തുടര്‍ച്ചയായ രണ്ടാഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് പുതിയ വ്യപാര ആഴ്ചയിലേക്ക് കടന്നതെങ്കിലും ആദ്യദിനം തിരിച്ചടിയേറ്റു. പ്രധാന സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു. ഇതോടെ നിഫ്റ്റി 17,150-നും താഴേക്ക് വീണു. ഓട്ടോ, ബാങ്ക്, റിയാല്‍റ്റി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമായിരുന്നു. തിങ്കളാഴ്ച വിപണിയെ പ്രതികൂലമായി സ്വാധീനിച്ച 4 ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
4 കാരണങ്ങള്‍
- റഷ്യ- ഉക്രൈന് യുദ്ധം:- ഉക്രൈനിന്റെ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സൈന്യം മുന്നേറി. അതേസമയം ഉക്രൈന് സുരക്ഷാ സേനയും നാട്ടുകാരും കടുത്ത ചെറുത്തു നില്‍പ്പ് നടത്തുന്ന നഗരങ്ങളില്‍ റഷ്യ ഷെല്ലാക്രാമണം രൂക്ഷമാക്കിയതും സംഘര്‍ഷം ഉടന്‍ കെട്ടണയാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തല്‍. സാമാധാന ചര്‍ച്ചകളിലും പുരോഗതിയില്ല.
- ആഗോള വിപണികളിലെ സമ്മിശ്ര പ്രകടനം.
- ക്രൂഡ് ഓയില്‍ വില വീണ്ടും മുന്നേറാന്‍ തുടങ്ങിയത്- കിഴക്കന്‍ യൂറോപ്പിലെ യുദ്ധം രൂക്ഷമായി തുടരുന്നതാണ് വില വീണ്ടും ഉയരാന്‍ ഇടിയാക്കുന്നത്.
- തെരഞ്ഞെടുത്ത ഓഹരികളിലെ വില്‍പ്പന സമ്മര്‍ദം- അടുത്തിടെ കുതിച്ച ബാങ്കിംഗ്, ധനകാര്യം, എഫ്എംസിജി, ഐടി വിഭാഗം ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള ലാഭമെടുപ്പ്.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 169 പോയിന്റ് നഷ്ടപ്പെടുത്തി 17,117-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 571 പോയിന്റ് ഇടിഞ്ഞ് 57,292-ലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 410 പോയിന്റ് നഷ്ടത്തില്‍ 36,018-ലും വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റിയുടെ ഇന്നത്തെ ഓപ്പണിങ് 42 പോയിന്റ് നേട്ടത്തോടെ 17,329-ലായിരുന്നു. തിങ്കളാഴ്ച വ്യാപാരത്തിനിടെ സൂചികയുടെ ഉയര്‍ന്ന നിലവാരം 17,353-ലും താഴ്ന്ന നിലവാരം 17,097-ലും രേഖപ്പെടുത്തി.
മെറ്റല്‍, ഫാര്‍മ, മീഡിയ വിഭാഗം ഒഴികെ എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 12-ഉം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.50% മുന്നേറിയ മെറ്റല്‍ വിഭാഗം സൂചികയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. അതേസമയം പൊതുമേഖ ബാങ്ക്, സ്വകാര്യ ബാങ്ക്, ഓട്ടോ, ധനകാര്യം, എഫ്എംസിജി വിഭാഗം ഓഹരികള്‍ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ഐടി, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് തുടങ്ങിയ ഓഹരി സൂചികകള്‍ 0.50 ശതമാനത്തിലേറെയും ഇടിഞ്ഞു. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.28 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ സ്മോള്‍ കാപ്-100 സൂചിക 0.23 ശതമാനം ഉയര്‍ന്നു.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ 9 ശതമാനത്തോളം ഉയര്‍ന്ന് 24.62-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 25 നിലവാരം മറികടക്കുന്നത് വിപണിക്ക് ഗുണകരമല്ല. ഇതിനിടെയിലും എന്‍എസ്ഇയിലെ 65 ഓഹരികള്‍ തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 19 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തലേക്കും വീണു. അതേസമയം, 108 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 120 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
എന്‍എസ്ഇയില്‍ തിങ്കളഴ്ച വ്യാപാരം നടന്ന ആകെ 2,159 ഓഹരികളില്‍ 1,217 എണ്ണവും നഷ്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 877 ഓഹരികള്‍ നേട്ടത്തിലും ക്ലോസ് ചെയ്തു. 65 ഓഹരികളില്‍ മാറ്റമൊന്നും രേഖപ്പെടുത്താനാകാതെയും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ ഇന്നത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.72-ലേക്ക് പതിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എഡി റേഷ്യോ 1.93 നിലവാരത്തിലായിരുന്നു. വിപണിയില്‍ പൊതുവില്‍ ഉടലെടുത്ത ദുര്‍ബലാവസ്ഥയാണ് തുടര്‍ച്ചയായി എഡി റേഷ്യോ താഴുന്നതിലൂടെ സൂചിപ്പിക്കുന്നത്.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 10 എണ്ണം മാത്രമാണ് തിങ്കളാഴ്ച നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 3.29% മുന്നേറിയ കോള്‍ ഇന്ത്യയാണ് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ഹിന്‍ഡാല്‍കോ 2.15%, യുപിഎല്‍ 1.76%, ഒഎന്‍ജിസി 1.12%, എച്ച്ഡിഎഫ്സി ബാങ്ക് 0.50% എന്ന നിരക്കിലും ഓഹരി വില ഉയര്‍ന്നു.
- നഷ്ടം:- നിഫ്റ്റി-50 സൂചികയിലെ 40 ഓഹരികളും ഇന്നത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. ബ്രിട്ടാണിയ, ഗ്രാസിം, ടാറ്റ കണ്‍സ്യൂമര്‍, ശ്രീ സിമന്റ് എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെ ഇടിഞ്ഞു.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications