കോവിഡ്-19 ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളെടുക്കാൻ ഒരുങ്ങി എയർ കാനഡ. കാനഡയിലെ പ്രധാന വ്യോമയാന കമ്പനി കൂടിയായ എയര്‍ കാനഡ ഇപ്പോള്‍ 5,000 ജീവനക്കാരെയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ കമ്പനിയുടെ ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസിന്റെ എയർ കാനഡ ഘടകത്തിന്റെ തലവൻ വെസ്ലി ലെസോസ്കി പറയുന്നതനുസരിച്ച് കരിയര്‍ റോഗില്‍ നിന്ന് 3,600 ജീവനക്കാരെയും 1,549 ഫ്ലൈറ്റ് അറ്റൻഡന്റുകളെയുമാണ് താത്കാലികമായി കമ്പനി പിരിച്ചുവിടുന്നത്.
പിരിച്ചുവിടൽ ഏപ്രിൽ മാസത്തോടെ പ്രാബല്യത്തിൽ വരുമെന്നും ഇത് 60 ശതമാനത്തോളം വരുന്ന ജീവനക്കാരെ ബാധിച്ചേക്കാമെന്നുമാണ് വിലയിരുത്തല്‍. മാർച്ച് 31-വരെ നിരവധി ഇന്റർനാഷണൽ ഫ്ലൈറ്റുകളും, യുഎസ് വിമാന സർവീസുകളും നിർത്തിവയ്ക്കുമെന്ന് എയർ കാനഡ അറിയിച്ചു. ഫ്ലൈറ്റുകൾ പുനരാരംഭിച്ചു കഴിഞ്ഞാൽ ജീവനക്കാരെ വീണ്ടും ഡ്യൂട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്നും കമ്പനി അറിയിച്ചു. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തില്‍ ശക്തമായ യാത്രാവിലക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് വിമാന കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യോമയാന മേഖലയില്‍ മാത്രം ആഗോളതലത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടൂറിസം, വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി, ബിസിനസ് ഇടപാടുകള്‍, വ്യവസായിക ഉത്പ്പാദനം എന്നീ മേഖലകളെല്ലാം ഇപ്പോള്‍ തകര്‍ച്ചയിലാണ്.

കൊറോണയെ നേരിടാൻ മുകേഷ് അംബാനിയുടെ മെഗാ പ്ലാൻ: സർക്കാരിനെ സഹായിക്കുന്നത് എങ്ങനെ?
ഇന്ത്യയിലും വിമാന കമ്പനികളുടെ അവസ്ഥ മറ്റൊന്നല്ല. യാത്രക്കാൻ കുറഞ്ഞതോടെ വിമാന കമ്പനികൾക്ക് നിരവധി ഫ്ലൈറ്റുകൾ റീ ഷെഡ്യൂൾ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വന്നു. കൊറോണ പടര്‍ന്നു പിടിച്ചതോടെ ലോക രാജ്യങ്ങള്‍ അതിര്‍ത്തിയടച്ച് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതോടെയാണ് വ്യോമയാന കമ്പനികള്‍ സമീപകാലത്തൊന്നുമില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയത്. കോവിഡ്-19 ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇതിനൊപ്പം ഇൻഡിഗോ സിഇഒ റോണോജോയ് ദത്ത തന്റെ സ്വന്തം ശമ്പളവും 25 ശതമാനം വെട്ടിക്കുറച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയും ജീവനക്കാരുടെ ശമ്പളം അഞ്ചു ശതമാനം വെട്ടിക്കുറക്കാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുന്ന എയർ ഇന്ത്യ കൊറോണ വൈറസ് ബാധ വ്യാപിച്ചതോടെ വലിയ നഷ്ടത്തെയാണ് നേരിടുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications