എയര്‍ ഇന്ത്യയുടെ ഓഹരി വിൽപ്പന; താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങുന്നതിനായുള്ള താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി സര്‍ക്കാർ നീട്ടി. പുതുക്കിയ തീയതി പ്രകാരം ഓഹരികൾ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഏപ്രിൽ 30 വരെ താൽ‌പ്പര്യപത്രം‌ സമർപ്പിക്കാം. നേരത്തെ നിശ്ചയിച്ച തീയതി മാര്‍ച്ച് 17 ആയിരുന്നു. ഈ തീയതിയിലാണ് മാറ്റമുണ്ടായിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ഓഹരി വിൽപ്പന; താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി നീട്ടി

താത്പര്യമുള്ളവർ ബിഡ്ഡറുകൾക്ക് താൽപ്പര്യ പത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 30 വരെ നീട്ടാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാണ് തീരുമാനിച്ചത്. ഫെബ്രുവരി അവസാനം എയർ ഇന്ത്യയുടെ 'വെർച്വൽ ഡാറ്റ റൂമിലേക്ക്' പ്രവേശിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു, മാത്രമല്ല വില്‍പ്പന സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാൻ മാർച്ച് ആറ് വരെ കൂടുതൽ സമയം അനുവദിക്കുകയും ചെയ്‌തിരുന്നു.

'ഐബികളിൽ നിന്ന് (ലേലത്തില്‍ താൽപ്പര്യമുള്ള) ലഭിച്ച അഭ്യർത്ഥനകളും കോവിഡ് -19-നെ സംബന്ധിച്ച് നിലവിലുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് മാറ്റങ്ങൾ' എന്ന് നിക്ഷേപ പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദിപാം) ഒരു വിജ്ഞാപനത്തിൽ പറഞ്ഞു. ജനുവരിയിൽ സർക്കാർ എയർ ഇന്ത്യയുടെ വിഭജന പ്രക്രിയ പുനരാരംഭിക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനിന്റെ 100 ​​ശതമാനം ഓഹരി വിൽക്കാൻ ബിഡ്ഡുകൾ ക്ഷണിക്കുകയും ചെയ്തു.

Most Read: കൊറോണ ആശങ്ക — കോടീശ്വരന്മാർക്ക് മുട്ടൻ പണി, അംബാനിയ്ക്കും ദമാനിയ്ക്കും അദാനിക്കും നഷ്ടം കോടികൾ

എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താൽപ്പര്യമുള്ള ലേലക്കാർക്ക് 3,500 കോടി രൂപ ആസ്തി ഉണ്ടായിരിക്കണം. 2018 ൽ സർക്കാർ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാൻ ഒരുങ്ങിയിരുന്നു. എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതിയിടുകയായിരുന്നു. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളുമാണ് ഇപ്പോൾ വിൽപ്പനയ്‌ക്ക് വെച്ചിട്ടുള്ളത്.

മറ്റ് ബാധ്യതകൾക്കൊപ്പം ഏകദേശം 3.26 ബില്യൺ ഡോളർ വരുന്ന കടബാധ്യത ഏറ്റെടുക്കാൻ ലേലത്തിന് എത്തുന്ന ഏതൊരാളും സമ്മതിക്കേണ്ടി വരും. ഇന്ത്യയില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ വില്‍ക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യമുള്ള വിദേശികള്‍ക്കുള്ള വില്‍പ്പന സാധ്യത കുറവായിരിക്കും. 2018-ൽ, എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിൽക്കാൻ ഒരുങ്ങുമ്പോൾ 5.1 ബില്യൺ ഡോളറായിരുന്നു കട ബാധ്യത.

 

Read more about: air india
English summary

എയര്‍ ഇന്ത്യയുടെ ഓഹരി വിൽപ്പന; താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി നീട്ടി

Air India Sales Postponed. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X