കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരായാലും വൈദഗ്ധ്യമുള്ള തൊഴിലാളികളെ തേടുന്ന നിരവധി കമ്പനികളുണ്ട്. വിദേശത്തൊരു ജോലി തിരയുകയാണെങ്കിൽ സ്കിൽഡ് തൊഴിലാളികളെ തിരിയുന്നിടത്ത് ജോലി ലഭിച്ചാൽ മികച്ച ശമ്പളം നേടാനുള്ള സാധ്യതയുണ്ട്. മിഡിൽഈസ്റ്റ് രാജ്യങ്ങളിൽ വിവിധ ഒഴിവുകളിലേക്ക് വിദഗ്ധരായ തൊഴിലാളികളെ തേടുകയാണ് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജോൺസൺ കൺട്രോൾസ്. വിവിധ കെട്ടിടങ്ങൾക്കും മൾട്ടിപ്ലെക്‌സുകൾക്കുമായി ഫയർ, എച്ച്‌വിഎസി, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന കമ്പനിയാണിത്. കമ്പനിയിലെ വിവിധ തൊഴിലവസരങ്ങളെ പരിചയപ്പെടാം.
ജോൺസൺ കൺട്രോൾസ്
അമേരിക്കയിലെ മില്വാകീ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ കൺട്രോൾസ് ബിൽഡിംഗ് സുരക്ഷ, സൗകര്യം, സുസ്ഥിരത എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നൂതന ഡിജിറ്റൽ, സ്മാർട്ട് സൊല്യൂഷനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1885 മുതൽ പ്രവർത്തന രംഗത്തുള്ള കമ്പനിക്ക് ഇന്ന് 6 ഭൂഖണ്ഡങ്ങളിലായി ലോകമെമ്പാടും 2000-ലധികം കേന്ദ്രങ്ങളിൽ 105,000-ലധികം ജീവനക്കാരുണ്ട്.
1975 മുതൽ മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ മേഖലാ ആസ്ഥാനം ബർ ദുബായിലെ വൈബ്രന്റ് ഏരിയയിലെ എപിഐ വേൾഡ് ടവറിലാണ്. എൻജിനീയറിംഗ്, സെയിൽസ്, ഓപ്പറേഷൻസ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ഫീൽഡ് ഓപ്പറേഷൻസ്, മാനുഫാക്ചറിംഗ് തുടങ്ങിയ വിവിധ മേഖലകളിലാണ് കമ്പനി നിയമനങ്ങൾ നടത്തുന്നത്. ജോൺസൺ കൺട്രോൾസിന്റെ കരിയർ പോർട്ടൽ വഴി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. നിലവിൽ മിഡിൽ ഈസ്റ്റിലേക്കുള്ള വിവിധ ഒഴിവുകൾ പരിശോധിക്കാം.

സെയിൽസ് റപ്രസെന്റേറ്റീവ്
പുതിയ ഉപഭോക്താക്കളെ കണ്ടെത്തുക, കമ്പനിയിലെ എല്ലാ സെയിൽസ് പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യുക, ഉപഭോക്താക്കളുമായി ശക്തമായ ബന്ധം വികസിപ്പിക്കുക എന്നിവയാണ് സെയിൽസ് റപ്രസെന്റേറ്റീവിന്റെ പ്രാഥമികമായി കർത്തവ്യങ്ങൾ. ബിരുദമോ ടെക്‌നിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കോ അപേക്ഷിക്കാം. റിയാദിലായിരിക്കും നിയമനം.
2-4 വര്‍ഷം സെയില്‍സ് വിഭാഗത്തില്‍ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. ഉപഭോക്തൃ ബന്ധങ്ങള്‍ കൈകാര്യംചെയ്യല്‍, സെയില്‍സ് ക്വാട്ട പൂര്‍ത്തിയാക്കുന്നതിനുള്ള കഴിവ് എന്നിവ ആവശ്യമാണ്. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇലക്ട്രിക്കല്‍
ഇലക്ട്രിക്കല്‍ ഡിപ്ലോമയോ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ ഉള്ളവര്‍ക്ക് ഇല്ക്ടിക്കല്‍ ജോലിക്ക് അപേക്ഷിക്കാം. മെഷിനുകളുടെ ഇന്‍സ്റ്റാളേഷന്‍, പരിശോധന, കൃത്യമായ സര്‍വീസ്, അറ്റകുറ്റപണികള്‍, സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുകയും അവയുടെ നിയന്ത്രണം എന്നിവയാണ് ജോലി ഉത്തരവാദിത്വം. ഇതോടൊപ്പം വ്യക്തിഗത ജോലികളും ലഭിക്കാം.
ജിദ്ദയിലേക്കാണ് നിയമനം. ഐഎസ്ഒ സുരക്ഷ മാനദണ്ഡങ്ങളെ പറ്റിയു്‌ള ധാരണ, ഇംഗ്ലീഷ് സംസാരിക്കാനും മനസിലാക്കനുമുള്ള കിവ് എന്നിവ അപേക്ഷകന് ആവശ്യമാണ്. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
മറ്റ് ഒഴിവുകള്‍
അബുദാബിയിലേക്ക് സെയില്‍സ് എന്‍ജിനീയര്‍ ബിഎംഎസ്, ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റംസ് എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ടോണിക്‌സ്, ഇന്‍സ്ട്രിമെന്റല്‍ എന്നിവയില്‍ ഏതെങ്കിലും എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. 2-5 വര്‍ഷ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇന്‍കമിംഗ് മെറ്റീറിയല്‍ എന്‍ജിനിയര്‍ തസ്തകിയിലേക്കും കമ്പനി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കമ്പനി വെയര്‍ഹൗസിലേക്ക് എത്തുന്ന ഉത്പ്പന്നങ്ങളുടെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ് പരിശോധനയാണ് ജോലിയുടെ ഉത്തരവാദിത്വം. എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജിദ്ദയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലായിരിക്കും നിയമനം. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൺട്രോൾസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ തസ്തികയാണ് മറ്റൊരു ഒഴിവ്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങളുടെ ഇൻസ്ട്രുമെന്റേഷൻ, അനുബന്ധ വിവര സംവിധാനങ്ങൾ എന്നിവയുടെ ഇസ്റ്റാളേഷൻ, ട്രബിൾഷൂട്ട്, പരിശോധനകളാണ് ജോലിയുടെ ഉത്തരവാദിത്വം. കമ്പനി മാനുവലുകളും മറ്റ് മാർഗ നിർദ്ദേശങ്ങളും അവലോകനം ചെയ്ത് മെഷിനുകളുടെ പ്രവർത്തനം വിലയിരുത്തണം.
ടെക്നിക്കൽ വിദ്യാഭ്യാസമോ കൺട്രോൾസ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യതയായി വേണ്ടത്. ജോലി വിശദാംശങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
