വിപണിയില്‍ കയറിയ വേഗത്തില്‍ത്തന്നെ തിരിച്ചിറങ്ങുകയാണ് അജന്ത സോയ സ്റ്റോക്ക്. തുടര്‍ച്ചയായ രണ്ടാം ദിനവും കമ്പനി 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിന് സാക്ഷിയായി. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് അജന്ത സോയയുടെ ഓഹരി വില 13 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. എന്നാല്‍ വീഴ്ച്ച താത്കാലികം മാത്രമാണ്. V മാതൃകയിലുള്ള തിരിച്ചുവരവ് മള്‍ട്ടിബാഗര്‍ സ്റ്റോക്കായ അജന്ത സോയയില്‍ വിപണി വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. പ്രശസ്ത നിക്ഷേപക ഡോളി ഖന്നയ്ക്ക് കാര്യമായ നിക്ഷേപമുള്ള സ്റ്റോക്കാണിത്.
ഓരോ വലിയ വീഴ്ച്ചയ്ക്ക് ശേഷവും V മാതൃകയിലുള്ള തിരിച്ചുവരവ് ഈ കമ്മോഡിറ്റി സ്റ്റോക്കില്‍ പതിവാണ്. അടിസ്ഥാനപരമായി കമ്പനി മികച്ചു നില്ക്കുന്നതുകൊണ്ട് ഇത്തവണയും സമാനമായ റിക്കവറി പ്രതീക്ഷിക്കാം. 220 രൂപ നിലവാരത്തില്‍ അജന്ത സോയയുടെ ഓഹരി വില സ്ഥിരത കൈവരിക്കാനാണ് സാധ്യത കൂടുതല്‍. ഈ നിലയില്‍ നിക്ഷേപകര്‍ക്ക് കമ്പനിയുടെ ഓഹരികള്‍ വാങ്ങാം. ഹ്രസ്വകാലം തൊട്ട് ഇടക്കാലയളവില്‍ അജന്ത സോയയുടെ ഓഹരി വില 280 രൂപ വരെ എത്താമെന്നാണ് പ്രവചനങ്ങള്‍.
ഇതേസമയം, കമ്മോഡിറ്റി സ്റ്റോക്കായതുകൊണ്ട് ദീര്‍ഘകാലത്തേക്ക് അജന്ത സോയ ഓഹരികള്‍ കൈവശം വെയ്ക്കരുതെന്ന മുന്നറിയിപ്പും വിപണി വിദഗ്ധര്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയുടെ നിരീക്ഷണത്തില്‍ സ്റ്റോക്ക് ഹ്രസ്വകാലം കൊണ്ട് 250 രൂപയും ഇടക്കാലം കൊണ്ട് 280 രൂപയും തൊടും.
'V മാതൃകയിലുള്ള തിരിച്ചുവരവ് അജന്ത സോയയില്‍ പതിവാണ്. 220 രൂപ നിലവാരത്തില്‍ ഓഹരികള്‍ സ്ഥിരത കൈവരിച്ചു കഴിഞ്ഞാല്‍ സമാനമായ റിക്കവറി സ്റ്റോക്കില്‍ സംഭവിക്കും. 220 രൂപ നിലവാരത്തില്‍ കമ്പനിയുടെ ഓഹരികള്‍ എത്തിയതിന് ശേഷം നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാം. 250 രൂപയായിരിക്കണം ഹ്രസ്വകാല ടാര്‍ഗറ്റ്. 280 രൂപ ഇടക്കാല ടാര്‍ഗറ്റും. സ്റ്റോക്കില്‍ പൊസിഷന്‍ എടുക്കുമ്പോള്‍ 180 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്', സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
പൊസിഷണല്‍ നിക്ഷേപകര്‍ ഒരുകാരണവശാലും ദീര്‍ഘകാലത്തേക്ക് അജന്ത സോയ ഓഹരികള്‍ കൈവശം വെയ്ക്കരുതെന്നാണ് പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കര്‍ പറയുന്നത്.
'കമ്മോഡിറ്റി സ്റ്റോക്കാണ് അജന്ത സോയ. ദീര്‍ഘകാല നേട്ട ലക്ഷ്യമിട്ട് ആരുമിത് വാങ്ങരുത്. രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡ് ഉയരുന്നതു മുന്‍നിര്‍ത്തി സ്റ്റോക്ക് ഹ്രസ്വകാലത്തേക്ക് പോസിറ്റീവ് ട്രെന്‍ഡ് മുറുക്കെപ്പിടിക്കും. അമേരിക്കയ്ക്ക് പുറത്തുനിന്നും സോയ ഇറക്കുമതി ചെയ്യാനുള്ള ചൈനയുടെ തീരുമാനമാണ് അജന്ത സോയക്ക് ഗുണം ചെയ്യുക. രാജ്യാന്തര വിപണിയില്‍ ഡിമാന്‍ഡ്-സപ്ലൈ പരിമിതി മൂലം സോയാവില ഉയരുന്നതും കമ്പനിക്ക് തുണയാവുന്നുണ്ട്. ഈ ഘടകങ്ങള്‍ കാരണം ഹ്രസ്വകാലം തൊട്ട് ഇടക്കാലം വരെ പോസിറ്റീവ് കാഴ്ച്ചപ്പാടില്‍ അജന്ത സോയ തുടരും', അവിനാഷ് ഗോരാക്ഷ്കര്‍ പറയുന്നു.
2021 ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം ഡോളി ഖന്നയ്ക്ക് അജന്ത സോയയില്‍ 1.11 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ 1.78 ലക്ഷം ഓഹരികളാണ് ഇവരുടെ പക്കലുള്ളത്. നിലവില്‍ 242.55 രൂപയാണ് അജന്ത സോയയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 322.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 65.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 8.77.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
