പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ കാർഷിക വായ്പകളുടെ തിരിച്ചടവ് 2020 ഓഗസ്റ്റ് 21 വരെ നീട്ടാൻ അനുമതി നൽകി. കാർഷിക ആവശ്യങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി എടുത്ത 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 2020, മാർച്ച് 1 മുതൽ 2020, ഓഗസ്റ്റ് 31 വരെ ബാങ്കുകൾക്ക് ബാങ്കുകൾക്ക് 2% പലിശ സബ്‌വെൻഷനും കർഷകർക്ക് 3% പ്രോംപ്റ്റ് തിരിച്ചടവ് പ്രോത്സാഹന (PRI) ആനുകൂല്യങ്ങളും ലഭിക്കും.
പ്രയോജനം
2020 മാർച്ച് 1 നും 2020 ഓഗസ്റ്റ് 31 നും ഇടയിൽ തിരിച്ചടയ്ക്കേണ്ട വായ്പകളുടെ തിരിച്ചടവ് തീയതി ഓഗസ്റ്റ് 31 വരെ നീട്ടുന്നത് ബാങ്കുകൾക്ക് 2% ഐഎസും കർഷകർക്ക് 3 ശതമാനം പിആർഐ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇത് വായ്പകൾ തിരിച്ചടയ്ക്കാനും പുതുക്കാനും കർഷകരെ സഹായിക്കും. തിരിച്ചടവ് തീയതി ഓഗസ്റ്റ് 31വരെ നീട്ടിയതും, പിഴ ഈടാക്കാതെ പലിശ നിലനിർത്തുന്നതും കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് ആശ്വാസമാകും.
പശ്ചാത്തലം
ബാങ്കുകൾക്ക് 2% പലിശ കുറയ്ക്കൽ, കർഷകർക്ക് യഥാസമയം തിരിച്ചടവ് നൽകുന്നതിലൂടെ 3% അധിക ആനുകൂല്യങ്ങൾ എന്നിവയിലൂടെ സർക്കാർ കർഷകർക്ക് നൽകുന്ന യഥാർത്ഥ ആനുകൂല്യം എന്തെന്ന് നോക്കാം. ഇതിനർത്ഥം 3 ലക്ഷം രൂപ വരെ വായ്പ എടുത്ത കർഷകർക്ക് വായ്പ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലൂടെ 4% പലിശ മാത്രമുള്ള പുതിയ വായ്പ ലഭിക്കും.
ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ
നിലവിലുള്ള ലോക്ക്ഡൌൺ സാഹചര്യത്തിൽ, ആളുകളുടെ യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിരവധി കർഷകർക്ക് അവരുടെ ഹ്രസ്വകാല വായ്പ കുടിശ്ശിക അടയ്ക്കുന്നതിന് ബാങ്ക് ശാഖകളിലേക്ക് പോകാൻ കഴിയില്ല. മാത്രമല്ല, ഉത്പന്നങ്ങൾ വിൽക്കുന്നതിലെ ബുദ്ധിമുട്ട്, സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാരണം, പുതുക്കലിനായി നിക്ഷേപിക്കേണ്ട തുക കണ്ടെത്താൻ കർഷകർക്ക് ബുദ്ധിമുട്ടാണ്. കൂടാതെ ബാങ്കുകളിൽ എത്താനും കഴിയുന്നില്ല.
താങ്ങുവില വർദ്ധനവ്
14 ഖാരിഫ് വിളകൾക്ക് താങ്ങുവില ഉയർത്താൻ മന്ത്രിസഭാ സമിതി തിങ്കളാഴ്ച അംഗീകാരം നൽകി. 14 വിളകൾക്ക് താങ്ങുവില വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രഖ്യാപിച്ചു. വായ്പ തിരിച്ചടയ്ക്കാൻ കർഷകർക്ക് ഓഗസ്റ്റ് 31 വരെ സമയം ലഭിക്കുമെന്നും വായ്പ തിരിച്ചടയ്ക്കുന്നവർക്ക് നാല് ശതമാനം പലിശ നിരക്കിൽ പുതിയ വായ്പ ലഭിക്കുമെന്നും തോമർ കൂട്ടിച്ചേർത്തു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരം കർഷകർക്ക് വായ്പ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications