ലോൺ മൊറട്ടോറിയം ആശ്വാസമാകുന്നത് എങ്ങനെ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സാമ്പത്തിക രംഗവും വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതിനിടയിലാണ് ആശ്വാസകരമായി റിസർവ് ബാങ്കിന്റെ ലോൺ മൊറട്ടോറിയം പ്രഖ്യാപനം ഉണ്ടാകുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ചെറുകിട സംരഭകർക്കും വ്യക്തികൾക്കും നേട്ടമാണ് ആർബിഐ പ്രഖ്യാപനം.

മോറട്ടോറിയം അനുസരിച്ച് 25 കോടിയില്‍ താഴെ വായ്പകള്‍ ഉള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും. കോവിഡിന്റെ ഒന്നാം വ്യാപനത്തില്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ മൊറട്ടോറിയം സ്വീകരിക്കാത്തവര്ക്കാണ് പുതിയ വായ്പ ക്രമീകരണം അനുവദിക്കുക. കഴിഞ്ഞ തവണയും സ്വീകരിച്ചവര്‍ക്ക് നിലവിലെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ ബാങ്കുകളോട് അപേക്ഷിക്കാം.
പുതിയ മൊറട്ടോറിയം ആവശ്യമുള്ള ഇടപാടുകാര്‍ 2021 സെപ്റ്റംബര്‍ 30 ന് മുമ്പ് ബാങ്കുകളില്‍ അപേക്ഷ നല്‍കണം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം മൊറട്ടോറിയം അനുവദിക്കണമെന്നും ബാങ്കുകള്‍ക്ക് ആര് ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഈ മൊറട്ടോറിയം വായ്പക്കാരെ സഹായിക്കും. ആദ്യത്തെ മൊറട്ടോറിയം ഇതിനകം തന്നെ തിരഞ്ഞെടുത്ത വായ്പക്കാർക്ക് ഇപ്പോൾ രണ്ടാമത്തെ മൊറട്ടോറിയം നേടാനും അവരുടെ ശേഷിക്കുന്ന വായ്പ കാലാവധി രണ്ട് വർഷം വരെ നീട്ടാനും കഴിയും. 2020 ഓഗസ്റ്റിലെ സർക്കുലർ പ്രകാരം വായ്പ പുനഃക്രമീകരിച്ചിട്ടുള്ളവർക്കും പുതിയ ആനുകൂല്യപ്രകാരം രണ്ടു വർഷംവരെ വായ്പ തിരിച്ചടയ്ക്കാൻ സാവകാശം ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications