായിരുന്നു. ജപ്പാന്, കൊറിയന്‍, ചൈനീസ് വിപണികളിലും ഉണര്‍വ് കണ്ടു.
>> ഒമിക്രോണ്‍ വൈറസിന്റെ ഭീഷണി ഉള്‍ക്കൊണ്ടതും തുടര്‍ന്ന് വലിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും അനുകൂലമായി.
>> മൂല്യാധിഷ്ഠിത നിക്ഷേപം- കഴിഞ്ഞയാഴ്ച മുതല്‍ പ്രധാന സൂചികകളില്‍ 5 ശതമാനത്തിലേറെ തിരുത്തല്‍ സംഭവിച്ചിരുന്നു. ഓഹരി വിലകള്‍ ആകര്‍ഷമായത്
>> ഷോര്‍ട്ട് കവറിംഗ്
>> ചാഞ്ചാട്ടം കുറഞ്ഞത്. വിക്സ് (VIX) 8 ശതമാനത്തോളം താഴ്ന്നു.
മാര്‍ക്കറ്റ് മൂവ്മെന്റ്
ഐടി, മെറ്റല്‍, റിയാല്‍റ്റി വിഭാഗം ഓഹരികളാണ് ഇന്ന് ഏറ്റവും മുന്നേറ്റം കാഴ്ചവച്ചത്. മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറി. എന്നാല്‍, ബാങ്കിംഗ് ഓഹരികള്‍ ആരംഭത്തില്‍ കുതിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം തളര്‍ച്ച നേരിട്ടതോടെ, നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 150 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരുവേള 330 പോയിന്റ് ഉയര്‍ന്ന് 16,936 വരെ എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം ലാഭമെടുപ്പും ബാങ്കിംഗ് ഓഹരികളില്‍ തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ 150 പോയിന്റ് നഷ്ടമാകുകയും ചെയ്തു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,081 ഓഹരികളില്‍ 576 ഓഹരികളില്‍ വിലയിടിവും 1,466 ഓഹരികളില്‍ വില വര്‍ധനവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 2.56 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലെ മുന്നേറ്റമാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 2 കടന്നതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 39 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 11 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 39 എണ്ണം നേട്ടത്തിലായിരുന്നു. എച്ച്സിഎല്‍ ടെക്, വിപ്രോ, യുപിഎല്‍, അദാനി പോര്‍ട്ട്സ്, ടാറ്റ സ്റ്റീല്‍ എന്നിവ 3 ശതമാനത്തിലധികം ഉയര്‍ന്നു. ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര, ടൈറ്റന് കമ്പനി എന്നിവ രണ്ട് ശതമാനത്തിലേറെയും വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 11 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക് എന്നിവ ഒരു ശതമാനത്തിലേറെയും ബജാജ് ഫിനാന്‍സ്, സിപ്ല, എസ്ബിഐ, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികള്‍ നേരിയ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
