ദില്ലി; കാർഷിക പരിഷ്കരണ നിയമങ്ങൾ തിടുക്കപ്പെട്ട് തയ്യാറാക്കിയതല്ലെന്നും ഓഹരി ഉടമകൾ ഉൾപ്പെടെയുള്ള നിരവധി പേരുമായി നിരന്തര ആശയവിനിമയം നടത്തിയ ശേഷമാണ് അവ തയ്യാറാക്കിയതെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ.കർഷകരുമായി കേന്ദ്രം സമവായത്തിന് ശ്രമിക്കുകയാണെന്നും ഉടൻ കാർഷിക പ്രതിഷേധങ്ങളിൽ പരിഹാരം കാണുമെന്നും അവർ പറഞ്ഞു.ഹിന്ദുസ്ഥാൻ ലീഡർഷിപ്പ് ഉച്ചക്കോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഒരു തിരുമാനം കൈക്കൊള്ളുന്നതിന് മുൻപ് നിരവധി ഗൃഹപാഠങ്ങൾ നടത്താറുണ്ട്. വിവിധ തലങ്ങളിലുള്ള ആളുകളുമായി ചർച്ച ചെയ്യാറുണ്ട്. കാർഷിക നിയമങ്ങൾ സംബന്ധിച്ച് ഏറെ നാളായി കേന്ദ്രസർക്കാർ വിവിധ ചർച്ചകൾ നടത്തിവരികയായിരുന്നു. എല്ലാ പാർട്ടിക്കളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പലരുടേയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം തന്നെ ഇതായിരുന്നുവെന്നും ധനമന്ത്രി പറഞഢ്ഞു. അതുകൊണ്ട് തന്നെ ഒരിക്കലും തിടുക്കപ്പെട്ടെടുത്ത തിരുമാനം ആയിരുന്നില്ല ഇത്, അവർ പറഞ്ഞു.
കാർഷിക പരിഷ്കരണങ്ങൾ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര കൃഷി മന്ത്രി തയ്യാറാണ്. പരിഹാരം കാണുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിൽ കൊവിഡ് വാക്സിനായി ബജറ്റിൽ തുക വിലയിരുത്തുമോയെന്നുള്ള ചോദ്യത്തിന് ഇതുവരെ വാക്സിൻ സംബന്ധിച്ച കാര്യത്തിൽ അന്തിമ തിരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ധനമന്ത്രി പ്രതികരിച്ചു.
കൊവിഡ് പ്രതിസന്ധിയിൽ നിന്ന് വിപണി കര കയറുകയാണെന്നും ധനമന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസും പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഗ്രാമീണ മേഖലയിൽനിന്നുള്ള ഡിമാൻഡ് ഉയരുന്നതു ശുഭ സൂചനയാണെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുന്നതിനാൽ സമ്പദ് വ്യവസ്ഥ പോസ്റ്റീവ് ആകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications