കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ ആഗോള വിപണികളിലും ഇടിവ് തുടരുകയാണ്. ഉക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്കെതിരേ ഏറ്റവുമൊടുവില്‍ ഉപരോധ നടപടികള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കയും സഖ്യകക്ഷികളും. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലും നിരോധിക്കുന്ന വിഷയം സജീവ പരിഗണനയിലാണെന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രസ്താവനയാണ് തിങ്കളാഴ്ച വിപണികളെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഈ പ്രസ്താവനയോടെ ക്രൂഡ് ഓയിലും 125 ഡോളര്‍ പിന്നിട്ട് 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.
ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ 139 ഡോളര്‍ വരെയെത്തിയിരുന്നു. ഇത് 2088-ന് ശേഷമുള്ള ഉയര്‍ന്ന വില നിലവാരമാണ്. നിലവില്‍ 130 ഡോളറിന് താഴേക്ക് എണ്ണവില വന്നിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണികളിലും ഇത് തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 85 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ സമ്മര്ദത്തിലാഴ്ത്തുന്നതാണ് ഈ വിലക്കയറ്റം. ഇതിനിടെ, നിഫ്റ്റിയും സെന്‍സെക്സും 2.5 ശതമാനത്തിലേറെ ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 15,800 നിലവാരവും തകര്‍ത്തു താഴേക്ക് വീണു. ബാങ്ക് നിഫ്റ്റിയാകട്ടെ 4.5 ശതമാനം ഇടിഞ്ഞ് 33,000 നിലവാരത്തിനും താഴേക്കെത്തി.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെടുന്ന 2,085 ഓഹരികളില്‍ 1,676 എണ്ണവും രാവിലെ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആകെ 358 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ തുടരുന്നത്. അതായത്, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.21-ലേക്ക് കൂപ്പുകുത്തി. ഇതിനിടെ എന്‍എസ്ഇയിലെ 134 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. 227 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലും നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടെയിലും 27 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. 43 ഓഹരികള്‍ വില്ക്കാനാളില്ലാതെ അപ്പര്‍ സര്‍ക്യൂട്ടിലുമാണ് നില്‍ക്കുന്നത്.
ഇക്വിറ്റി (EQ) വിഭാഗത്തിലുള്ള (ഇന്‍ട്രാഡേ വ്യാപാരം അനുവദിക്കുന്ന) ഓഹരികളില്‍ ഇന്ന് അപ്പര്‍ സര്ക്യൂട്ടിലുള്ളവ താഴെ കൊടുക്കുന്നു. 3ഐ ഇന്‍ഫോടെക്, ക്രൗണ്‍, ക്യൂബെക്സ് ട്യൂബിങ്സ്, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, നാഗാര്‍ജുന ഫെര്‍ട്ടിലൈസര്‍, നാഗരീക കാപിറ്റല്‍, എന്ഡിജിഎല്, ഓയില്‍ കണ്ട്രി ട്യൂബുലാര്‍, ആര്കെഡിഎല്, ആര്ഒഎംഎല്, സ്റ്റാംപിഡ് കാപിറ്റല്‍, എസ്ഇഎല്‍ മാനുഫാക്ചറിംഗ് കമ്പനി, സിംപ്ലക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍, സിന്റെക്സ്, സുപ്രീം എന്‍ജിനീയറിംഗ്, ടിഎഫ്എല്‍ എന്നീ ഓഹരികള്‍ തിങ്കളാഴ്ച രാവിലെ അപ്പര്‍ സര്‍ക്യൂട്ടിലാണ്. ബാക്കി 16 ഓഹരികള്‍ ബിഇ (BE) വിഭാഗത്തിലുള്ളതും 11 ഓഹരികള്‍ ബിഎസ് (BZ) വിഭാഗത്തില്‍ നിന്നുള്ളതുമാണ്.
ഇനിയെന്ത് ?
ഈയാഴ്ച സാധാരണയേക്കാള്‍ വലിയ റേഞ്ചിനുള്ളിലാവും സൂചികകള്‍ വ്യാപാരം ചെയ്യപ്പെടാന്‍ സാധ്യത. എങ്കിലും നിഫ്റ്റിയില്‍ 16,100-15,800 നിലവാരത്തില്‍ നിന്നും ടെക്നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ എങ്കില്‍ അടുത്തിടെ ഏറ്റവും തിരിച്ചടി നേരിട്ട ഓട്ടോ, ബാങ്ക്, ഫാര്‍മ വിഭാഗം ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞയാഴ്ചത്തെ പോലെ പിഎസ്ഇ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളില്‍ ഉണര്‍വ് തുടര്‍ന്നേക്കും. 16,400- 16,500 മേഖലകളിലാവും തൊട്ടടുത്ത പ്രതിരോധമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications