തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലേക്കെന്ന സൂചനയുമായാണ് പ്രധാന സൂചികകളിലെ വ്യാപാരം ചൊവ്വാഴ്ച പുരോഗമിക്കുന്നത്. നൂറിലേറെ പോയിന്റില്‍ ഗ്യാപ് ഡൗണായിട്ടാണ് നിഫ്റ്റി ഓപ്പണ്‍ ചെയ്തതെങ്കിലും പിന്നീട് നേട്ടത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ 15,900 നിലവാരത്തില്‍ അനുഭവപ്പെടുന്ന ശക്തമായ പ്രതിരോധത്തില്‍ തട്ടി സൂചിക താഴേക്ക് വീണ്ടും വീഴുകയായിരുന്നു. ഐടി വിഭാഗം ഓഹരികളില്‍ നേട്ടം പ്രകടമാണ്. അതേസമയം, അമേരിക്കന്‍ സൂചികകളിലെ ഇടിവും പ്രതികൂല ആഗോള ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയെ സമ്മര്‍ദത്തിലാഴ്ത്തുന്നത്.
എന്‍എസ്ഇയില്‍ ചൊവ്വാഴ്ച വ്യാപാരം ചെയ്യപ്പെടുന്ന 2,019 ഓഹരികളില്‍ 1,369 എണ്ണവും രാവിലെ നേട്ടത്തിലാണ് തുടരുന്നത്. 591 ഓഹരികള്‍ മാത്രമാണ് നഷ്ടത്തില്‍ തുടരുന്നത്. അതായത്, അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 2.32-ലേക്ക് ഉയര്‍ന്നു. ഇത് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ ഇന്നുണ്ടായ ഉണര്‍വിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവലം എഡി റേഷ്യോ 0.21-ലേക്ക് കൂപ്പുകുത്തിയിരുന്നു.
ഇതിനിടെ എന്‍എസ്ഇയിലെ 20 ഓഹരികള്‍ ഇന്ന് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. 38 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരത്തിലേക്കും പതിച്ചു. അതേസമയം 80 ഓഹരികള്‍ വില്ക്കാന് ആരുമില്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലും 73 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടിലും നില്‍ക്കുകയാണ്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ ഇക്വിറ്റി (EQ) വിഭാഗത്തിലുള്ള (ഇന്‍ട്രാഡേ വ്യാപാരം അനുവദിക്കുന്ന) ഓഹരികളില്‍ അപ്പര്‍ സര്ക്യൂട്ടിലുള്ളവ താഴെ കൊടുക്കുന്നു.
3ഐ ഇന്‍ഫോടെക്, അബാന്‍, അന്‍സാല്‍ പ്രോപ്പര്‍ട്ടീസ്, അരിഹന്ത് കാപ്പിറ്റല്‍, ബജാജ് ഹിന്ദ്, ബ്രാന്‍ഡ് കോണ്‍സെപ്റ്റ്സ്, ബിയര്ഡ്സെല്, ഭാരത് വയര്‍ റോപ്സ്, കാലിഫോര്‍ണിയ സോഫ്റ്റ്വര്‍, ക്രൗണ്‍, ദേവി ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, ഡിഗ്ജാം, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ്, ജെനസിസ് ഇന്റര്‍നാഷണല്‍, ജിടിഎല്‍ ഇന്‍ഫ്രാ, ഐഐടിഎല്, ജെപി ഇന്‍ഫ്രാ ടെക്, ജെപി പവര്‍, കീര്‍ത്തി നോളജ്, ലഗ്നാം സ്പിന്‍ടെക്സ്, മാധവ് കോപ്പര്‍, ഓയില്‍ കണ്ട്രി ട്യൂബുലാര്‍, ഓംകാര്‍ സ്പെഷ്യാല്‍റ്റി കെമിക്കല്‍, ഓറിയന്റ് പ്രസ്, പനാഷെ ഡിജിലൈഫ്, പ്രകാശ് സ്റ്റീലേജ്, പ്രീതി ഇന്റര്‍നാഷണല്‍, രവി കുമാര്‍ ഡിസ്റ്റിലറീസ്, രാജ് ഓയില്‍ മില്‍സ്, എസ്ഇഎല്‍ മാനുഫാക്ചറിംഗ്.
ഷാ അലോയ്സ്, ഷേമാരൂ എന്റര്‍ടെയിന്‍മെന്റ്, സിക്കൊ ഇന്‍ഡസ്ട്രീസ്, സിംഭൗലി ഷുഗേര്‍സ്, സിന്റക്സ് ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍ സ്ട്രൈപ്സ് വീല്‍സ്, ട്രാന്‍സ്വാറന്റി ഫിനാന്‍സ്, യുണൈറ്റഡ് പോളിഫാബ് ഗുജറാത്ത്, യുണൈറ്റഡ് നീല്‍ഗിരി ടീ എസ്റ്റേറ്റ്സ്, യൂണിവേര്സസ് ഫോട്ടോ ഇമേജിങ്സ്, വര്ധമാന് പോളിടെക്സ് എന്നീ ഓഹരികളാണ് ഇക്വിറ്റി വിഭാഗത്തില്‍ നിന്നും ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. കൂടാതെ 31 ഓഹിരകള്‍ ബിഇ (BE) വിഭാഗത്തിലുള്ളതും 8 ഓഹരികള്‍ ബിസെഡ് (BZ) വിഭാഗത്തിലുള്ളതും ഇന്ന് വില്‍ക്കാനാരും ഇല്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്.
സെക്ടറല്‍ സൂചികകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടത്തിലായിരുന്ന മെറ്റല്‍ വിഭാഗത്തില്‍ ലാഭമെടുപ്പ് ദൃശ്യമാണ്. നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്സ് 2 ശതമാനത്തിലേറെ ഇടിവിലാണ്. അതുപോലെ കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ടിരുന്ന ഓട്ടോ, ധനകാര്യം, ബാങ്കിംഗ് ഓഹരികളില്‍ ഇന്നും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നി്ഫ്റ്റി ബാങ്ക് സൂചിക 1.39%, ഓട്ടോ 1.21%, ഫിനാന്‍ഷ്യല്‍ സര്‍വീസസ് 1.4% എന്നിങ്ങനെയാണ് നിലവിലെ നഷ്ടം. അതേസമയം, ഏതാനും നാളുകളായി ഇടിവ് നേരിട്ടിരുന്ന റിയാല്‍റ്റി, ഫാര്‍മ വിഭാഗങ്ങള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications