ബീജിങ്: ലോകത്തിലെ മുന്‍നിര ഇ കൊമേഴ്സ് കമ്പനികളില്‍ പ്രധാനപ്പെട്ടതാണ് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളില്‍ പലതരത്തിലുള്ള വിലക്കുകള്‍ നേരിടുന്നുണ്ട് ആലിബാബ ഗ്രൂപ്പ്.
അതിനിടയിലായിരുന്നു കഴിഞ്ഞ വര്‍ഷം ചൈനയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും പടര്‍ന്നുപിടിച്ചത്. എന്തായാലും കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് ആലിബാബ ഗ്രൂപ്പ് കരകയറി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനവും ഉണ്ടാക്കി. പക്ഷേ, ഒടുക്കം നോക്കുമ്പോള്‍ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാം...
കഴിഞ്ഞ സാമ്പത്തിക വര്‍ഷം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകള്‍ പ്രത്യേകിച്ചും ആയിട്ടാണ് ആലിബാബ ഗ്രൂപ്പ് പുറത്ത് വിട്ടിരിക്കുന്നത്. 187.4 ബില്യണ്‍ യുവാന്‍ ആണ് ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം.
വരുമാനം കൂടി
2019-2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആലിബാബ ഗ്രൂപ്പിന്റെ മൊത്തരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 180.4 ബില്യണ്‍ യുവാനില്‍ നിന്ന് 187.4 ബ്ല്യണ്‍ ആയിട്ടാണ് വര്‍ദ്ധനയ ഏഴ് ബില്യണ്‍ യുവാന്‍ എന്ന് പറഞ്ഞാല്‍ ഏതാണ്ട് എണ്ണായിരം കോടി രൂപയോളം വരും.
നഷ്ടം 6,200 കോടി!
മൊത്തവരുമാനത്തില്‍ എണ്ണായിരം കോടിയോളം വര്‍ദ്ധനയുണ്ടാക്കിയ കമ്പനി ആറായിരത്തി ഇരുനൂറില്‍ പരം കോടി രൂപ നഷ്ടത്തിലാണെന്ന് പറഞ്ഞാല്‍ ആരും ഒന്ന് അമ്പരക്കും. എന്നാല്‍ ആലിബാബയുടെ കാര്യത്തില്‍ സംഭവിച്ചത് ഇത് തന്നെയാണ്. അതിന് ഒരു കാരണവും ഉണ്ട്.
2.8 ബില്യണ്‍ ഡോളര്‍ പിഴ
ആന്റി ട്രസ്റ്റ് അന്വേഷണത്തില്‍ കുടുങ്ങിയതാണ് ആലിബാബയ്ക്ക് പണിയായത്. ഇതിന്റെ പേരില്‍ ചൈനീസ് ഭരണകൂടം പിഴയിട്ടത് 2.8 ബില്യണ്‍ ഡോളര്‍ ആണ്. ഇതോടെയാണ് കമ്പനി 5.5 ബില്യണ്‍ യുവാന്‍ നഷ്ടത്തിലായിപ്പോയത്. എങ്കില്‍ പോലും ആലിബാബ ഗ്രൂപ്പ് പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. അടുത്ത സാമ്പത്തിവര്‍ഷത്തില്‍ 930 ബില്യണ്‍ യുവാന്‍ വരുമാനം ആണ് പ്രതീക്ഷിക്കുന്നത്.
ആലിബാബ വഴങ്ങി
കുത്തകയെ പോലെ പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു ആലിബാബയ്ക്കെതിരെയുള്ള കുറ്റം. പ്രത്യേകിച്ചും ചൈനയിലെ ഇന്റര്‍നെറ്റ് മേഖലയില്‍. പിഴ മാത്രമല്ല, കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടത്തില്‍ എത്തിയപ്പോള്‍ കമ്പനി മൊത്തത്തില്‍ നിലപാടുകള്‍ ലഘൂകരിച്ചു. എങ്കിലും ഇപ്പോഴും പൂര്‍ണമായും ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല.
ജാക്ക് മാ
ജാക്ക് മാ ആണ് ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന് ആയി ജാക്ക് മാ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെ, ജാക്ക് മായെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു എന്ന മട്ടില്‍ ചില വാര്‍ത്തകള്‍ എല്ലാം പുറത്ത് വന്നിരുന്നു.
ആലിബാബയുടെ ചരിത്രം
1999 ജൂണ്‍ 28 ന് ആയിരുന്നു ജാക്ക് മാ തന്റെ 12 സുഹൃത്തുക്കളേയും വിദ്യാര്‍ത്ഥികളേയും ചേര്‍ത്ത് ആലിബാബയ്ക്ക് തുടക്കമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് കമ്പനി ലാഭത്തിലാവുകയും ചെയ്തു. 2014 ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആലിബാബയുടെ ഐപിഒ നടന്നപ്പോള്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണ് സൃഷ്ടിച്ചത്. 25 ബില്യണ്‍ ഡോളര്‍ ആയിരുന്നു അന്ന് ഐപിഒയിലൂടെ സമാഹരിച്ചത്. ഇന്ന് 500 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യമുള്ള കമ്പനികളില്‍ ഒന്നാണ് ആലിബാബ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications