റഷ്യ- ഉക്രൈന് സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്കയില്‍ വമ്പന്‍ തകര്ച്ചയാടെ പ്രക്ഷുബ്ധ തുടക്കമായിരുന്നെങ്കിലും ഏറെക്കുറെ നഷ്ടം നികത്തിയാണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണികള്‍ നഷ്ടത്തില്‍ അവസാനിക്കുന്നത്. എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി-50 114 പോയിന്റ് നഷ്ടത്തില്‍ 17,092-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 383 പോയിന്റ് ഇടിഞ്ഞ് 57,300-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 314 പോയിന്റ് താഴ്ന്ന് 37,372-ലും വ്യാപാരം അവസാനിപ്പിച്ചു.
രാവിലെ 2 ശതമാനത്തിലേറെ നഷ്ടവുമായാണ് പ്രധാന സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി തുടക്കത്തില്‍ 16,843-ലേക്ക് വീണിരുന്നു. അതായത് 363 പോയിന്റ് നഷ്ടം. എന്നാല്‍ താഴ്ന്ന നിലവാരത്തില്‍ ഉടലെടുത്ത നിക്ഷേപ താത്പര്യത്തില്‍ നിഫ്റ്റിക്ക് 250-ലേറെ പോയിന്റും സെന്‍സെക്സിന് 906 പോയിന്റും ബാങ്ക് നിഫ്റ്റിക്ക് 550 പോയിന്റിലേറെയും നഷ്ടം നികത്താനായി. ഫെബ്രുവരി 16-ന് തുടങ്ങിയ തിരിച്ചടിയില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്നും ഇതുവരെ 9 ലക്ഷം കോടിയിലേറെ രൂപയാണ് തുടച്ചു നീക്കിയത്. ലാര്‍ജ് കാപ് വിഭാഗം ഓഹരികളേക്കാല് തിരിച്ചടിയുടെ ആഘാതം മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ കൂടുതലാണ്.
കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതര്‍ നിയന്ത്രണം പിടിച്ചെടുത്ത രണ്ട് പ്രവിശ്യകളേയും സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്നുവെന്ന പ്രസിഡന്റ് പുടിന്റെ പ്രസ്താവനയാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. റഷ്യയുടെ ഈ നീക്കം മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് വിപണികളിലെ തിരിച്ചടി. അതേസമയം, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സമ്മര്‍ദമേറ്റുന്ന ഘടകമാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.
നേട്ടവും കോട്ടവും
എന്‍എസ്ഇയിലെ പ്രധാന ഓഹരി സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഐടി, മെറ്റല്‍, ഓയില്‍ & ഗ്യാസ്, കാപ്പിറ്റല്‍ ഗുഡ്സ്, എഫ്എംസിജി, റിയാല്‍റ്റി, പി.എസ്.യു ബാങ്ക് വിഭാഗം ഓഹരി സൂചികള്‍ 1 മുതല്‍ 3 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 1.02 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 2.05 ശതമാനവും ഇടിഞ്ഞു. അതേസമയം, ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ 27 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 318 സ്റ്റോക്കുകള്‍ ലോവര്‍ സര്‍ക്യൂട്ടിലുമെത്തി. എന്‍എസ്ഇയിലെ 15 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരവും 196 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരം ചെയ്യപ്പെട്ട ആകെ 2,120 ഓഹരികളില്‍ 411 ഓഹരികള്‍ മാത്രമാണ് മുന്നേറിയത്. അതേസമയം 1,687 ഓഹരികളും വിലയിടിവ് രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.24-ലേക്കെത്തി. തിങ്കളാഴ്ച എഡി റേഷ്യോ 0.18 ആയിരുന്നു. ഇത്രയും താഴന്ന നിലയില്‍ എഡി റോഷ്യോ തുടരുന്നത്, വിപണിയില്‍ ഉടലെടുത്ത പൊതുദുര്ബലാവസ്ഥ ശക്തമായി നില്‍ക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്സ് (VIX) നിരക്കുകള്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് 16.41 ശതമാനം വര്‍ധിച്ച് 26.66-ലേക്കെത്തി. 10 മാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരമാണിത്. വികസ്് നിരക്കുകള്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നത് ശുഭസൂചനയല്ല.
നിഫ്റ്റി ഓഹരികളുടെ പ്രകടനം
- നേട്ടം ലഭിച്ചവ: നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 17 ഓഹരികളാണ് ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സേര്‍വ്, ഹീറോ മോട്ടേകോര്പ്, ഐഷര്‍ മോട്ടോര്‍സ് എ്ന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെ മുന്നേറി. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, സിപ്ല എന്നിവയും നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി.
- നഷ്ടം നേരിട്ടവ: നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ 33 എണ്ണവും ചൊവ്വാഴ്ച വിലയിടിവ് രേഖപ്പെടുത്തി. ടാറ്റ സ്റ്റീല്‍ 4 ശതമാനത്തിലേറെയും ബിപിസിഎല്‍, ടിസിഎസ്, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെയും ഇടിഞ്ഞു. എസ്ബിഐ, ഡോ. റെഡ്ഡീ എന്നീ സ്റ്റോക്കുകള്‍ 2 ശതമാനത്തിലേറെയും താഴ്ന്നു.
More From GoodReturns

ഐസിഐസിഐ പ്രുഡൻഷ്യൽ ഓഹരിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

അബോട്ട് ഇന്ത്യ ഓഹരിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ജെപി മോർഗൻ

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!



Click it and Unblock the Notifications