തിരുവനന്തപുരം: ജ്വല്ലറി ഉടമകള്‍ക്കുളള എന്‍ഫോഴ്സ്മെന്റ് സര്‍ക്കുലറിനെതിരെ ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ). പത്ത് ലക്ഷം രൂപയ്ക്കോ അതിന് മുകളിലുളള തുകയ്ക്കോ സ്വര്‍ണാഭരണം വില്പന നടത്തുമ്പോള്‍ ഇടപാടിന്റെ രേഖകള്‍ ജ്വല്ലറി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന സര്‍ക്കുലറാണ് ഇഡി അയച്ചിരിക്കുന്നത്. മാത്രമല്ല ഇത്തരം ഇടപാടുകളുടെ വിവരങ്ങള്‍ അറിയിക്കണമെന്നും ഇഡി ജ്വല്ലറികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ സര്‍ക്കുലര്‍ എന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സിലിന്റെ ദേശീയ ഡയറക്ടറും ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷററും ആയ അഡ്വക്കേറ്റ് എസ് അബ്ദുള്‍ നാസര്‍ പ്രതികരിച്ചു. ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഇഡി തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് സ്വര്‍ണാഭരണ വ്യവസായ മേഖലയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ വ്യാപാരികള്‍ക്ക് ഇഡി പ്രത്യേക സര്‍ക്കുലര്‍ അയക്കാന്‍ ആരംഭിച്ചത്. ഇഡിയുടെ സര്‍ക്കുലര്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
വര്‍ഷത്തില്‍ ഒരു തവണയോ അതില്‍ കൂടുതല്‍ തവണകളിലോ പത്ത് ലക്ഷത്തിനോ അതിന് മുകളിലോ ആയി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇനി ജ്വല്ലറി ഉടമകള്‍ സൂക്ഷിക്കുകയും ഇഡിക്ക് വിവരം കൈമാറുകയും വേണ്ടി വരും. നിലവിലെ നിയമപ്രകാരം രേഖകളില്ലാത്ത സ്വര്‍ണമോ പണമോ പിടിച്ചെടുത്താല്‍ പിഴ അടക്കേണ്ടി വരും. പുതിയ നിയമ പ്രകാരം ആ സ്വര്‍ണമോ പണമോ സര്‍ക്കാരിലേക്ക് കണ്ടുകെട്ടു. മാത്രമല്ല മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
