ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019-20ൽ 4.2 ശതമാനം വളർച്ച കൈവരിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട താൽക്കാലിക ഡാറ്റ വ്യക്തമാക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 3.1 ശതമാനം വളർച്ച നേടി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ കോവിഡ് -19 ചൂട് അനുഭവിക്കാൻ തുടങ്ങിയ സമയമാണിത്. മാർച്ച് അവസാന ആഴ്ച്ച മുതലാണ് ഇന്ത്യയിൽ ലോക്ക്ഡൌൺ ആരംഭിച്ചത്.
വളർച്ച ഇടിവ്
ജിഡിപി വളർച്ച, വാർഷികാടിസ്ഥാനത്തിലും അവസാന പാദത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മന്ദഗതിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2018-19 ലെ 6.1 ശതമാനം വളർച്ചയിൽ നിന്ന് ഇന്ത്യയുടെ ജിഡിപി വളർച്ച 4.2 ആയി കുറഞ്ഞു. അതുപോലെ, 2018-19 ന്റെ നാലാം പാദത്തിലെ 5.7 ശതമാനം വളർച്ച 2019-20 ൽ 3.1 ശതമാനമായി കുറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം ദുർബലമായി.
കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ്
കൊവിഡ് പ്രതിസന്ധി പൂർണ്ണമായി ബാധിക്കുന്നതിനു മുമ്പുതന്നെ സമ്പദ്വ്യവസ്ഥ ദുർബലമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വളർച്ചയിലെ മാന്ദ്യം ക്രമേണയുള്ളതാണെന്നും കൊവിഡ് 19 പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ വളർച്ചാ വേഗത നിലനിർത്താൻ ഇന്ത്യ പാടുപെടുകയായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. 2019-20 ന്റെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച 5.2 ശതമാനമായിരുന്നു, രണ്ടാം പാദത്തിൽ ഇത് 4.4 ഉം മൂന്നാം പാദത്തിൽ 4.1 ഉം നാലാം പാദത്തിൽ 3.1 ഉം ആയി കുറഞ്ഞു. കൊവിഡിന് മുമ്പ് ഇന്ത്യ പിന്തുടരുന്ന വളർച്ചാ പാതയുടെ യഥാർത്ഥ ചിത്രം ഈ കണക്കുകൾ വ്യക്തമാക്കുന്നു.
നേട്ടം ഈ മേഖലകൾക്ക്
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ശക്തവും ദുർബലവുമായ മേഖലകളെക്കുറിച്ച് അറിയാൻ താൽക്കാലിക ജിഡിപി എസ്റ്റിമേറ്റ് സഹായിക്കും. 2018-20ൽ 2.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2019-20ൽ മൊത്ത മൂല്യവർദ്ധനവിന്റെ (ജിവിഎ) വളർച്ച കാർഷിക മേഖലയിൽ 4 ശതമാനമായി ഉയർന്നു. 2018-19 ൽ നെഗറ്റീവ് വളർച്ച (-5.8 ശതമാനം) രേഖപ്പെടുത്തിയ ഖനന, ക്വാറി പ്രവർത്തനങ്ങൾ 2019-20 ൽ 3.1 ശതമാനം വളർച്ച നേടി. ഈ രണ്ട് മേഖലകളിലെയും പുന: സ്ഥാപനം ഈ വർഷത്തെ സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകമായിരിക്കും. കാർഷിക മേഖലയെ കോവിഡ് -19 ആഘാതങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ, ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് നയപരമായ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ഈ മേഖലയിലെ കൂടുതൽ വളർച്ചയ്ക്ക് വ്യക്തമായ സൂചനകളാണിത്.
ബാധിച്ച മേഖലകൾ
2019-20 ൽ ഉൽപ്പാദന മേഖലയെ ഏറെ ബാധിച്ചു. ലോക്ക്ഡൌണിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ വ്യാപാരം, ഹോട്ടലുകൾ, ഗതാഗത വിഭാഗം എന്നീ മേഖലകളിൽ വളർച്ച പകുതിയായി കുറഞ്ഞു, 2018-19 ൽ 7.7 ശതമാനത്തിൽ നിന്ന് 2019-20 ൽ 3.6 ശതമാനമായി. മുൻവർഷത്തെ 6.1 ശതമാനത്തിൽ നിന്ന് 2019-20 ൽ വളർച്ച 1.3 ശതമാനമായി കുറഞ്ഞതോടെ നിർമാണ പ്രവർത്തനങ്ങളും ഗണ്യമായി കുറഞ്ഞു. കൽക്കരി, സിമൻറ്, ഉരുക്ക്, പ്രകൃതിവാതകം, റിഫൈനറി, ക്രൂഡ് ഓയിൽ തുടങ്ങിയ മേഖലകളുടെ ഉൽപാദനത്തിൽ ഗണ്യമായ നഷ്ടം നേരിട്ടു. 2020 മാർച്ചിലെ 9 ശതമാനം ഇടിവിനെ അപേക്ഷിച്ച് 38.1 ശതമാനം ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications