വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് തരംഗത്തിന് ശേഷം വളര്‍ച്ചയുടെ പാതയിലേക്ക്. കാര്യമായ വര്‍ധന തന്നെ സാമ്പത്തിക രംഗത്തുണ്ടായിട്ടുണ്ട്. കൂടുതല്‍ പേര് മാര്‍ച്ചില്‍ വാക്സിനേഷന് ചെയ്തത് ഗുണകരമായി എന്നാണ് മനസ്സിലാവുന്നത്. തൊഴില്‍ മേഖലയില്‍ ഏഴ് മാസത്തിനിടെയുള്ള ഏറ്റവും മികച്ച ഫലമാണ് കണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ തൊഴിലില്ലായ്മ വേതനവും ദുരിതാശ്വാസ പാക്കേജിലൂടെയുള്ള ഉത്തേജനവും അമേരിക്കയിലെ യുവാക്കള്‍ക്ക് ഗുണകരമായിരിക്കുകയാണ്.

കഴിഞ്ഞ നാല് ദശാബ്ദത്തിനിടെയുള്ള ശക്തമായ സാമ്പത്തിക മേഖലയിലെ പ്രകടനമാണ് കാണാന്‍ കഴിയുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു. ലേബര്‍ വിഭാഗം കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച നേട്ടം തൊഴില്‍ വിപണി ഉണ്ടാക്കിയെന്നാണ് കണ്ടെത്താന്‍ സാധിച്ചിരിക്കുന്നത്. തൊഴില്‍ മേഖല കരുത്ത് നേടിയിരിക്കുകയാണ് എന്ന് സ്ഥിരീകരിക്കുന്നു ലേബര്‍ വിഭാഗം. വര്‍ഷത്തിന്റെ തുടക്കത്തിലെ രണ്ട് മാസങ്ങളില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തൊഴില്‍ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.
പിരിച്ചുവിടപ്പെട്ട പലര്‍ക്കും ജോലിയിലേക്ക് തിരികെ വരാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ ജോലിക്കെടുക്കാനും കമ്പനികള്‍ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക രംഗം കൂടുതല്‍ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സജ്ജമായിരിക്കുന്നു എന്നാണ് പ്രകടമാകുന്നത്. അതേസമയം പൂര്‍ണ തോതിലുള്ള ഒരു മുന്നേറ്റത്തിന് ഇനിയും സമയമെടുക്കും. ഇപ്പോഴും തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നില്‍ക്കുന്നുണ്ട്. പുറത്ത് നില്ക്കുന്ന നിരവധി പേര്‍ക്ക് തൊഴില്ല ഭിക്കാനുണ്ട്. നാല് മില്യണ്‍ അമേരിക്കക്കാരാണ് കഴിഞ്ഞ ആറ് മാസത്തിനിടെ തൊഴില്‍രഹിതരായത്.
അതേസമയം ജോ ബൈഡന് തൊഴില്‍ മേഖലയിലെ വളര്‍ച്ചയെ സ്വാഗതം ചെയ്തു. ബൈഡന് ഭരണകൂടത്തിന് ഇത് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അദ്ദേഹം അധികാരമേറ്റ് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം വരുന്നത്. നേരത്തെ ഫെബ്രുവരിയില്‍ തൊഴില്‍ ലഭിച്ചവരുടെ പട്ടിക പുനക്രമീകരിച്ചിരുന്നു. അതില്‍ കൂടുതല്‍ പേര്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിരുന്നു. പക്ഷേ ഫെബ്രുവരി 2020ല്‍ യുഎസ്സില്‍ 8.4 ആയിരുന്നു തൊഴില്‍ വളര്‍ച്ച. ഈ തലത്തിലേക്ക് വന്നിട്ടില്ല കാര്യങ്ങള്‍. കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട 22 മില്യണ്‍ പേര്‍ക്ക് അടുത്ത വര്‍ഷത്തോടെ ജോലി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
