കൊവിഡ് പ്രതിസന്ധി: എച്ച്1ബി വിസകള്‍ ഉള്‍പ്പെടെ അമേരിക്ക താല്‍ക്കാലികമായി നിര്‍ത്താനൊരുങ്ങുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി മൂലം അമേരിക്കയിലുണ്ടായ വന്‍ തൊഴിലില്ലായ്മ കണക്കിലെടുത്ത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറ്റവും ആവശ്യപ്പെടുന്ന എച്ച്1 ബി ഉള്‍പ്പടെ നിരവധി തൊഴില്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ട്. സാധാരണയായി നിരവധി പുതിയ വിസകള്‍ നല്‍കുന്ന ഒക്ടോബര്‍ 1 മുതല്‍ നിര്‍ദ്ദിഷ്ട സസ്‌പെന്‍ഷന്‍ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടാന്‍ കഴിയുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

'രാജ്യത്തിന് പുറത്തുള്ള ഏതെങ്കിലും പുതിയ എച്ച്1 ബി വിസ ഉടമയെ ജോലിക്ക് വരുന്നതില്‍ നിന്ന് സസ്‌പെന്‍ഷന്‍ നീക്കുന്നതുവരെ ഇത് തടയും. എന്നാല്‍, ഇതിനകം തന്നെ രാജ്യത്തുള്ള വിസ ഉടമകളെ ബാധിക്കാന്‍ സാധ്യതയില്ല,' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക പ്രൊഫഷണലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയങ്കരമായ വിസയാണ് എച്ച്1 ബി. ട്രംപ് ഭരണകൂടത്തിന്റെ ഇത്തരമൊരു തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കും.

കൊവിഡ് 19 പ്രതിസന്ധി: 22,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ലുഫ്താന്‍സ എയര്‍ലൈന്‍സ്‌കൊവിഡ് 19 പ്രതിസന്ധി: 22,000 ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി ലുഫ്താന്‍സ എയര്‍ലൈന്‍സ്‌

കൊവിഡ് പ്രതിസന്ധി: എച്ച്1ബി വിസകള്‍ ഉള്‍പ്പെടെ അമേരിക്ക താല്‍ക്കാലികമായി നിര്‍ത്താനൊരുങ്ങുന്നു

എച്ച്1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാര്‍ക്ക് ഇതിനകം തന്നെ ജോലി നഷ്ടപ്പെടുകയും കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഇവര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാല്‍, ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഭരണകൂടം വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

എച്ച്1 ബി വിസകള്‍ക്ക് പുറമെ, ഹ്രസ്വകാല സീസണല്‍ ജീവനക്കാര്‍ക്കുള്ള എച്ച്2 ബി വിസ, ക്യാമ്പ് കൗണ്‍സിലര്‍മാരുള്‍പ്പടെയുള്ള ജെ-1 വിസ, ആഭ്യന്തര കമ്പനി കൈമാറ്റത്തിനുള്ള എല്‍-1 വിസ എന്നിവയ്ക്കും ഇത് ബാധകമാകുമെന്നും സാമ്പത്തിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താല്‍ക്കാലിക തൊഴില്‍ വിസകളിലുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് യുഎസ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് സിഇഒ തോമസ് ഡൊനോഹ്യൂ വ്യാഴാഴ്ച ട്രംപിന് കത്തെഴുതി.

അനില്‍ അംബാനിയുടെ സ്വകാര്യ ഗ്യാരണ്ടി വീണ്ടെടുക്കല്‍: എന്‍സിഎല്‍ടിയെ സമീപിച്ച് എസ്ബിഐഅനില്‍ അംബാനിയുടെ സ്വകാര്യ ഗ്യാരണ്ടി വീണ്ടെടുക്കല്‍: എന്‍സിഎല്‍ടിയെ സമീപിച്ച് എസ്ബിഐ

അമേരിക്കന്‍ ബിസിനസുകള്‍ക്ക് ആവശ്യമായ വൈദഗ്ദ്ധ്യം ലഭിക്കുന്നതിന് താരതമ്യേന കുറഞ്ഞ സമയത്തേക്ക് തൊഴില്‍ വിസയുള്ള എല്‍-1 വിസ ഉടമകളെ ആവശ്യമാണെന്ന് ദ് ഹില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ടെക്‌നോളജി, അക്കൗണ്ടിംഗ്, മാനുഫാക്ചറിംഗ് എന്നിവയുള്‍പ്പടെ വിവിധ വ്യവസായങ്ങള്‍ക്ക് ഒന്നിലധികം വര്‍ഷങ്ങളായി തൊഴില്‍ വിസയുള്ള എച്ച്1 ബി വിസ ഉടമകളുടെ പ്രധാന്യത്തെക്കുറിച്ചും ഡൊനോഹ്യൂ പരാമര്‍ശിച്ചു.

English summary

america considering suspending h1b and other visas amid covid 19 | കൊവിഡ് പ്രതിസന്ധി: എച്ച്1ബി വിസകള്‍ ഉള്‍പ്പെടെ അമേരിക്ക താല്‍ക്കാലികമായി നിര്‍ത്താനൊരുങ്ങുന്നു

america considering suspending h1b and other visas amid covid 19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X