കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ഈ മാസം പകുതിയോടെ കേന്ദ്രബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാഷയിലാണ് ഇന്ത്യൻ ഓഹരി വിപണി. അതുകൊണ്ടു തന്നെ നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. ബജറ്റിനോട് അനുബന്ധിച്ച് ഏതൊക്കെ ഓഹരികൾ വാങ്ങണമെന്നാണ് അവർ ചിന്തിക്കുന്നത്. പ്രമുഖ സാമ്പത്തിക വിശകലന വിദഗ്ധരും ഉപദേശകരും ചില ഓഹരികൾ ശുപാർശ ചെയ്തിട്ടിട്ടുണ്ട്. അവ നമുക്ക് പരിശോധിക്കാം.
2 ഓഹരികൾ നിർദ്ദേശിച്ച് ജ്യോതി ഭണ്ഡാരി
വരാനിരിക്കുന്ന ബജറ്റിൽ നിന്ന് പ്രയോജനം നേടാൻ സാധ്യതയുള്ള 2 ഓഹരികൾ നിർദ്ദേശിച്ചിരിക്കുകയാണ് ലോവാക് ക്യാപിറ്റൽ സ്ഥാപകനും സിഇഒയുമായ ജ്യോതി ഭണ്ഡാരി.
1. ഹഡ്‌കോ
ഹഡ്‌കോയുടെ സ്റ്റോക്ക് ശക്തമായ സാങ്കേതിക മുന്നേറ്റം കാണിക്കുന്നു. മികച്ച അറ്റ മാർജിനുകളും സ്ഥിരമായ ലാഭ വളർച്ചയും ഉള്ള പ്രധാന ചലിക്കുന്ന ശരാശരിക്ക് മുകളിൽ വ്യാപാരം നടത്തുന്നു. വരാനിരിക്കുന്ന ബജറ്റ് ഭവനനിർമ്മാണത്തിന് ചെലവുകുറഞ്ഞ ഫണ്ട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
210 രൂപയാണ് നിലവിൽ ഹഡ്കോയുടെ ഓഹരി വില. 3 മാസത്തിനുള്ളിൽ 30 ശതമാനം വളർച്ച ഓഹരി കൈവരിക്കുമെന്നാണ് ജ്യോതി ഭണ്ഡാരിയുടെ വിലയിരുത്തൽ.

2. ഐആർഇഡിഎ
ഐആർഇഡിഎ ഓഹരി 200 രൂപയ്ക്ക് മുകളിലുള്ള ബ്രേക്ക്ഔട്ടിലാണ്. പുനരുപയോഗ ഊർജത്തിൻ്റെ വളർച്ചയെ പിന്തുണയ്ക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിവുണ്ടായേക്കാം. അതിൽ നിന്നും നേട്ടമുണ്ടാക്കാൻ ഐആർഇഡിഎക്ക് സാധിക്കും.
200 രൂപയാണ് നിലവിൽ ഐആർഇഡിഎ ഓഹരി വില. ചുരുങ്ങിയ സമയത്തിനുള്ളിൽ 25 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
3 ഓഹരികൾ നിർദ്ദേശിച്ച് ജെനി റീറ്റ
ബജറ്റിലെ പ്രധാന മേഖലകളായി ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധം, റെയിൽവേ എന്നിവ മാറുമെന്നാണ് ഇൻവെഞ്ചർ ഗ്രോത്ത് & സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് ജെനി റീറ്റ പറയുന്നത്.
1. ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്
അടിസ്ഥാന സൗകര്യ വികസനത്തിൽ നിന്നും കാര്യമായ നേട്ടമുണ്ടാക്കാൻ കമ്പനിക്ക് സാധിക്കും. 2025-2026 സാമ്പത്തിക വർഷത്തിൽ ഓർഡർ ഇൻഫ്ലോയിൽ 10% വളർച്ചയും ഏകദേശം 8.25% ഇബിഐടിഡിഎ മാർജിനും പ്രതീക്ഷിക്കുന്നു.
ഓഹരി വില: ₹3,605.85 | ലക്ഷ്യം: ₹4,300 | നേട്ടം: 19%

2. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഒരു പ്രധാന പങ്കാളി എന്ന നിലയിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയും. 6.22 ലക്ഷം കോടി രൂപയാണ് പ്രതിരോധ ബജറ്റ്. 94,000 കോടി രൂപയുടെ ഓർഡർ ബുക്ക് നിലവിൽ കമ്പനിക്കുണ്ട്.
ഓഹരി വില: ₹ 5,283 | ലക്ഷ്യം: ₹5,819 | നേട്ടം: 10%
3. ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ്
റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രധാനമന്ത്രി ഗതി ശക്തി പോലുള്ള സംരംഭങ്ങൾക്കുമായി 2.55 ലക്ഷം കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ചരക്ക്, പാസഞ്ചർ റോളിംഗ് സ്റ്റോക്ക് നിർമ്മാണത്തിൽ മുന്നിൽ നിൽക്കുന്ന ടിറ്റാഗറിന് അതിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും.
ഓഹരി വില: ₹ 1767 | ലക്ഷ്യം: ₹2030 | നേട്ടം: 15%
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
