താരിഫ് വർധനവില്ലാതെ വരുമാനം ഉയർത്തി എയർടെൽ; ആൾബലത്തിൽ മുന്നിലെങ്കിലും വരുമാനത്തിൽ ജിയോ പിന്നിൽ; കാരണമിതാ

റിലയൻസ് ജിയോയുടെ വരവോടെയാണ് ഇന്ത്യൻ ടെലികോം രം​ഗത്ത് വലിയ മാറ്റങ്ങൾ വന്നത്. 4ജി സേവനങ്ങൾ സൗജന്യമായി എത്തിയതോടെ ആളുകൾ കൂട്ടത്തോടെ ജിയോയിലേക്ക് ചേക്കേറി. അഞ്ചിലധിനം സേവനദാതാക്കളുള്ളിടത്ത് ഇത് നാലായി ചുരുങ്ങി. ജിയോ സൗജന്യങ്ങളിൽ നിന്ന് പിൻവാങ്ങിയപ്പോഴേക്കും ആവശ്യത്തിന് ഉപഭോക്താക്കളെ ജിയോയ്ക്ക് സ്വന്തമാക്കാനായി.

ജിയോയിലേക്ക് ചേക്കേറിയവരിൽ എയർടെൽ, വോഡാഫോൺ ഐഡിയ, ബിഎസ്എൽഎൽ മറ്റ് സേവനദാതാക്കൾ എന്നിങ്ങനെ എല്ലാവരുടെയും ഉപഭോക്താക്കളുണ്ടായിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ സെപ്റ്റംബറിലെ ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്‌ഷൻ ഡാറ്റ പ്രകാരം ഭാരതി എയർടെല്ലിൻ്റെ മൊബൈൽ ഉപഭോക്കാകൾ 377.78 ദശലക്ഷവും റിലയൻസ് ജിയോയുടേത് 449.21 ദശലക്ഷവുമാണ്. ആൾ ബലത്തിൽ ജിയോ ഒന്നാമതാണെങ്കിലും ലാഭകണക്കിൽ എയർടെലാണ് മുന്നിൽ. ഓരോ കമ്പനിയുടെ വരുമാന കണക്കുകൾ നോക്കാം.

താരിഫ് വർധനവില്ലാതെ വരുമാനം ഉയർത്തി എയർടെൽ; ആൾബലത്തിൽ മുന്നിലെങ്കിലും വരുമാനത്തിൽ ജിയോ പിന്നിൽ

ആളെ ചേർത്തി ജിയോയും എയർടെലും

ഇന്ത്യൻ ടെലികോം വിപണിയിൽ വോഡാഫോൺ ഐഡിയയും ബിഎസ്‍എൻഎല്ലും തുടരുന്നുണ്ടെങ്കിലും ആൾബലത്തിൽ പിന്നിലാണ്. ഭാരതി എയർടെല്ലും റിലയൻസ് ജിയോയും സെപ്റ്റംബറിൽ യഥാക്രമം 1.3 ദശലക്ഷവും 3.4 മില്യണും മൊബൈൽ ഉപയോക്താക്കളെ ചേർത്തപ്പോൾ ബിഎസ്എൻഎല്ലിന്റെയും വോഡാഫോൺ ഐഡിയയുടെയും ഉപയോക്താക്കളെയാണ് കൊണ്ടുപോയത്.

വോഡാഫോൺ ഐഡിയയ്ക്ക് പോയത് 0.7 ദശലക്ഷം ഉപഭോക്താക്കളാണ്. ബിഎസ്എൻഎല്ലിന് 2.3 ദശലക്ഷം മൊബൈൽ ഉപയോക്താക്കളെ നഷ്ടമായി. സജീവ ഉപയോക്താക്കളുടെ എണ്ണം നോക്കിയാൽ സൂചിപ്പിക്കുന്നത് ഭാരതി എയർടെല്ലിന് അതിൻ്റെ നെറ്റ്‌വർക്കിൽ 99.5 ശതമാനം ഉപഭോക്താക്കളുണ്ട്. അതേസമയം ജിയോയ്‌ക്ക് 93.56% ഉം വോഡാഫോൺ ഐഡിയയ്‌ക്ക് 87.8 ശതമാനവുമാണിത്.

വരുമാനം ഉണ്ടാക്കുന്നതിൽ മുന്നിൽ

ഓരോ പാദത്തിലും ടെലികോം കമ്പനികളുടെ പ്രകടനം അളക്കുന്നതിനുള്ള ഒരു പ്രധാന അളവുകോലാണ് കമ്പനികളുടെ എആർപിയു (ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) എത്രത്തോളം വളരുന്നുവെന്നത്. എആർപിയു വിന്റെ അടിസ്ഥാനത്തിൽ എയർടെൽ തന്നെയാണ് ഇന്ത്യയിൽ ഇന്നും മുന്നിൽ.

2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലെ കണക്കുകൾ നോക്കിയാൽ എയർടെൽ, ജിയോ, വിഐ എന്നിവ തമ്മിലുള്ള എആർപിയു വ്യത്യാസം കൂടുതൽ വലുതായി. എയർടെല്ലിൻ്റെ എആർപിയു ആരോഗ്യകരമായ രീതിയിൽ വളരുകയാണ്. അതേസമയം താരിഫ് വർധനയില്ലാത്തതിനാൽ ജിയോയെ സംബന്ധിച്ചിടത്തോളം എആർപിയുവിൽ വളർച്ചയില്ല.

വളർച്ച ഇങ്ങനെ

2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൻ്റെ എയർടെല്ലിൻ്റെ എആർപിയു 208 രൂപയായിരുന്നു. രണ്ടാം പാദത്തിലെ 203 രൂപയിൽ നിന്നാണ് ഈ വർധനവ്. ജിയോയുടെ എആർപിയു 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും 181.7 രൂപയായിൽ തുടരുകയാണ്. അതായത്, ജിയോയുടെ എആർപിയുവിൽ ഒരു വളർച്ചയും ഉണ്ടായിട്ടില്ല. വോഡാഫോൺ ഐഡിയയുടെ എആർപിയു 139 രൂപയിൽ നിന്ന് 145 രൂപയായി ഉയർന്നു.

എങ്ങനെ എയർടെല്ലിന് നേട്ടം

വലിയ താരിഫ് വർധനയില്ലാതെ എയർടെൽ 208 രൂപയുടെ എആർപിയു നേടിയതിന് പിന്നിൽ ബിസിനസ് തന്ത്രമാണ്. നേരത്തെ 99 രൂപയായിരുന്ന എയർടെലിന്റെ അടിസ്ഥാന പ്ലാൻ. ഇത് പിൻവലിച്ചതോടെ പുതിയ അടിസ്ഥാന പ്ലാനിന് 155 രൂപ ഉപഭോക്താവ് ചെലവാക്കണം. ഇതാണ് മൂന്നാം പാദത്തിലെ വരുമാന വർധനവിന് കാരണം. 2025-ൽ പ്രതീക്ഷിക്കുന്ന പൂർണ്ണ തോതിലുള്ള താരിഫ് വർധനവോടെ എയർടെൽ ഹ്രസ്വകാലത്തേക്ക് 250 രൂപ എന്ന എആർപിയു ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിലയൻസ് ജിയോയെ സംബന്ധിച്ചിടത്തോളം താരിഫ് വർധനവില്ലാതെ എയർടെൽ ഉള്ള സ്ഥലത്തേക്ക് വരുമാനം ഉയർത്തുക ബുദ്ധിമുട്ടാണ്. വോഡാഫോൺ ഐഡിയയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ എഐർപിയു വലിയ പ്രശ്നമാണ്. ഡാറ്റ ആവശ്യമില്ലാത്ത നിരവധി ഉപയോക്താക്കൾ കമ്പനിക്കുണ്ട്. അതിനാൽ കൂടുതൽ 4ജി ഉപഭോക്താക്കളെ ചേർത്തെങ്കിൽ മാത്രമെ അതിൻ്റെ എആർപിയു വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ.

നിരക്ക് ഉയരും

2024 കലണ്ടർ വർഷത്തിന്റെ രണ്ടാം പകുതിയോടെ ടെലികോം താരിഫുകൾ ഉയർത്തുമെന്നാണ് സാമ്പത്തിക വി​ദ​ഗ്ധർ അനുമാനിക്കുന്നത്. രാജ്യത്തെ പ്രധാന ടെലികോം കമ്പനികളായ ജിയോയും ഭാരതി എയർടെലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഇതിന് കാത്തിരിക്കുകയാണ്. പ്രീപെയ്ഡ് വിഭാഗത്തിൽ എല്ലാ ടെലികോം കമ്പനികളും അവസാനമായി നിരക്കുയർത്തിയത് 2022 സാമ്പത്തിക വർഷത്തിന്റെ മുന്നാം പാദത്തിലാണ്. അതിന് മുൻപ് 2020 ലെ മുന്നാം പാദത്തിലും നിരക്ക് വർധനവ് ഉണ്ടായി.

ആ​ഗോള ബ്രോക്കറേജായ ജെഫറീസിന്റെ പ്രതീക്ഷ പ്രകാരം, തിരഞ്ഞെടുപ്പിന് ശേഷം 2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ ടെലികോം താരിഫുകൾ ഉയരുമെന്നാണ്. റിലയൻസ് ജിയോ 5ജി നെറ്റ്‌വർക്ക് ആരംഭിച്ചപ്പോൾ എയർടെൽ പടിപടിയായി 5ജിയിലേക്കുള്ള സമീപനമാണ് സ്വീകരിച്ചത്. മറുവശത്ത്, വോഡഫോൺ ഐഡിയ ഇതുവരെ 5ജി പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ടെലികോം കമ്പനികൾക്ക് ആവശ്യമായ റിട്ടേൺ നിരക്ക് ലഭിക്കാത്തതിനാൽ 5ജി നിക്ഷേപം വീണ്ടെടുക്കാൻ താരിഫ് വർദ്ധനവ് ആവശ്യമായി വരുമെന്നതും വിദ​ഗ്ധർ സൂചന നൽകുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X