ആടിയുലഞ്ഞെങ്കിലും പരുക്ക് പറ്റാതെ സൂചികകള്‍; ഐടിയില്‍ കുതിപ്പ്; ആഴ്ചക്കണക്കുകളും അറിയാം

കനത്ത ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നഷ്ടത്തോടെ ജനുവരിയിലെ രണ്ടാം വ്യാപാര ആഴ്ച അവസാനിപ്പിച്ചു. 70-ലേറെ പോയിന്റ് നഷ്ടത്തോടെ തുടങ്ങിയ നിഫ്റ്റി, ഒരുവേള 150-ലേറെ പോയിന്റ് വരെ ഇടിഞ്ഞെങ്കിലും ആഗോള ശുഭ സൂചനകളുടേയും ഐടി, റിയാല്‍റ്റി, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗത്തിന്റെ പിന്തുണയോടെയും നഷ്ടം നികത്തി വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 2 പോയിന്റ് നഷ്ടത്തില്‍ 18,255-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 12 പോയിന്റ് നഷ്ടത്തോടെ 61,223-ലും വെള്ളിയാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി- ബാങ്ക് 99 പോയിന്റ് നഷ്ടത്തോടെ 38,370-ലും വ്യാപാരം അവസാനിപ്പിച്ചു.

നാലാം ആഴ്ചയും നേട്ടത്തില്‍

നാലാം ആഴ്ചയും നേട്ടത്തില്‍

തുടര്‍ച്ചയായ നാലാം ആഴ്ചയും പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ സെപ്റ്റംബര്‍ 26-നു ശേഷം, ആഴ്ചയുടെ അടിസ്ഥാനത്തില്‍ വിപണി നേട്ടത്തില്‍ തുടരുന്ന ഏറ്റവും വലിയ കാലയളവ് കൂടിയാണിത്. അതുപോലെ ബാങ്ക്-നിഫ്റ്റി തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഒക്ടോബര്‍ 24-ന് ശേഷം ആദ്യമായാണ് ഇത്രയും കൂടുതല്‍ ആഴ്ച ബാങ്കിംഗ് ഓഹരികളുടെ സൂചികയും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.

ഈയാഴ്ച ചുരുക്കത്തില്‍

ഈയാഴ്ച ചുരുക്കത്തില്‍

എഫ്എംസിജി വിഭാഗമൊഴിച്ച് ബാക്കിയെല്ലാ സെക്ടറുകളും ഈയാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഒക്ടോബര്‍ 5-ന് ശേഷം എനര്‍ജി വിഭാഗത്തിലെ ഓഹരികളും മികച്ച നേട്ടം കരസ്ഥമാക്കിയ ആഴ്ചയാണ് കടന്നു പോകുന്നത്. അതുപോലെ നിഫ്റ്റി റിയാല്‍റ്റിയും തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. സെപ്റ്റംബര്‍ 5-ന് ശേഷം ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം സൂചികയും 3.5 ശതമാനം ഉയര്‍ച്ചയോടെ മികച്ച നേട്ടമാണ് ആഴ്ചക്കണക്കില്‍ സ്വന്തമാക്കിയത്. മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗം ഓഹരികളും തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് മുന്നേറിയത്. ഇന്‍ഫോസിസ് ഓഹരിയാണ് നിഫ്റ്റിയുടെ ആഴ്ചക്കണക്കിലെ ഉയര്‍ച്ചയില്‍ 20 ശതമാനവും സംഭാവന നല്‍കിയത്.

ഇന്നത്തെ മുന്നേറ്റം

ഇന്നത്തെ മുന്നേറ്റം

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാം പ്രവര്‍ത്തനഫലം പുറത്തുവിട്ട ഐടി, കാപ്പിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി എന്നിവയാണ് മേഖലാ വിഭാഗത്തില്‍ നേട്ടങ്ങളില്‍ മുന്നിലെത്തിയത്. ഈ സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടം ഇന്ന് കരസ്ഥമാക്കി. അതേസമയം, കഴിഞ്ഞ ദിവസത്തേതിന് സമാനമായി ബാങ്ക ഓഹരികളില്‍ വെള്ളിയാഴ്ചയും വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. ഇതിനോടൊപ്പം ഓട്ടോ, ഫാര്‍മ, എഫ്എംസിജി വിഭാഗം സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികള്‍ നേരിയ മുേന്നറ്റം നടത്തി. അതിനിടെ, ഇന്ന് സൂചികകളില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 0.89 ശതമാനം ഇടിഞ്ഞ് 16.56-ലേക്ക് എത്തിയെന്നതും ശ്രദ്ധേയമാണ്.

നിഫ്റ്റി മൂവ്മെന്റ്

നിഫ്റ്റി മൂവ്മെന്റ്

അഞ്ച് ദിവസത്തെ നേട്ടങ്ങള്‍ക്കു ശേഷം വെള്ളിയാഴ്ച പ്രധാന സൂചികകളില്‍ നഷ്ടത്തോടെയായിരുന്നു തുടക്കം. നിഫ്റ്റി 72 പോയിന്റ് താഴ്ചയില്‍ 18,185-ലാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ തന്നെ നിഫ്റ്റി താഴേക്ക് പതിച്ചെങ്കിലും 18,100 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ചു. ഇതിനിടെ നിഫ്റ്റി ഇന്നത്തെ താഴ്ന്ന നിലവാരം 18,119-ല്‍ രേഖപ്പെടുത്തി. ഇതിന് ശേഷം സൂചിക 18,200 മുകളിലേക്ക് കുതിച്ചു. എങ്കിലും 18,200 നിലവാരത്തിന് മുകളില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ ഇറങ്ങിയെങ്കിലും 18,150 നിലവാരം വീണ്ടും തകരാതെ കാത്തു. തുടര്‍ന്ന് ഉച്ചയോടെ ആഗോള സൂചനകള്‍ അനുകൂലമായതോടെ ഇന്നത്തെ നഷ്ടം നികത്തുന്ന കഴ്ചയാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് 18,286-ല്‍ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. എങ്കിലും വ്യാപാര അവസാനത്തോടെ താഴേക്ക് ഇറങ്ങി ക്ലോസ് ചെയ്യുകയായിരുന്നു.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,071 ഓഹരികളില്‍ 1,173 ഓഹരികളില്‍ വില വര്‍ധനവും 853 ഓഹരികളില്‍ വിലയിടിവും 45 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.38-ലേക്ക് ഉയര്‍ന്നു. പ്രധാന സൂചികകളിലും ലാര്‍ജ് കാപ് വിഭാഗങ്ങളിലും ചാഞ്ചാട്ടമായിരുന്നെങ്കിലും സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തിയതാണ് എഡി റേഷ്യോ 1.13-ല്‍ നിന്നും ഉയര്‍ത്തിയത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 247 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 249 കമ്പനികള്‍ നഷ്ടത്തിലും 5 എണ്ണം വില വ്യതിയാനമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 20 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് 4 ശതമാനത്തിലേറെ മുന്നേറി. ടിസിഎസ്, ഐഒസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ ഒന്നര ശതമാനത്തിലേറെയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 30 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ രണ്ടു ശതമാനത്തിലേറെയും യുപിഎല്‍, ഒഎന്‍ജിസി, മഹീന്ദ്ര & മഹീന്ദ്ര, നെസ്ലെ, എച്ച്ഡിഎഫ്‌സി, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ ഒന്നര ശതമാനത്തിലേറെയും നഷ്ടം നേരിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X