പൊതുതെരഞ്ഞെടുപ്പ് ഫലം അടുത്ത ആഴ്ചയാണ് പുറത്ത് വരുന്നത്. മോദി തന്നെ വീണ്ടും അധികാരത്തിലേക്കെത്തുമോ അല്ലെങ്കിൽ ഇന്ത്യാ സഖ്യം അധികാരം പിടിക്കുമോ എന്നതാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ആര് അധികാരത്തിലെത്തിയാലും അവർക്ക് ഉറച്ച ഭൂരിപക്ഷമുണ്ടെങ്കിൽ അത് വിപണിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്ന കാര്യം ഉറപ്പാണ്.
യെസ് സെക്യൂരിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അമർ അംബാനി ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലത്തിന് മുന്നോടിയായി വാങ്ങാൻ 5 ഓഹരികൾ ശുപാർശ ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എഫ്ഐഐ പോസിറ്റീവ് ഒഴുക്ക് പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിൻ്റെ വളർച്ചാ പാതയിൽ തുടരും. അതിനാൽ, വരും വർഷങ്ങളിൽ മൂലധന വിപണികൾ ഉയർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമർ അംബാനി പറഞ്ഞു.
1. എൻടിപിസി ലിമിറ്റഡ്
ഊര്‍ജ നിര്‍മ്മാണ, വിതരണ വ്യാവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അഥവാ എൻടിപിസി ലിമിറ്റഡ്. കണ്‍സള്‍ട്ടന്‍സി, പ്രോജക്ട് മാനേജ്മെന്റ്, മേല്‍നോട്ടം, ഊര്‍ജ്ജ വ്യാപാരം, എണ്ണ, വാതക പര്യവേക്ഷണം, കല്‍ക്കരി ഖനനം എന്നിവയും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു.
ഓഹരി വില
എൻഎസ്ഇയിൽ 359.65 രൂപ എന്നതാണ് നിലവിൽ എൻടിപിസി ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2.55 ശതമാനം ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 17 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില - ₹ 419 | നേട്ടം - 17%

2. എസ്.ബി.ഐ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ എൻസ്ഇയിൽ 0.77 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 832.25 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 0.27 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 29.77 ശതമാണാണ് 2024-ൽ ഇതുവരെ നേടിയ മുന്നേറ്റം.
ടാർഗെറ്റ് വില - ₹ 1000 | നേട്ടം - 20.5%
3. ഭാരതി എയർടെൽ ലിമിറ്റഡ്
നിക്ഷേപകരെ സംബന്ധിച്ച് വലിയ പരിജയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഓഹരിയാണ് ഭാരതി എയർടെൽ ലിമിറ്റഡ്. എൻഎസ്ഇയിൽ 1,370.05 രൂപ എന്നതാണ് നിലവിൽ ഓഹരി വില. ഒരു മാസത്തിനിടെ 5 ശതമാനമാണ് ഓഹരിയുടെ വളർച്ച. 2024-ൽ ഇതുവരെ 35.24 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില - ₹ 1680 | നേട്ടം - 22%

4. ടെക്‌സ്മാകോ റെയിൽ ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ്
എന്‍ജിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണിത്. എൻഎസ്ഇയിൽ 199.55 രൂപ എന്നതാണ് നിലവിൽ ഓഹരി വില. ഒരു മാസത്തിനിടെ 10 ശതമാനവും 2024-ൽ ഇതുവരെ 14.68 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില - ₹ 250 | നേട്ടം - 26%
5. ജിഎംആർ എയർപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററാണ് കമ്പനി, ഏറ്റവും തിരക്കേറിയ രണ്ട് വിമാനത്താവളങ്ങൾ (ഡൽഹി/ഹൈദരാബാദ്) പ്രവർത്തിപ്പിക്കുകയും ഇന്ത്യയിലെ പാക്സ് ട്രാഫിക്കിൽ മൊത്തം 27% വിഹിതവുമുണ്ട്.
എൻഎസ്ഇയിൽ 84.30 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. അതേ സമയം 2024-ൽ ഇതുവരെ 5 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ടാർഗെറ്റ് വില - ₹ 100 | നേട്ടം - 18%
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
