കിഴക്കന്‍ യൂറോപ്പിലെ യുദ്ധം ഒമ്പതാം ദിവസത്തിലേക്ക് കടക്കവേ റഷ്യ ആക്രമണം ശക്തമാക്കിയത് ഉള്‍പ്പെടെയുള്ള പ്രതികൂല ഘടകങ്ങളാല്‍ വിപണിയില്‍ ഇന്നും നഷ്ടക്കഥ തന്നെ. ഇത് തുടര്‍ച്ചായായ മൂന്നാം ദിവസമാണ് പ്രധാന സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. മെറ്റല്‍, ഓട്ടോ, റിയാല്‍റ്റി വിഭാഗം ഓഹരികളിലാണ് തകര്‍ച്ച കൂടുതല്‍. അതേസമയം ഐടി വിഭാഗം ഓഹരി സൂചിക മാത്രം മുന്നേറി. മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം ഓഹരികളിലും തിരിച്ചടി നേരിട്ടു.
ഒടുവില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി 252 പോയിന്റ് നഷ്ടത്തില്‍ 16,245-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 768 പോയിന്റ് ഇടിഞ്ഞ് 54,333-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 536 പോയിന്റ് താഴ്ന്ന് 34,407-ലും ക്ലോസ് ചെയ്തു. വെള്ളിയാഴ്ച വിപണിയുടെ നീക്കത്തെ സ്വാധീനിച്ച 5 പ്രധാന ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.
5 ഘടകങ്ങള്‍
- യുറോപ്പിലെ ഏറ്റവും വലിയ ആണവ കേന്ദ്രമായ ഉക്രൈനിലെ സ്പോര്‍ഷ്യ ആണവ നിലയത്തിനു നേരെ റഷ്യ ആക്രമണം നടത്തിയതാണ് ആശങ്ക വിതച്ചത്. ശക്തമായ ഷെല്ലാക്രമണത്തിലൂടെ നിലയം റഷ്യ പിടിച്ചെടുത്തെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
- റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ദുരിതം വരാനിരിക്കുന്നതേയുള്ളൂ എന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ പ്രസ്താവന.
- രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നു നില്‍ക്കുന്നത്.
- രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിച്ചത്. ജനുവരിയിലെ 1,790 കോടി ഡോളറില്‍ നിന്നും ഫെബ്രുവരിയില്‍ 2,120 കോടി ഡോളറിലേക്കാണ് വ്യാപാരക്കമ്മി ഉയര്‍ന്നത്.
- എഫ്എംസിജി സെക്ടറില്‍ തളര്‍ച്ച കാണപ്പെടുന്നതായുള്ള റിപ്പോര്‍ട്ട്.
എന്‍എസ്ഇയില്‍ വെള്ളിയാഴ്ച വ്യാപാരം നടന്ന ആകെ 2,118 ഓഹരികളില്‍ 553 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. 1,512 ഓഹരികളില്‍ വിലയിടിവ് രേഖപ്പെടുത്തി. ഇതിനിടെ 53 ഓഹരികള്‍ മാറ്റമൊന്നുമില്ലാതെയും വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം, ഓഹരികളുടെ ഇന്നത്തെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.37-ലേക്ക് ഇടിഞ്ഞു. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ നേരിട്ട തിരിച്ചടിയാണ് എഡി റോഷ്യോ ഇത്രയധികം താഴ്ന്ന നിലയിലേക്ക് ഇടിയാന്‍ കാരണം.
അതേസമയം, വെള്ളിയാഴ്ച എന്‍എസ്ഇയിലെ 99 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 95 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം പൂര്‍ത്തിയാക്കി. ഇതിനിടെ 25 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 66 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വിക്സ് (VIX) നിരക്കുകള്‍ 0.20 ശതമാനം താഴ്ന്ന് 27.96-ലേക്കെത്തി. വിപണിയില്‍ ഇടിവുണ്ടായ ദിവസം വിക്സ് നിരക്കുകള്‍ വര്‍ധിക്കാതിരുന്നത് ശുഭ സൂചനയാകുന്നു.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 10 എണ്ണം മാത്രമാണ് വെള്ളിയാഴ്ച നേട്ടത്തില്‍ അവസാനിച്ചത്. ഡോ. റെഡ്ഡീ, ഐടിസി ഓഹരികള്‍ 2.5 ശതമാനത്തിലേറെ ഉയര്‍ന്നു. ടെക് മഹീന്ദ്ര, ബിപിസിഎല്‍, അള്‍ട്രാ സിമന്റ് എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലധികവും വില വര്‍ധനവ് രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ 40 ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റന് 5.21 %, മാരുതി സുസൂക്കി 4.75 %, , ഏഷ്യന്‍ പെയിന്റ്സ് 4.45 %, ഹീറോ മോട്ടോ കോര്‍പ് 4.32 %, മഹീന്ദ്ര & മഹീന്ദ്ര 3.86 % കോള്‍ ഇന്ത്യ 3.84 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
