'റിസള്‍ട്ട്' ടെന്‍ഷന്‍! ഐടി ഓഹരികളില്‍ ഇടിവ്; സെന്‍സെക്‌സില്‍ 482 പോയിന്റ് നഷ്ടം

പുതിയ വ്യാപാര ആഴ്ചയില്‍ വിപണിയില്‍ നഷ്ടത്തോടെയുള്ള തുടക്കം. ചൈനയില്‍ പ്രതീക്ഷച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിനെ തുടര്‍ന്ന് ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥയും ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദവും വിപണിയെ പിന്നോട്ടടിച്ചു. സെന്‍സെക്‌സ് 59,000 നിലവാരവും നഷ്ടപ്പെടുത്തി.

നിശ്ചിത റേഞ്ചിനുള്ളില്‍

ഇന്നത്തെ വ്യാപാരത്തിനിടെ മുഴുവന്‍ സമയവും പ്രധാന സൂചികകള്‍ നിശ്ചിത റേഞ്ചിനുള്ളില്‍ തുടരുകയായിരുന്നു. അനുകൂല ഘടകങ്ങളുടെ അഭാവവും നാലാം പാദഫലത്തിന് മുന്നോടിയായുള്ള ജാഗ്രതയും നിര്‍ണായക നിലവാരങ്ങള്‍ ഭേദിച്ച് മുന്നേറുന്നതില്‍ നിന്നും പ്രധാന സൂചികകയായ നിഫ്റ്റിയെ തടഞ്ഞുനിര്‍ത്തി. കഴിഞ്ഞ ദിവസത്തെ ഉയര്‍ന്ന നിലവാരത്തിലെ പ്രതിരോധം മറികടക്കാനായില്ല. നിലവിലെ ചാര്‍ട്ടില്‍ അനിശ്ചിതാവസ്ഥയാണ് തെളിയുന്നത്. നിലവില്‍ 17,600- 17,400 മേഖലകളില്‍ നിന്നും നിഫ്റ്റിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. 17,800 നിലവാരത്തിലാണ് പ്രതിരോധം നേരിടുന്നത്.

നിഫ്റ്റി-50

ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50 ഇന്ന് 109 പോയിന്റ് താഴ്ന്ന് 17,675-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് 482 പോയിന്റ് ഇടിഞ്ഞ് 58,965-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ ക്ലോസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചിക 17,779-ല്‍ ഉയര്‍ന്ന നിലവാരവും 17,650-ല്‍ താഴ്ന്ന നിലവാരവും കുറിച്ചു.

അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ മുഖ്യ സൂചികയായ നിഫ്റ്റി-ബാങ്ക് 138 പോയിന്റ് താഴ്ന്ന് 37,613-ലും വ്യാപാരം അവസാനിപ്പിച്ചു. മിഡ് കാപ്-100 സൂചിക 0.62 ശതമാനം മുന്നേറുകയും സ്‌മോള്‍ കാപ്-100 സൂചിക നേരിയ നഷ്ടത്തോടെയും വ്യാപാരം പൂര്‍ത്തിയാക്കി.

ഓയില്‍ & ഗ്യാസ്

ഇതിനിടെ, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 10 സൂചികകളും തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടം നേരിട്ടാണ് ക്ലോസ് ചെയ്തത്. 1.41 ശതമാനം ഇടിഞ്ഞ ഐടി ഓഹരികളാണ് തിരിച്ചടി കൂടുതല്‍ നേരിട്ടത്. ബാങ്കിംഗ്, ഓട്ടോ, ധനകാര്യ സേവനം, എഫ്എംസിജി, ഫാര്‍മ തുടങ്ങിയ പ്രധാന സൂചികകളും നേരിയ നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. എന്നാല്‍ 1.85 ശതമാനം മുന്നേറിയ ഓയില്‍ & ഗ്യാസ് വിഭാഗം സൂചിക നേട്ടത്തില്‍ മുന്നിലെത്തി. പിന്നാലെ മീഡിയ, റിയാല്‍റ്റി സൂചികകള്‍ ഒരു ശതമാനത്തിലേറെയും മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍ സൂചികകള്‍ നേരിയ നേട്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു.

എന്‍എസ്ഇയില്‍

അതേസമയം തിങ്കളാഴ്ച എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,171 ഓഹരികളില്‍ 1,195 എണ്ണവും മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 922 ഓഹരികള്‍ ഇടിവ് നേരിട്ടും വ്യാപാരം പൂര്‍ത്തിയാക്കി. 54 ഓഹരികള്‍ക്ക് മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിക്കാതെയും ക്ലോസ് ചെയ്തു. തിങ്കളാഴ്ചത്തെ വ്യാപാരം നടന്ന ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 1.30 നിരക്കിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 2.25 ആയിരുന്നു. എഡി റേഷ്യോ താഴ്ന്നതിലൂടെ വിപണി സ്ഥിരതയാര്‍ജിക്കുന്നതിന്റെ പാതയിലാണെന്ന സൂചന നല്‍കുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍, 3.29 ശതമാനം ഉയര്‍ന്ന് 18.27-ലേക്കെ് ഉയര്‍ന്നു.

നേട്ടം

നേട്ടം

തിങ്കളാഴ്ച വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 103 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. വില്‍ക്കാനാരും ഇല്ലാത്തതിനാല്‍ 154 ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 21 എണ്ണം നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കി. 2.58 % മുന്നേറിയ ഗ്രാസിം ഇന്‍ഡസ്ട്രീസാണ് നേട്ടക്കണക്കില്‍ പ്രഥമ സ്ഥാനത്തെത്തിയത്. അദാനി പോര്‍ട്ട്‌സ് 1.81 %, സിപ്ല 1.55 %, അപ്പോളൊ ഹോസ്പിറ്റല്‍ 1.39 %, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 1.24 %, യുപിഎല്‍ 1.02 % വീതവും നേട്ടം രേഖപ്പെടുത്തി.

നഷ്ടം

നഷ്ടം

ഇന്നത്തെ വ്യാപാരത്തിനിടെ എന്‍എസ്ഇയിലെ 8 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണു. വാങ്ങുന്നതിനാരും ഇല്ലാത്തതിനാല്‍ 44 ഓഹരികള്‍ തിങ്കളാഴ്ച ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ, നിഫ്റ്റി-50 സൂചികയിലെ 29 ഓഹരികളും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 2.65 % ഇടിഞ്ഞ എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. എല്‍ & ടി 2.64 %, ഇന്‍ഫോസിസ് 2.47 %, വിപ്രോ 2.09 %, എസ്ബിഐ ലൈഫ് 1.75 %, ഏഷ്യന്‍ പെയിന്റ്‌സ് 1.50 % വീതവും നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X