ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020 ആവേശകരമായ ഓഫറുകളുമായി നടന്നു കൊണ്ടിരിക്കുകയാണ്. ഫോണുകൾ, ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ, വസ്ത്രങ്ങൾ, ഗാർഹിക ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആമസോൺ വമ്പൻ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ജനുവരി 19 ന് ആരംഭിച്ച വിൽപ്പന നാല് ദിവസം നീണ്ടു നിൽക്കും. വിൽപ്പന 2020 ജനുവരി 22 വരെ തുടരും.
ഉപയോക്താക്കൾക്ക് നിരവധി ഓഫറുകൾ ലഭിക്കുമെന്ന വാഗ്ദാനങ്ങളുമായി നിലവിൽ ആമസോൺ പ്രൈമിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും കുറഞ്ഞ നിരക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും 329 രൂപയ്ക്ക് മൂന്ന് മാസത്തെ പ്രൈം മെമ്പർഷിപ്പ് പദ്ധതിയാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്.

നേരത്തെ, ഉപയോക്താക്കൾക്ക് പ്രൈം അംഗത്വ പ്രതിമാസ, വാർഷിക പദ്ധതികൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പ്രതിമാസ പദ്ധതി 129 രൂപയ്ക്കും വാർഷിക പദ്ധതി 999 രൂപയ്ക്കുമാണ് ലഭിച്ചിരുന്നത്. മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ ഗ്രേറ്റ് ഇന്ത്യൻ സെയിൽ അവസാനിക്കുന്നതിന് ഒപ്പം അവസാനിക്കാനാണ് സാധ്യത.
ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോക്താക്കൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭ്യമാണ്. എല്ലാ ഓർഡറുകൾക്കുമുള്ള എക്സ്പ്രസ് ഡെലിവറി ഓപ്ഷനുകൾ, അധിക നിരക്ക് ഈടാക്കാതെ, ആമസോൺ പ്രൈം വീഡിയോയും ആമസോൺ പ്രൈം മ്യൂസിക്കും ലഭിക്കും. പ്രൈം സബ്സ്ക്രിപ്ഷനിൽ പ്രൈം റീഡിംഗ് അംഗത്വവും ഉൾപ്പെടുന്നു. ഇതനുസരിച്ച് ഉപയോക്താക്കൾക്ക് ആയിരക്കണക്കിന് ആമസോൺ കിൻഡിൽ പുസ്തകങ്ങളും സൌജന്യമായി വായിക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 2020 ഉപഭോക്താക്കൾക്കായി ആവേശകരമായ മറ്റ് ഡീലുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫറുകളിൽ നോ-കോസ്റ്റ് ഇഎംഐ, എസ്‌ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10% കിഴിവ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും, മോദിയെ കാണും
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications