മലയാളിയുടെ കുടിയേറ്റത്തിൽ എന്നും ഗൾഫ് രാജ്യങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഈ അർഥത്തിൽ മലയാളികളുടെ രണ്ടാം വീടാണ് യുഎഇ. ഇന്നും തൊഴിൽ തേടി യുഎഇയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഒഴുക്ക് തുടരുകയാണ്. യുഎഇയിലെ സ്വകാര്യ മേഖലയിലെ വലിയൊരു തൊഴിൽ സേന മലയാളികളാണ്. ഇനിയും മലയാളി തൊഴിലാളികളെ സ്വകാര്യ മേഖലയിൽ ആവശ്യമുണ്ടെന്നാണ് യുഎഇയിലെ തൊഴിൽ വിപണിയിൽ നിന്നുള്ള വാർത്തകൾ.
പുതിയ തൊഴിലവസരങ്ങൾ തിരയുമ്പോൾ മലയാളം സംസാരിക്കുന്നവർക്ക് പ്രത്യേക പരിഗണനയോടെ റിക്രൂട്ട് ചെയ്യുകയാണ് യുഎഇയിൽ നിന്നുള്ള എക്സ്ചേഞ്ച് കമ്പനിയായ അൽ അൻസാരി എക്സ്ചേഞ്ച്. കമ്പനി യുഎഇയിലെ വിവിധ ബ്രാഞ്ചുകളിലേക്ക് നിരവധി തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദാംശങ്ങൾ ചുവടെ നോക്കാം.

അൽ അൻസാരി എക്സ്ചേഞ്ച്
യുഎഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് കമ്പനിയാണ് അൽ അൻസാരി എക്‌സ്‌ചേഞ്ച്. 1960-കൾ മുതൽ, അൽ അൻസാരി കുടുംബം യുഎഇയിൽ ബാങ്കിംഗ് രംഗത്ത് ബിസിനസ്സ് നടത്തുന്നുണ്ട്. ഇന്ന് അൽ അൻസാരി എക്‌സ്‌ചേഞ്ചിന് യുഎഇയിലുടനീളം 190-ലധികം ശാഖകളുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 2500-ലധികം ജീവനക്കാരും കമ്പനിക്കുണ്ട്.
പ്രതിമാസം 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ സേവനമാണ് അൽ അൻസാരി എക്‌സ്‌ചേഞ്ചിൽ നടക്കുന്നത്. പ്രതിദിനം 80,000 ഇടപാടുകളും പ്രോസസ്സ് ചെയ്യുന്നു. ഡൺ ആൻഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ '5A1' റേറ്റിംഗുുള്ളതും സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയന്ത്രണത്തിലുള്ളതുമായ കമ്പനിയാണ് അൽ അൻസാരി എക്സ്ചേഞ്ച്. കുവൈറ്റിന്റെ വിദേശനാണ്യ വിപണിയിലേക്കും കമ്പനി ബിസിനസ് വിപുലീകരിച്ചിട്ടുണ്ട്.
ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ്
പണവും മറ്റ് വിലപിടിപ്പുള്ള വസ്തുകളുടെയും നീക്കത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് ക്യാഷ് സെക്യൂരിറ്റി ഗാര്‍ഡ് ചെയ്യേണ്ടത്. ബ്രാഞ്ചുകളിൽ നിന്നും അസൈൻ ചെയ്യുന്ന പണമടങ്ങുന്ന എല്ലാ ഡെലിവറികളിലും സിഐടി ഗാർഡിനെ സഹായിക്കുക, പണവും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളുടെയും ഡെലിവറിയിൽ സുരക്ഷ ഉറപ്പാക്കുക, കവചിത വാഹനങ്ങൾക്കുള്ളിലെ സുരക്ഷിത മുറിയുടെ വൃത്തിയും ക്രമവും നിലനിർത്തുക, അപകടം, സഹപ്രവർത്തകരുടെ ദുരുപയോഗം, വാഹനങ്ങളുടെ തകരാർ തുടങ്ങിയവ ഉണ്ടായാൽ സംഭവ റിപ്പോർട്ട് തയ്യാറാക്കുക എന്നിവ ജോലി ഉത്തരവാദിത്വമാണ്.
ഹയർസെക്കൻഡറി വിദ്യാഭ്യാസമാണ് ജോലിക്ക് ആവശ്യമായ യോഗ്യത. സെക്യൂരിറ്റി ട്രെയിനിംഗ് സർട്ടിഫിക്കറ്റുകൾ അധിക യോഗ്യതയായി കണക്കാക്കും. ജോലിക്ക് അപേക്ഷിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എക്സിക്യൂട്ടീവ്- അഡ്മിൻ ഓപ്പറേഷൻസ്
അൽ അൻസാരി എക്സ്ചേഞ്ചിന്റെ ദുബായ് ബ്രാഞ്ചുകളിലേക്കാണ് അഡ്മിൻ ഓപ്പറേഷൻസിൽ എക്സിക്യൂട്ടീവിനെ നിയമിക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളിൽ സഹായിക്കുകയാണ് ജോലി ഉത്തരവാദിത്വം. ഓഫീസിലെ മുഴുവൻ ജോലിയുമായി ബന്ധപ്പെട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് പിന്തുണ, ഫയലുകളും ഡാറ്റാബേസുകളും പരിപാലിക്കുകയും പ്രധാനപ്പെട്ട സമയപരിധികൾ ട്രാക്ക് ചെയ്യുകയും ചെയ്യുക, ഇൻവോയ്‌സുകൾ, പേയ്‌മെന്റ് ശുപാർശകൾ, പേയ്‌മെന്റുകളുടെ ക്ലിയറൻസ് എന്നിവ തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക തുടങ്ങിയവ ജോലിയുടെ ഭാഗമാണ്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, മികച്ച കമ്മ്യൂണിക്കേഷന്‍, മള്‍ട്ടി ടാക്‌സിംഗ് എന്നിവയുള്ളവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
റമിറ്റന്‍സ് ഓഫീസര്‍
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ദുബായ് ഓഫീസിലേക്കാണ് റമിറ്റന്‍സ് ഓഫീസറെ നിയമിക്കുന്നത്. എല്ലാ റെമിറ്റന്‍സ് ഇടപാടുകളും മറ്റു സര്‍വീസ് ഇടപാടുകളും നടത്തുകയാണ് റമിറ്റന്‍സ് ഓഫീസറുടെ ഉത്തരവാദിത്വം. കമ്പനിയുടെ പോളിസിയും എഎംഎല്‍ നിയമങ്ങലും അനുസരിച്ച് പ്രവര്‍ത്തിക്കുക, ഇടപാട് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുക, ഇടപാടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്നി കാര്യങ്ങള്‍ ജോലിയുടെ ഭാഗമാണ്.
റമിറ്റന്‍സ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് യോഗ്യത. ഇംഗ്ലീഷിനൊപ്പം അറബിക്, ഉറുദു, തഗലോഗ്, ഹിന്ദി, മലയാളം എന്നിവയില്‍ ഏതെങ്കിലും ഭാഷയിലുള്ള മികച്ച മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ അപേക്ഷകന് ഉണ്ടായിരിക്കണം. ക്യാഷ് ഹാന്‍ഡിലിംഗ്, കസ്റ്റമര്‍ സര്‍വീസ് എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. യുഇഇയിലെവിടെയും ജോലി ചെയ്യാനുള്ള സന്നദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications