നാല് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് നിഫ്റ്റിയും സെന്‍സെക്സും തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ബുള്‍ റാലി നഷ്ടമായവര്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്കും ഘട്ടംഘട്ടമായി മികച്ച ഓഹരികള്‍ വാങ്ങിത്തുടങ്ങാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിദേശ നിക്ഷേപകര്‍ വിപണികളില്‍ കനത്ത വില്‍പ്പന നടത്തുന്നതിനിടെയിലും അവര്‍ക്ക് ഗണ്യമായ ഓഹരി പങ്കാളിത്തമുളളതും എന്നാല്‍ അധികം വില വ്യതിയാനം സംഭവിച്ചിട്ടില്ലാത്തതുമായ ഒരു ഓഹരി നിക്ഷേപത്തിനായി നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്സ് രംഗത്തെത്തി.
സണ്‍ടെക് റിയാല്‍റ്റി
1981 മുതല്‍ മുംബൈ ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നര്‍മാണ കമ്പനിയാണ് സണ്‍ടെക് റിയാല്‍റ്റി ലിമിറ്റഡ്. രാജ്യത്ത് ഏറ്റവും വലുതും വിലമതിക്കുന്നതുമായ വാണിജ്യ കേന്ദ്രം ബാന്ദ്ര- കുര്‍ള കോംപ്ലക്സില്‍, അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് കോര്‍പ്പറേറ്റ് ബിസിനസ് സെന്ററുകള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. സണ്‍ടെക് സെന്ട്രാകോ, സണ്‍ടെക് സെര്‍ട്ടനിറ്റി എന്നാണ് ഇവ നാമകരണം ചെയ്തിരിക്കുന്നത്. നിര്‍മാണ മേഖലയുമായി ചേര്‍ന്നു കിടക്കുന്ന ഷോപ്പിങ് മാള്‍, മള്‍ട്ടിപ്ലക്സ്, ഹോട്ടല്‍ പോലെയുള്ള മറ്റു വിഭാഗങ്ങളിലെ ബിസിനസുകളിലേക്കും വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കമ്പനി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
സാമ്പത്തികം
വാണിജ്യ സമുച്ചയങ്ങളുടെയും സ്ഥലങ്ങളുടെ വില്‍പ്പനയിലൂടെയും വാടക ഇനത്തിലും പദ്ധതി നിര്‍വഹണത്തിനുള്ള വാര്‍ഷിക ഫീസ് ഇനത്തിലുമാണ് പ്രധാനമായും കമ്പനി വരുമാനം കണ്ടെത്തുന്നത്. സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 142 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 48 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ നേരിയ കുറവുമാണ് രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 16.87 കോടി രൂപയുമാണ്.
സമീപകാല പ്രകടനം
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിഫ്റ്റിയില്‍ 12 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടും റിയാല്‍റ്റി വിഭാഗം സൂചികയിലും വന്‍ തിരുത്തല്‍ നേരിട്ടിട്ടും സണ്‍ടെക്കിന്റെ ഓഹരികളില്‍ 3 ശതമാനം മാത്രമാണ് നഷ്ടം നേരിട്ടുളളത്. ഒരു വര്‍ഷ കാലയളവില്‍ 27 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ സണ്‍ടെക് റിയാല്‍റ്റിയുടെ മുഖ്യ പ്രമോട്ടര്‍മാര്‍ 67.15 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 20 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 4 ശതമാനവും ഓഹരികളുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 6,156 കോടി രൂപയാണ്.
ലക്ഷ്യവില 740
നിലവില്‍ 417.5 രൂപ നിലവാരത്തിലാണ് സണ്‍ടെക് റിയാല്‍റ്റിയുടെ ഓഹരികള്‍ (BSE:512179, NSE: SUNTECK) വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 740 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകേ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 76 ശതമാനത്തോളം നേട്ടം സ്വന്തമാക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 524.40 രൂപയും കുറഞ്ഞ വില 250 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications