സെക്കന്റില്‍ 35 ഓര്‍ഡറുകള്‍, ദിവസം 3 ദശലക്ഷം ഡെലിവറികള്‍. പറഞ്ഞു വരുന്നത് ആമസോണിനെ പറ്റിയാണ്. ഇത്രയും വേഗത്തില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാനും ഉപഭോക്താവിലേക്ക് എത്തിക്കാനും ശക്തമായ ലോജിസ്റ്റിക്‌സ് സേവനം ആവശ്യമാണ്. ചെറിയ മുതൽ മുടക്കിൽ നല്ലൊരു ടീമിനെ തയ്യാറാക്കാൻ സാധിക്കുന്നവർക്കും മുന്നിൽ നിന്ന് നയിക്കാൻ സാധിക്കുന്നവർക്കും ആമസോണ്‍ ഡെലിവറി പാര്‍ട്ണറാകാം. മാസത്തിൽ 1.50 ലക്ഷം രൂപയുടെ ലാഭമുണ്ടക്കാൻ സാധിക്കുന്ന ബിസിനസ് ആശയമാണിത്. വിശദാംശങ്ങൾ പരിശോധിക്കാം.
ആമസോണ്‍ ഡെലിവറി സർവീസ് പാര്‍ട്ണർ
ആമസോണിൽ നിന്ന് ഓർഡർ ചെയ്യുന്ന ഉത്പ്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന ഡെലിവറി അസോസിയേറ്റുകളെ കാണാറില്ലേ. ഇവരെ ഏകോപ്പിക്കുകയും കൃത്യസമയത്ത് ഡെലിവറി നടത്തുകയുമാണ് ആമസോണ്‍ ഡെലിവറി പാര്‍ട്ണറുടെ ജോലി. വ്യത്യസ്ത പിൻകോഡുകളിൽ ആമസോണ്‍ ഡെലിവറി പാര്‍ട്ണർക്ക് ഉത്പന്നങ്ങൾ വിതരണത്തിനെത്തിക്കണം. ഇതിനായി ഡെലിവറി സ്റ്റേഷൻ ആരംഭിക്കേണ്ടതുണ്ട്.
24 മണിക്കൂറും 7 ദിവസവും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. ആമസോണ്‍ ഡെലിവറി പാര്‍ട്ണര്‍മാരുടെ നേതൃത്വത്തില്‍ വിതരണക്കാരായ ഡെലിവറി അസോസിയേറ്റുകളെ കണ്ടെത്തുകയും വേണം. 40-100 ഡെവിലറി അസോസിയേറ്റുൾ ആമസോണ്‍ ഡെലിവറി പാര്‍ട്ണർക്ക് കീഴിലുണ്ടായിരിക്കണം. ബൈക്കും വാനും ഉപയോഗിച്ച് ഡെലവിറി നടത്താം.
യോഗ്യത
ആമസോണുമായി കാരാറിലെത്തുന്നവർക്കാണ് ആമസോണ്‍ ഡെലിവറിസർവീസ് പാര്‍ട്ണറാകാൻ സാധിക്കുന്നത്. ഇതിനാൽ അപേക്ഷകരുടെ ജോലി പരിചയം. വിദ്യാഭ്യാസം , സാമ്പത്തികം എന്നിവയെ പറ്റി വിശദമായി പരിശോധിക്കും. പാര്‍ട്ട് ടൈം ആയി ആമസോണ്‍ ഡെവിലറി പാര്‍ട്ടര്‍ ആകാൻ സാധിക്കില്ല. ഒന്നിലധികം സ്ഥലത്ത് ഡെലിവറി സര്‍വീസ് നടത്താനും സാധിക്കില്ല. ബിസിനസായി നടത്താൻ താൽപര്യമുള്ളവരെയാണ് ആമസോൺ തേടുന്നത്.
ലോജിസ്റ്റിക്സിൽ മുൻപരിചയം നിർബന്ധമില്ല ബിസിനസ് ഇൻഷൂറൻസ്, നികുതി, അക്കൗണ്ടിംഗ് സേവനങ്ങൾ, ആരോഗ്യ ഇൻഷൂറൻസ്, പേറോൾ, റിക്രൂട്ട്മെന്റ് പശ്ചാത്തല പരിശോധന എന്നിവയ്ക്ക് ആമസോണിന്റെ പിന്തുണയുണ്ടാകും.
ചെലവ്
ജോയിനിംഗ് ഫീ ആയി ആമസോണ്‍ തുകയൊന്നും ഈടാക്കുന്നില്ല. ബിസിനസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്റ്റാർട്ടപ്പ് ചെലവുകളാണ് പ്രധാനം. ബിസിനസ് സ്ഥാപനം രൂപീകരിക്കലും ലൈസൻസ് നടപടികൾ, പ്രൊഫഷണൽ ചെലവുകൾ, ലാപ്ടോപ്, സോഫ്റ്റ്‍വെയർ, ഡെലിവറി അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നതകിനും അവരുടെ പരിശീലനത്തിനുമുള്ള ചെലവുകൾ തുടങ്ങിയ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കണം.
ഇതിനായി 1.50 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വേണം. ഡെലവിറി അസോസിയേറ്റുകളെ കരാറടിസ്ഥാനത്തിലോ തൊഴിലാളികളായോ നിയമിക്കാം. ഇതിനൊപ്പം ഡെലിവറി സ്റ്റേഷന് സ്ഥലം കണ്ടെത്തണം. 200-300 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം ആവശ്യമാണ്. മൊത്തിൽ 6-8 ലക്ഷം രൂപ മതിയാകും.
വരുമാനം
കൃത്യമായ സമയത്തുള്ള ഡെലിവറി തന്നെയാണ് ആമസോണ്‍ ഡെലിവറി പാര്‍ട്ണർ ബിസിനസിന്റെ വിജയം. 20 വാനും 40 ബൈക്കും ഉപയോഗിച്ച് ഡെലിവറി നടത്തുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ എത്ര രൂപ ഈ ബിസിനസിലൂടെ നേടാനാകുമെന്ന് നോക്കാം.
വാര്‍ഷിക വരുമാനം 1.8 കോടി - 3.6 കോടി രൂപയ്ക്കും ഇടയിലാണ്. എല്ലാ ചെലവുകളും കിഴിച്ചാൽ വർഷത്തിൽ 19.2 ലക്ഷം മുതല്‍ 38.5 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കാം. മാസത്തിൽ ഇത് 1.53 ലക്ഷം രൂപയോളം വരും.
രജിസ്‌ട്രേഷന്‍
ആമസോണില്‍ അക്കൗണ്ടുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ശേഷം ഓണ്‍ലൈനായി തന്നെ അപേക്ഷ സമർപ്പിക്കാം. ആമസോണ്‍ പ്രതിനിധികള്‍ അപേക്ഷ പരിശോധിച്ച് അഭിമുഖം നടത്തും. അഭിമുഖം പൂര്‍ത്തിയാകുന്നൊരാള്‍ഡക്ക് 2 ആഴ്ച പരിശീലനം നല്‍കും. ശേഷം ഡെലിവറി അസോസിയേറ്റുകളെ നിയമിച്ച് ടീം രൂപീകരിക്കികയാണ് വേണ്ടത്. ആദ്യാ ആഴ്ച ആമസോണ്‍ പരിശീലനവും പിന്നീട് ഒരാഴ്ച ഫീല്‍ഡിലുള്ള പരിശീലനവും ലഭിക്കും. അപേക്ഷിക്കാനുള്ള ലിങ്ക്- https://logistics.amazon.in/
ചിത്രം കടപ്പാട്- ആമസോൺ ഇന്ത്യ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications