മാര്‍ച്ച് മാസത്തോടെ 2021- 22 സാമ്പത്തിക വര്‍ഷത്തിനും തിരശീല വീണു. ഇതോടെ കോര്‍പ്പറേറ്റ് കമ്പനികളും നാലാം പാദഫലങ്ങളും വാര്‍ഷിക കണക്കുകളും പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏപ്രില്‍ 11-ന് ഐടി കമ്പനിയായ ടിസിഎസ് പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടെ പുതിയ റിസള്‍ട്ട് സീസണും തുടക്കമിടും. അതേസമയം, നിഫ്റ്റി-50 സൂചികയില്‍ ഉള്‍പ്പെടുത്തിയിരക്കുന്ന കമ്പനികളുടെയെല്ലാം ആകെ വരുമാനവും ലാഭവും മാര്‍ച്ച് പാദത്തില്‍ ഇരട്ടയക്ക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നിരുന്നാലും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉത്പാദന ചെലവിലെ വര്‍ധനവും കമ്പനികളുടെ ലാഭക്ഷമത ഇടിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഐടി, ബാങ്കിംഗ്, ധനകാര്യ സേവനം, മെറ്റല്‍ വിഭാഗങ്ങളിലെ കമ്പനികള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ മികച്ച സാമ്പത്തിക ഫലം കാഴ്ചവയ്ക്കുമെന്നാണ് അനുമാനം. നിഫ്റ്റി-50 സൂചികയിലെ കമ്പനികളുടെ ആകെ വരുമാനത്തില്‍ 26.8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. എങ്കില്‍ വരുമാന വര്‍ധന ഇരട്ടയക്കം കടക്കുന്ന തുടര്‍ച്ചയായ അഞ്ചാം സാമ്പത്തിക പാദമായിരിക്കുമിത്. സമാനമായി അറ്റാദായത്തില്‍ 27.2 ശതമാനം വളര്‍ച്ചയും നേടുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ, സമീപ ഭാവിയിലേക്കുള്ള വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലം ഏറെ നിര്ണായകമായതിനാല് നിക്ഷേപകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഈയൊരു പശ്ചാത്തലത്തില്‍ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ വിവിധ വ്യവസായ വിഭാഗങ്ങളില്‍ നിന്നും വിപണി പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനഫലം സംബന്ധിച്ച വിശകലനമാണ് താഴെ ചേര്‍ക്കുന്നത്.
- ഓട്ടോമൊബീല്‍സ്- ജനുവരി- മാര്‍ച്ച് മാസക്കാലയളവില്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടേയും വില്‍പ്പന, ഇരുചക്ര വാഹനങ്ങളുടേതിനേക്കാള് മികച്ച തോതിലായിരുന്നു. അതിനാല്‍ ഈ വിഭാഗത്തിലെ കമ്പനികളുടെ പ്രവര്‍ത്തന ഫലവും വ്യത്യസ്തപ്പെടാം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ലാഭമാര്‍ജിന്‍ ചുരുക്കും. കമ്പനികളുടെ ലാഭ മാര്‍ജിനില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1 ശതമാനം വരെ ഇടിയാം.
- ബാങ്കിംഗ്- ശക്തമായ, ഇരട്ടയക്ക വാര്‍ഷിക വളര്‍ച്ച അറ്റാദായത്തിലും വായ്പാ വിതരണത്തിലും പ്രമുഖ ബാങ്കുകള്‍ കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ കടപത്രങ്ങളില്‍ നിന്നുള്ള പലിശ നിരക്ക് ഉയര്‍ന്നതിനാല്‍ ബാങ്കുകളുടെ പലിശയിതര വരുമാനത്തിലും വര്‍ധന നേടും.
- കാപിറ്റല്‍ ഗുഡ്സ്- പദ്ധതികളുടെ നടത്തിപ്പ് താരതമ്യേന വേഗത്തിലാണ്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ഭീഷണിയുയര്‍ത്തുന്നു. വന്‍കിട കമ്പനിയായ എല്‍ & ടിയുടെ പ്രവര്‍ത്തന ഫലത്തോടനുബന്ധിച്ച നല്കുന്ന മേഖലയുടെ ഭാവി നിരീക്ഷണം വിപണി സാകൂതം ശ്രദ്ധിക്കും. മാര്‍ച്ച് പാദത്തില്‍ എല്‍ & ടിയുടെ വരുമാനം 9- 13 ശതമാനം വളര്‍ച്ചയും പ്രവര്‍ത്തന ലാഭം 15- 20 ശതമാനം വളരുമെന്നാണ് വിലയിരുത്തല്‍.
- സിമന്റ്- മാര്‍ച്ച് ത്രൈമാസ കാലയളവില്‍ രാജ്യത്തെ ശരാശരി സിമന്റ് വില വാര്‍ഷികാടിസ്ഥാനത്തില്‍ 5.6 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇതിനിടയിലും വിലക്കയറ്റം ശമിക്കാത്തതിനാല്‍ ഉത്പന്ന വില കൂട്ടിയതിന്റെ മുഴുവന്‍ മെച്ചവും ലഭിക്കില്ല. വന്‍കിട കമ്പനികള്‍ വരുമാനത്തില്‍ 9- 12 ശതമാനം വളര്‍ച്ച നേടുമെന്നാണ് അനുമാനം. അതേസമയം വിലക്കയറ്റം കാരണം അറ്റാദായത്തില്‍ 1- 15 ശതമാനം ഇടിവും നേരിടാം.
- എഫ്എംസിജി- ഒമിക്രോണ്‍ തരംഗത്തിന്റെ ചെറിയ തിരിച്ചടി പ്രകടനത്തില്‍ കാണാനായേക്കും. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ലാഭക്ഷമതയില്‍ നേരിടുന്ന ആഘാതം കടുത്തതാവാന്‍ സാധ്യതയുണ്ട്. ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചും പരസ്യം കുറച്ചും ചെലവ് നിയന്ത്രണവിധേയമാക്കി ലാഭം വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
- ഐടി- വരുമാനത്തില്‍ ക്രമാനുഗത വര്‍ധന പ്രതീക്ഷിക്കുന്നു. ഡോളര്‍ അധിഷ്ഠിത വരുമാനത്തില്‍ 1- 4 ശതമാനം വളര്‍ച്ച നേടിയേക്കും. ശമ്പളച്ചെലവ് വര്‍ധിച്ചതിനാല്‍ ലാഭമാര്‍ജിനില്‍ ചെറിയ സമ്മര്‍ദം അനുഭവപ്പെടാം. ഇന്‍ഫോസിസും എച്ച്സിഎല്‍ ടെക്കും 2023 സാമ്പത്തിക വര്‍ഷത്തിലും ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന മാര്‍ഗ്ഗോപദേശം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- മെറ്റല്‍സ് & മൈനിങ്- ഇരുമ്പ് ഇതര കമ്പനികള്‍ കോളടിച്ച സാമ്പത്തിക പാദമാണ് കഴിഞ്ഞുപോയത്. ഹിന്‍ഡാല്‍കോ, വേദാന്ത, ഹിന്ദുസ്ഥാന്‍ സിങ്ക് മികച്ച ഫലം പ്രസിദ്ധീകരിച്ചേക്കും. ഇരുമ്പ് കമ്പനികളുടെ വരുമാനം കൂടുമെങ്കിലും കോക്കിങ് കോള്‍ ചെലവ് വര്‍ധിച്ചതിനാല്‍ ലാഭക്ഷമത ഇടിയാം.
- ഫാര്‍മ- നാലാം പാദത്തില്‍ മിതമായ പ്രകടനം കാഴ്ചവയ്ക്കാനാണ് സാധ്യത. അമേരിക്കന്‍ വിപണിയില്‍ ഉത്പന്ന വില വര്ധിപ്പിക്കാനാകാത്തതും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ലാഭക്ഷമതയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. എങ്കിലും ആഭ്യന്തര വിപണിയിലേയും വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള കച്ചവടം മെച്ചപ്പെട്ടതിനാല്‍ ആഘാതം കുറയാം. ചൈനയിലെ ലോക്ക്ഡൗണ്‍ അസംസ്കൃത വസ്തുക്കളുടെ വിതരണത്തെ എങ്ങനെ ബാധിച്ചു എന്നതും കിഴക്കന്‍ യൂറോപ്പിലെ യുദ്ധത്തിന്റെ അനന്തരഫലവും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ എങ്ങനെയെന്നത് സംബന്ധിച്ച കമ്പനി നേതൃത്വത്തിന്റെ വിശദീകരണം സാകൂതം വീക്ഷിക്കപ്പെടും.
- ഓയില്‍ & ഗ്യാസ്- ഉയര്‍ന്ന അളവില്‍ കൈവശം ഉണ്ടായിരുന്നതിനാല്‍ വിപണിയില്‍ വില വര്‍ധിച്ചതിലൂടെ ലഭിച്ച നേട്ടം, ചില്ലറ വില്പനയില് സംഭവിച്ച നഷ്ടത്തെ പരിഹരിച്ചേക്കും. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനാല്‍ ഒഎന്‍ജിസിയും ഓയില്‍ ഇന്ത്യയും നേട്ടം കൊയ്യും.
- ലെികോം- സേവന ദാതാക്കളുടെ വരുമാനം പാദാനുപാദത്തില്‍ 6-10 ശതമാനം വളര്‍ച്ച കൈവരിക്കാം. ഓരോ വരിക്കാരനില്‍ നിന്നുള്ള വരുമാനം (ARPU) 8- 12 ശതമാനം വരെ ഉയര്‍ന്നേക്കാം. വരിക്കാരില്‍ കൂടുതല്‍ പേരും ദീര്‍ഘകാല റീചാര്‍ജ് ചെയ്യുന്നവരായതിനാല്‍ ജിയോയ്ക്ക്, താരീഫ് വര്‍ധനയുടെ ഗുണഫലം കുറവായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയകും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications