ഇന്നലത്തേത്‌ കൊടുങ്കാറ്റിനു മുമ്പത്തെ ശാന്തത; സെന്‍സെക്സില്‍ 900 പോയിന്റ് തകര്‍ച്ച; 5 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏറെ ആശങ്കയോടെ ഉറ്റുനോക്കിയ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് പ്രഖ്യാപനത്തെ ശാന്തതയോടെ ഇന്നലെ വിപണികള്‍ സമീപിച്ചപ്പോള്‍ ഇന്നത്തെ കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നുവെന്ന് അധികമാരും വിചാരിച്ചു കാണില്ല. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപണി വീണ്ടും വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. നിഫ്റ്റി 263 പോയിന്റ് നഷ്ടത്തില്‍ 16,985-ലും സെന്‍സെക്‌സ് 889 പോയിന്റ് താഴ്ന്ന് 57,011-ലും വ്യാപാരം അവസാനിപ്പിച്ചു. എല്ലാ വിഭാഗം ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം സൂചികകള്‍ രണ്ടു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ഐടി മേഖലയിലെ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ തുടരാനായത്.

 

5 ഘടകങ്ങള്‍

5 ഘടകങ്ങള്‍

>> ആഗോള വിപണികള്‍ നഷ്ടത്തില്‍ തുടരുന്നത് പ്രതികൂലമായി സ്വാധീനിച്ചു
>> ഒമിക്രോണ്‍ വ്യാപനം- ഡെന്‍മാര്‍ക്ക്, ബ്രിട്ടണ്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ദിനംതോറും രോഗനിരക്ക് ഇരട്ടിയാവുന്നത്.
>> യുഎസ് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഐഐപി നിരക്ക് പ്രതീക്ഷിച്ചതിലും താഴെയായത്
>> പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന്് യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാഗരൂകമായ സമീപനം
>> വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വില്‍പ്പന സമ്മര്‍ദം

മാര്‍ക്കറ്റ് മൂവ്‌മെന്റ്

മാര്‍ക്കറ്റ് മൂവ്‌മെന്റ്

ഇന്നു രാവിലെ പ്രധാന സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും നേരിയ നേട്ടത്തോടെയാണ് വ്യപാരത്തിന് തുടക്കമിട്ടത്. 28 പോയിന്റ് നേട്ടത്തില്‍ 17,276-ല്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി തൊട്ടുപിന്നാലെ തന്നെ നിര്‍ണായക നിലവാരമായ 17,250 തകര്‍ത്ത് ക്രമാനുഗതമായി താഴേക്ക് വീഴുകയായിരുന്നു. പിന്നീട് വ്യാപാരത്തിന്റെ ഇടവേളയില്‍ ഏറെ നേരം ശക്തമായ സപ്പോര്‍ട്ട് മേഖലയായ 17,000 നിലവാരത്തില്‍ പിടിച്ചുനിന്നു. തുടര്‍ന്ന് ഉച്ചയോടെ തിരികെ ക.യറാന്‍ ശ്രമിച്ചെങ്കിലും 17,100 നിലവാരം ഭേദിക്കാനാവാതെ നിഫ്റ്റി വീണ്ടും ഇടിയുകയയിരുന്നു. തുടര്‍ന്ന് ഇന്നത്തെ താഴ്ന്ന നിലവാരത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. 16,966-ല്‍ നിഫ്റ്റിയും 56,950-ല്‍ സെന്‍സെക്സും ഇന്നത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. അതേസമയം, നിഫ്റ്റി 17,298-ലും സെന്‍സെക്‌സ് 58,062,-ലും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.

ബാങ്ക്- നിഫ്റ്റി

ബാങ്ക്- നിഫ്റ്റി

ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്- നിഫ്റ്റി ഇന്നത്തെ വ്യാപാരത്തിന്റെ ഇടവേളയില്‍ മുഴുവന്‍ നഷ്ടത്തിലായിരുന്നു. ഇന്നലെ അവസാനിപ്പിച്ച ഏകദേശം അതേ നിലവാരത്തില്‍ 36,491-ലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 35,800 നിലവാരത്തില്‍ വെള്‌ൡയാഴ്ചത്തെ വ്യാപാരത്തിന്റെ ഏറിയ പങ്കും പിടിച്ചുനിന്നു. എങ്കിലും ഉച്ച കഴിഞ്ഞ് വീണ്ടും വില്‍പ്പന സമ്മര്‍ദമേറിയതോടെ നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ ഭേദിച്ച് താഴേക്ക് വീണു. ഒടുവില്‍ 930 പോയിന്റ് നഷ്ടത്തില്‍ 35,618-ല്‍ ക്ലോസ് ചെയ്തു. സൂചികയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 36,550-ലും താഴ്ന്ന നിലവാരം 35,535-ലും രേഖപ്പെടുത്തി.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,082 ഓഹരികളില്‍ 1,605 ഓഹരികളില്‍ വിലയിടിവും 435 ഓഹരികളില്‍ വില വര്‍ധനവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.27 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും കടുത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടുവെന്നാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയധികം താഴ്ന്നതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 5 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 45 കമ്പനികളുടെ ഓഹരികളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നേട്ടത്തിലുള്ള നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്്‌റ്റോക്കുകളില്‍ 5 എണ്ണത്തില്‍ 3 എണ്ണവും ഐടി സെക്ടറിലെയാണ്. വിപ്രോ നാല് ശതമാനവും ഇന്‍ഫോസിസ് രണ്ട് ശതമാനവും എച്ച്‌സിഎല്‍ ടെക് ഒരു ശതമാനത്തിലേറെ നേട്ടവും കരസ്ഥമാക്കിയപ്പോള്‍ പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ഫാര്‍മ എന്നിവ നേരിയ നേട്ടത്തിലും ക്ലോസ് ചെയ്തു.

>> നഷ്ടം നേരിട്ടവ: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ഒഎന്‍ജിസി എന്നിവ നാലു ശതമാനത്തിലധികവും കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്.യുഎല്‍, ടൈറ്റന്‍ കമ്പനി, ഗ്രാസിം, എച്ച്ഡിഎഫ്‌സി എന്നിവ മൂന്ന് ശതമാനത്തിലേറെയും ബജാജ് ഫിന്‍സേര്‍വ്, അദാനി പോര്‍ട്ട്സ്, സിപ്ല, എസ്ബിഐ, റിലയന്‍സ്, ഐഒസി, യുപിഎല്‍, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസൂക്കി എന്നിവ രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

Read more about: stock market share market
English summary

After US Hawkish View Sensex And Nifty Crumbles But IT Stocks Shines Five Reasons For Todays Fall

After US Hawkish View Sensex And Nifty Crumbles But IT Stocks Shines Five Reasons For Todays Fall
Story first published: Friday, December 17, 2021, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X