കിഴക്കന്‍ യൂറോപ്പില്‍ അയല്‍ രാജ്യമായ ഉക്രൈനിലേക്ക് കടന്നുകയറിയ റഷ്യയുടെ സൈനിക നടപടിയോടെ ലോകരാജ്യങ്ങളുടെ പ്രതിരോധ ചെലവും ഉയരാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജര്‍മനി ആദ്യമായി പ്രതിരോധ ബജറ്റ് കുത്തനെ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സമാനമായി റഷ്യന്‍ ഭീഷണി ചൂണ്ടിക്കാണിച്ച് മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ആയുധങ്ങള്‍ കൂടുതലായി സംഭംരിച്ചു തുടങ്ങിയേക്കും. ഏഷ്യയിലും ചൈനീസ് കടലില്‍ തായ്വാനെ ചുറ്റിപ്പറ്റി സംഘര്‍ഷം ഉരുണ്ടുകൂടാനുള്ള സാധ്യതകളും ചില കോണുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും മുന്‍ കരുതലെടുക്കേണ്ടി വരുമെന്നും ഇത് പ്രതിരോധ ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരമാകുമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
ശത്രുക്കളില്‍ നിന്നുള്ള ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മറികടക്കുന്നതിനായും പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനുമുള്ള പരിശ്രമം സമീപകാലത്ത് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതുപോലെ, ഇക്കഴിഞ്ഞ ബജറ്റില്‍ തദ്ദേശീയ ആയുധങ്ങള്‍ക്ക് പരിഗണന നല്‍കുമെന്നും ആയുധ ഇറക്കുമതി കുറയ്ക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രതിരോധ വകുപ്പിനായി നീക്കിവെയ്ക്കുന്ന ഫണ്ടിന്റെ 68 ശതമാനവും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതികള്‍ക്ക് കീഴിലായിരിക്കും. ഇതിനായി പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയില്‍ നിന്നും ഇടക്കാലയളവിലേക്ക് നിക്ഷേപത്തിനായി പരിഗണിക്കാവുന്ന മൂന്ന് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
1) ഭാരത് ഇലക്ട്രോണിക്സ്
രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍ (BSE: 500049, NSE: BEL). 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു. വരുമാനത്തിന്റെ 7.5 ശതമാനം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു. ബുധനാഴ്ച 216 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഇടക്കാലയളവില്‍ 280 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 185 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
2) ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഒന്നാംനിര പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് (BSE: 541154, NSE: HAL). യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിര്‍മിക്കുന്ന വന്‍കിട സ്ഥാപനമാണ്. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലിലെ വിവിധ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയിരുന്നു. സമീപകാലത്ത് വലിയ തോതില്‍ കടം വീട്ടിയതോടെ പറയത്തക്ക ബാധ്യതകളുമില്ല. ബുധനാഴ്ച 1,390 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,800 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 1,180 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
3) ഭാരത് ഡൈനാമിക്സ്
രാജ്യത്ത് പൊതുമേഖലയിലുള്ള പ്രശസ്ത പ്രതിരോധ സ്ഥാപനമാണ് ഭാരത് ഡൈനാമിക്സ് (BSE: 541143, NSE: BDL). 1970-ല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് തുടക്കം. ഇന്ത്യന്‍ സായുധ സേനയ്ക്കു വേണ്ടി ഗൈഡഡ് മിസൈലുകളും മൈനുകളും ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആയുധങ്ങളും വിവിധ റൈഫിളുകളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്നു. ഇതിനായി ഡിആര്‍ഡിഒയുമായും വിദേശ ആയുധ നിര്‍മാതാക്കളുമായും ധാരണയുണ്ട്. ബുധനാഴ്ച 3.5 ശതമാനത്തോളം ഉയര്‍ന്ന് 463.70 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഇടക്കാലയളവിലേക്ക് 580 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിനുള്ള സ്റ്റോപ് ലോസ് 380 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications