വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി യുഎസ്എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മുന്നൂറോളം വിമാനങ്ങൾക്കായി എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റിൽ ആറ് കോടി പേർ എത്തിയതായാണ് റിപ്പോർട്ട്. ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ് ആണ് ഇപ്പോഴുള്ളത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇന്നലെ വൈകുന്നേരം 5 മണിക്ക് ആണ് ബുക്കിംഗ് ആരംഭിച്ചത്.
വന്ദേ ഭാരത് മിഷൻ 3 പ്രകാരമുളള്ള വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണുള്ളത്. ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് പോകാൻ കാത്തിരിക്കുന്നത് നിരവധിയാളുകളാണ്. ആളുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തത്. തിരക്കിനെ തുടർന്ന് വെബ്സൈറ്റിന് തകരാർ സംഭവിച്ചോയെന്ന് പലരും ട്വീറ്റ് ചെയ്തു. ചിലർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വിജയിച്ചപ്പോൾ, മിക്ക വിമാനങ്ങളിലെയും ടിക്കറ്റുകൾ ബുക്കിംഗ് ആരംഭിച്ച ഉടൻ തന്ന വിറ്റുപോയതിനാൽ ആദ്യ മണിക്കൂറുകൾക്കുള്ളിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് നിരവധി യാത്രക്കാർ നിരാശ പ്രകടിപ്പിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്യാൻ പലരും മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും പലർക്കും ടിക്കറ്റ് ലഭിച്ചില്ലെന്നാണ് വിവരം. ചിലർക്കാകട്ടെ പണം കുറച്ചെങ്കിലും ടിക്കറ്റ് നൽകിയിട്ടില്ലെന്നാണ് പരാതി.
വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂൺ 11 (വ്യാഴം) മുതൽ ജൂൺ 30 വരെ തുടരും. എയർ ഇന്ത്യ വന്ദേ ഭാരത് മിഷന്റെ ഈ ഘട്ടത്തിൽ ജൂൺ 18 മുതൽ ജൂൺ 23 വരെ യുകെയിൽ കുടുങ്ങിക്കിടക്കുന്ന 1,200 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും. ജൂൺ 11 മുതൽ ജൂൺ 30 വരെ യുഎസിലും കാനഡയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർലൈൻ 70 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
എയർ ഇന്ത്യ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു; ഇന്ത്യയിൽ നിന്ന് ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications