ഓഹരി വിപണിയിൽ സർവ്വകാല റെക്കോർഡ്; സെൻസെക്സ് ആദ്യമായി 42,500ന് മുകളിൽ, നിഫ്റ്റിയിലും റെക്കോർഡ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളിലെ നേട്ടത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് പുതിയ ഉയരത്തിലെത്തി. സെൻസെക്സ് 600 പോയിൻറ് ഉയർന്ന് 42,534 ലും നിഫ്റ്റി 12,445 ലും മുന്നേറി. സെൻസെക്സിലെ 30 ഓഹരികൾ മുഴുവനും നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് ഓഹരികളിൽ ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ രണ്ട് ശതമാനം വീതം വർധനവ് രേഖപ്പെടുത്തി. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.75 ശതമാനം വീതം ഉയർന്നതോടെ വിപണിയിൽ ശക്തമായ മുന്നേറ്റമാണ് നടക്കുന്നത്.

ആഗോള വിപണി

ആഗോള വിപണി

ഏഷ്യൻ ഓഹരികളും യുഎസ് ഫ്യൂച്ചറുകളും ഇന്ന് ഉയർന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്നാണിത്. ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ജോ ബൈഡനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബൈഡൻ ഭരണകൂടം ഇന്ത്യൻ കമ്പനികൾക്ക്, പ്രത്യേകിച്ച് ഐടി, ആഭ്യന്തര ധനവിപണി എന്നീ മേഖലകൾക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് നിരീക്ഷകർ പറയുന്നു.

സെൻസെക്സ് കുതിച്ചുയർന്നു, 600 പോയിന്റ് നേട്ടം; ഇന്ന് വിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങൾസെൻസെക്സ് കുതിച്ചുയർന്നു, 600 പോയിന്റ് നേട്ടം; ഇന്ന് വിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങൾ

ചൈനീസ് വ്യാപാര ഡാറ്റ

ചൈനീസ് വ്യാപാര ഡാറ്റ

വാരാന്ത്യത്തിൽ പുറത്തിറങ്ങിയ ശക്തമായ ചൈനീസ് വ്യാപാര ഡാറ്റയും വിപണിയിലെ കുതിപ്പിന് സഹായിച്ചു. ബൈഡൻ പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ വ്യാപാര സംഘർഷങ്ങളിൽ എങ്ങനെ മാറ്റം വരുമെന്നത് മേഖലയിലെ പലരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. വിദേശ സ്ഥാപന നിക്ഷേപകരാണ് ഈ മാസം ഇന്ത്യൻ ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ വാങ്ങലുകൾ നടത്തുന്നത്. കഴിഞ്ഞ രണ്ട് സെഷനുകളിൽ 10,000 കോടിയിലധികം വിലമതിക്കുന്ന ഇന്ത്യൻ ഓഹരികൾ വിദേശ നിക്ഷേപകർ വാങ്ങി.

വൻകിട കമ്പനികൾ

വൻകിട കമ്പനികൾ

അമേരിക്കയിൽ വൻകിട കമ്പനികളുടെ വലിയ നികുതി വർദ്ധനവിനും നിക്ഷേപകർ ഭയപ്പെടുന്ന മറ്റ് നയങ്ങൾക്കും തടസ്സമാകുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് വ്യക്തമാക്കി. ഇന്ത്യൻ കോർപ്പറേറ്റുകളിൽ നിന്നുള്ള രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ്, ഇത് ഇന്ത്യൻ വിപണികളെ കുറച്ചുകാലത്തേക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്നും നിരീക്ഷകർ പറയുന്നു.

ആഭ്യന്തര ഘടകങ്ങൾ

ആഭ്യന്തര ഘടകങ്ങൾ

ഇന്ത്യയിൽ ശനിയാഴ്ച അവസാനിച്ച മൂന്ന് ഘട്ട ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ നവംബർ 10 ന് നടക്കും. ഇത് വിപണിയെ സ്വാധീനിക്കുന്ന ഘടകമാണ്. ആഭ്യന്തര ഘടകങ്ങളിലേക്ക് തിരിച്ചുവരുമ്പോൾ നിക്ഷേപകർ വ്യാവസായിക ഉൽപാദനത്തിലും പണപ്പെരുപ്പ ഡാറ്റയിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും നിരീക്ഷകർ പറയുന്നു.

ഓഹരി വിപണിയിൽ ഇന്ന് മികച്ച നേട്ടത്തിൽ തുടക്കം, നിഫ്റ്റി 12000ന് മുകളിൽ, എസ്‌ബി‌ഐക്ക് 5% നേട്ടംഓഹരി വിപണിയിൽ ഇന്ന് മികച്ച നേട്ടത്തിൽ തുടക്കം, നിഫ്റ്റി 12000ന് മുകളിൽ, എസ്‌ബി‌ഐക്ക് 5% നേട്ടം

ഗ്ലാൻഡ് ഫാർമ ഐപിഒ

ഗ്ലാൻഡ് ഫാർമ ഐപിഒ

ഗ്ലാൻഡ് ഫാർമയുടെ 6,500 കോടി രൂപയുടെ ഐപിഒ ഇന്ന് തുറന്ന് ബുധനാഴ്ച അവസാനിക്കും. ഇന്ത്യയിലെ ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗ് ആണ് ഇതെന്ന് ബ്ലൂംബെർഗ് പറയുന്നു.

ഓഹരി വിപണി ഇന്ന്; നേട്ടത്തിൽ തുടക്കം, ആർ‌ഐ‌എൽ ഓഹരികൾക്ക് നേട്ടംഓഹരി വിപണി ഇന്ന്; നേട്ടത്തിൽ തുടക്കം, ആർ‌ഐ‌എൽ ഓഹരികൾക്ക് നേട്ടം

English summary

All-Time Record In The Stock Market; For The first Time, Sensex Above 42,500, Nifty Also In Record highs | ഓഹരി വിപണിയിൽ സർവ്വകാല റെക്കോർഡ്; സെൻസെക്സ് ആദ്യമായി 42,500ന് മുകളിൽ, നിഫ്റ്റിയിലും റെക്കോർഡ്

The Indian stock market rose to a new high today on the back of gains in global markets. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X