2021-22 സാമ്പത്തിക വര്‍ഷത്തിലെ അവസാന വ്യാപാര ദിനത്തില്‍ പ്രധാന സൂചികകള്‍ക്ക് നേരിയ നഷ്ടത്തോടെ കൊടിയിറക്കം. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നേട്ടങ്ങള്‍ക്കു ശേഷമാണ് നിഫ്റ്റിയും സെന്‍സെക്‌സും 0.20 ശതമാനം താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ നിഫ്റ്റി 17,500-ന് താഴെയെത്തി. നേരിയ നേട്ടത്തോടെയാണ് മാര്‍ച്ച് മാസ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകള്‍ക്ക് കൂടി അവസാനമാകുന്ന ദിനത്തില്‍ തുടക്കമിട്ടതെങ്കിലും മുന്നേറ്റത്തിന് സഹായമേകുന്ന ഘടകങ്ങളും വാര്‍ത്തകളുടേയും അഭാവത്തില്‍ സൂചികകള്‍ താഴേക്കിറങ്ങുകയായിരുന്നു. ഇന്നത്തെ നിഫ്റ്റിയിലെ വ്യാപാരം ആകെ 125 പോയിന്റ് റേഞ്ചിനുള്ളിലായിരുന്നു എന്നതും ശ്രദ്ധേയം.
2021-22 സാമ്പത്തിക വര്‍ഷ കാലയളവില്‍ നിഫ്റ്റിയുടെ നേട്ടം 19 ശതമാനമാണ്. ഇതേ കാലയളവിന്റെ അടിസ്ഥാനത്തില്‍ ആഗോള സൂചികകളുമായി വിലയിരുത്തിയാലും നേട്ടക്കണക്കില്‍ മുന്നിലാണ് നിഫ്റ്റിയുടെ പ്രകടനം. മെറ്റല്‍ വിഭാഗം സൂചികയാണ് ഏറ്റവും കൂടുതല്‍ മുന്നേറിയത്. 22 സാമ്പത്തിക വര്‍ഷത്തില്‍ 62 ശതമാനം നേട്ടമാണ് മെറ്റല്‍ ഇന്‍ഡക്‌സ് സ്വായത്തമാക്കിയത്. തൊട്ടുപിന്നാലെ 53 ശതമാനം മുന്നേറിയ മീഡിയ വിഭാഗം സൂചികയാണ് രണ്ടാമതെത്തിയത്.
അതേസമയം, 85 ശതമാനം ഉയര്‍ന്ന ഹിന്‍ഡാല്‍കോയാണ് നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. പിന്നാലെ 77% മുന്നേറിയ ബജാജ് ഫിന്‍സേര്‍വും 69% മുന്നേറിയ ഒഎന്‍ജിസിയും 65% വര്‍ധിച്ച ടാറ്റ സ്റ്റീലും നില്‍ക്കുന്നു. അതേസമയം 22% ഇടിഞ്ഞ എച്ച്ഡിഎഫ്‌സി ലൈഫ് ആണ് 22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇതിനിടെ, തുടര്‍ച്ചയായ നാല് മാസം നഷ്ടം രേഖപ്പെടുത്തിയ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകള്‍ക്ക് ശേഷമാണ് ഇത്തവണ നേട്ടത്തില്‍ ക്ലോസ് ചെയ്യാനാകുന്നത്. മാര്‍ച്ച് മാസ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടില്‍ നിഫ്റ്റി 8 ശതമാനത്തോളം നേട്ടം കൊയ്തു. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച ഫ്യൂച്ചര്‍ മാസ കോണ്‍ട്രാക്ട് കൂടിയാണിത്. എനര്‍ജി, ഐടി വിഭാഗം സൂചികകള്‍ 10 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം സൂചികയും ഇരട്ടയക്ക നേട്ടം സ്വന്തമാക്കി. ബാങ്ക്-നിഫ്റ്റി 5 ശതമാനത്തോളം മുന്നേറി. അതേസമയം, ഓട്ടോ വിഭാഗം സൂചിക മാത്രമാണ് മാര്‍ച്ച് മാസ കോണ്‍ട്രാക്ടില്‍ നഷ്ടം രേഖപ്പെടുത്തിയത്.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 33 പോയിന്റ് നഷ്ടത്തില്‍ 17,465-ലും ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്സ് 115 പോയിന്റ് ഇറങ്ങി 58,568-ലുമാണ് വ്യാഴാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 17,560-ലും താഴ്ന്ന നിലവാരം 17,435-ലും രേഖപ്പെടുത്തി. അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 39 പോയിന്റ് ഉയര്‍ന്ന് 36,373-ലും വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.34 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.69 ശതമാനവും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 എണ്ണം നേട്ടത്തിലും 7 എണ്ണം നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, മീഡിയ വിഭാഗങ്ങള്‍ ഒരു ശതമാനത്തോളം മുന്നേറി. അതേസമയം, 1.29 ശതമാനം ഇടിഞ്ഞ ഹെല്‍ത്തകെയര്‍ സൂചികയാണ് നഷ്ടം കൂടുതല്‍ നേരിട്ടത്. അതേസമയം, ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,097 ഓഹരികളില്‍ 1,141 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. 899 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ പൂര്‍ത്തിയാക്കിത്.
ഇതോടെ, ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.79-ലേക്കെത്തി. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, ഇന്നും 0.24 ശതമാനം ഇറങ്ങി 20.56-ലേക്കെത്തിയത് ആശ്വാസമേുന്ന ഘടകമാണ്.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 30 എണ്ണവും വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡാല്‍കോ 4.75%, ഡിവീസ് ലാബ് 2.53%, അപ്പോളോ ഹോസ്പിറ്റല്‍ 2.01%, ഡോ. റെഡ്ഡീസ് 1.41% റിലയന്‍സ് 1.38% വീതവും ഇടിഞ്ഞു.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ 20 ഓഹരികളാണ് ഇന്നത്തെ വ്യാപാരത്തില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തത്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ 2.24%, എം & എം 2.10%, ബ്രിട്ടാണിയ 1.92%, ആക്‌സിസ് ബാങ്ക് 1.53%, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് 1.50% വീതവും മുന്നേറി.


Click it and Unblock the Notifications