തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണിയില്‍ ഇടിവ്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് വന്‍ നഷ്ടത്തോടെയാണ് പ്രധാന സൂചികകള്‍ ഈയാഴ്ചയിലെ വ്യാപാരം പുനരാരംഭിച്ചതെങ്കിലും നഷ്ടം ഏറെക്കുറെ നികത്തിയായിരുന്നു ക്ലോസിങ്.

ഇന്നു മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ രണ്ടാം പാദഫലം മികച്ചതാകുമെന്ന പ്രതീക്ഷയാണ് വിപണി നഷ്ടം കുറയ്ക്കാന്‍ സഹായിച്ചത്. കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 73 പോയിന്റ് താഴ്ന്ന് 17,241-ലും സെന്‍സെക്സ് 200 പോയിന്റ് നഷ്ടത്തോടെ 57,991-ലും ക്ലോസ് ചെയ്തു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
ഇന്ന് എന്‍എസ്ഇയില്‍ ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,226 ഓഹരികളില്‍ 576 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ബാക്കിയുള്ളവയില്‍ 1,258 ഓഹരികളും നഷ്ടം നേരിട്ടു. ഇതോടെ വ്യാപാരത്തില്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.50 നിരക്കില്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.26 ആയിരുന്നു.
എന്‍എസ്ഇയിലെ സ്മോള്‍ കാപ്-100, മിഡ് കാപ്-100 സൂചികകളും നഷ്ടം രേഖപ്പെടുത്തിയാണ് തിങ്കളാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇന്ന് 74 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 87 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ട് നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനിടെ ആഭ്യന്തര വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 4 ശതമാനം ഉയര്‍ന്ന് 19.57-ലേക്കെത്തി. വിക്സ് സൂചിക, 20 നിലവാരം മറികടക്കുന്നത് വിപിണിക്ക് ശുഭകരമല്ല.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി ഐടി ഒഴികെ ബാക്കിയെല്ലാ സൂചികകളും നഷ്ടം നേരിട്ടു. വന്‍കിട കമ്പനിയായ ടിസിഎസിന്റെ രണ്ടാം പാദഫലം ഇന്നു വൈകീട്ട് പുറത്തുവരാനിരിക്കുന്നതിന്റെ പ്രതീക്ഷയിലാണ് ഐടി സൂചിക 1 ശതമാനം നേട്ടം കുറിച്ചത്. അതേസമയം നിഫ്റ്റി എഫ്എംസിജി, റിയാല്‍റ്റി, മീഡിയ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ 1 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയാണ് തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 20 എണ്ണം നേട്ടത്തോടെയും 30 ഓഹരികള്‍ നഷ്ടത്തോടെയും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. 3 ശതമാനത്തോളം മുന്നേറിയ ആക്സിസ് ബാങ്ക് ആണ് നിഫ്റ്റി ഓഹരികളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, എച്ച്ഡിഎഫ്സി ലൈഫ്, വിപ്രോ, ഐഷര്‍ മോട്ടോര്‍സ് ഓഹരികളും 1 ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. 4 ശതമാനത്തോളം ഇടിഞ്ഞ ടാറ്റ മോട്ടോര്‍സ് ആണ് നിഫ്റ്റി ഓഹരികളില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ടാറ്റ കണ്‍സ്യൂമര്‍, ഹീറോ മോട്ടോ ഓഹരികള്‍ 2 ശതമാത്തിലധികം നഷ്ടം കുറിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
