മൂന്നാമതും അധികാരത്തിലേക്കെത്തിയ മോദി സർക്കാറിന്‍റെ സമ്പൂർണ്ണ ബജറ്റ് ഈ മാസം അവതരിപ്പിക്കും. ജൂലായ് മൂന്നാം വാരത്തോടെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ധനമന്ത്രാലയം. അത്തരമൊരു സാഹചര്യത്തിൽ, ബജറ്റിൽ നിന്നും നല്ല ലാഭം നൽകുന്ന ഓഹരികൾക്കായി തിരയുകയാണ് നിക്ഷേപകർ.
യൂണിയൻ ബജറ്റ് 2025 ന് മുന്നോടിയായി ഫുഡ്‌സ് & ഇൻസ് (Foods And Inns Ltd) ഓഹരി വാങ്ങാമെന്നാണ് മാർക്കറ്റ് വിദഗ്ധൻ അഭിഷേക് ജെയിൻ ശുപാർശ ചെയ്യുന്നത്. ഫുഡ്സ് & ഇൻസ് ഓഹരികൾക്ക് അദ്ദേഹം ഒരു ടാർഗെറ്റ് വിലയും നൽകി. ഈ ഓഹരിയിൽ നിന്ന് നിക്ഷേപകർക്ക് എത്ര ലാഭം പ്രതീക്ഷിക്കാമെന്ന് നോക്കാം.
ഓഹരി വില
ബിഎസ്ഇയിൽ 2.61 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 151.50 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 5.28 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. എന്നിരുന്നാലും, കഴിഞ്ഞ ആറ് മാസത്തിനിടെ, ഫുഡ്‌സ് ആൻഡ് ഇൻസിൻ്റെ ഓഹരികൾ ഏകദേശം 6.16 ശതമാനം ഇടിഞ്ഞു, കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരികൾ 17.25 ശതമാനം ഇടിഞ്ഞു.
180 ശതമാനത്തിന് മുകളിൽ മുന്നേറ്റമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നടത്തിയത്. 222.35 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 127 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ഫുഡ്‌സ് ആൻഡ് ഇൻസിൻ്റെ വിപണി മൂലധനം 886.53 കോടി രൂപയാണ്.

ടാർഗെറ്റ് വില
ഫുഡ്‌സ് ആൻഡ് ഇൻസിൻ്റെ ഓഹരികൾ ബജറ്റിൽ 10 മുതൽ 15 ശതമാനം വരെ ഉയരുമെന്നാണ് അഭിഷേക് ജെയിൻ വിലയിരുത്തുന്നത്. തക്കാളി, വാഴപ്പഴം എന്നിവയുടെ പൾപ്പ് ബിസിനസ്സും കമ്പനി വിപുലീകരിക്കുന്നു. ഇത് ഭാവിയിൽ അവർക്ക് ഗുണം ചെയ്യും. ഹ്രസ്വകാലത്തേക്ക് 165-175 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു വർഷത്തിനുള്ളിൽ ഓഹരിക്ക് 30 മുതൽ 40 ശതമാനം വരെ വർദ്ധനവ് കാണാനാകും. ഇത് 220 രൂപ വരെ ഉയരാമെന്നും അഭിഷേക് ജെയിൻ സൂചിപ്പിച്ചു.

യെസ് സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ആയ ലക്ഷ്മികാന്ത് ശുക്ല ഭെൽ ഓഹരി ശുപാർശ ചെയ്യുന്നുണ്ട്.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
എൻഎസ്ഇയിൽ 302.40 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം ആറ് മാസത്തെ കണക്കെടുക്കുമ്പോൾ 49.70 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. 242.47 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.
320 രൂപ ടാർഗെറ്റ് വിലയോടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഓഹരി വാങ്ങാമെന്നാണ് ലക്ഷ്മികാന്ത് ശുക്ലയുടെ ശുപാർശ. വർദ്ധിച്ച ട്രേഡിംഗ് വോള്യങ്ങളുടെ പിന്തുണയോടെ ഏകീകരണ ബ്രേക്ക്ഔട്ടിനൊപ്പം ശക്തമായ പിന്തുണാ മേഖല ഓഹരി കാണിക്കുന്നു. ഇത് ഒരു ഉയർച്ചയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു എന്നാണ് വിലയിരുത്തൽ.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications