ടേക്ക് എ ബ്രേക്ക്; കുതിപ്പിനിടെ ഇടറി വീണ് സൂചികകള്‍; സെന്‍സെക്‌സില്‍ 550 പോയിന്റ് ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നേട്ടങ്ങള്‍ക്കു ഒടുവില്‍ പ്രധാന സൂചികകളില്‍ നഷ്ടത്തോടെ സമാപനം. ആരംഭ നിലവാരത്തേക്കാള്‍ മുകളില്‍ അവസാനിപ്പിച്ച തുടര്‍ച്ചയായ ഏഴ് ദിവസങ്ങള്‍ക്കു ശേഷമാണ് ചൊവ്വാഴ്ച വിപണികളില്‍ നഷ്ടം നേരിട്ടത്. ദുര്‍ബലമായ ആഗോള സൂചനകളാണ് ദലാല്‍ സ്ട്രീറ്റിലെ കരടികള്‍ക്ക് പിന്തുണയേകിയത്. റെക്കോഡ് പണപ്പെരുപ്പത്തിന് പിന്നാലെ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതാണ് രാജ്യാന്തര വിപണികളെ പ്രതികൂലമായി ബാധിച്ചത്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 195 പോയിന്റ് നഷ്ടത്തില്‍ 18,113-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 554 പോയിന്റ് ഇടിഞ്ഞ് 60,754-ലും ഇന്ന് ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 5 പോയിന്റ് നേരിയ നഷ്ടത്തോടെ 38,210-ലും വ്യാപാരം അവസാനിപ്പിച്ചു.

 

ഇന്ന് സംഭവിച്ചത്

ഇന്ന് സംഭവിച്ചത്

ബാങ്കിംഗ് ഓഹരികളിലൊഴിച്ച് മിക്കവാറും ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമായിരുന്നു. ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ ഇടിവ് നേരിട്ടു. ഈ വിഭാഗം സൂചികകള്‍ 1 മുതല്‍ 2 ശതമാനം വരെ താഴ്ന്നു. സമാനമായി, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളിലും ഇടിവ് നേരിട്ടു. 1 മുതല്‍ 2 ശതമാനം സൂചികള്‍ താഴ്ന്നു. അതിനിടെ, ഇന്ന് സൂചികകളില്‍ കടുത്ത ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 6.05 ശതമാനം ഉയര്‍ന്ന് 17.78-ലേക്ക് എത്തി. വിക്‌സ് 18 കടക്കുന്നത് വിപണിക്ക് ഗുണകരമല്ല.

Also Read: 1,000 രൂപ ഒരാഴ്ച കൊണ്ട് 2,893 കോടി രൂപ; ഭ്രാന്ത് പിടിപ്പിക്കുന്ന നേട്ടവുമായി ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ

നിഫ്റ്റി മൂവ്മെന്റ്

നിഫ്റ്റി മൂവ്മെന്റ്

പതിവുപോലെ ചൊവ്വാഴ്ചയും സൂചികകള്‍ നേട്ടത്തോടെയാണ് ആരംഭിച്ചത്. സെന്‍സെക്സ് 117 പോയന്റ് നേട്ടത്തില്‍ 61,426-ലും നിഫ്റ്റി 35 പോയന്റ് ഉയര്‍ന്ന് 18,337-ലുമാണ് വ്യാപാരം തുടങ്ങിയത്. പിന്നാലെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 18,350-ല്‍ രേഖപ്പെടുത്തിയെങ്കിലും കടുത്ത വില്‍പ്പന സമ്മര്‍ദം സൂചികകളില്‍ അനുഭവപ്പെടുകയും 18,150 നിലവാരത്തിലേക്ക് വീണു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷവും അതേ നിലവാരത്തില്‍ തങ്ങിനിന്നെങ്കിലും വ്യാപാരത്തിന്റെ അവസാന നിമിഷങ്ങളില്‍ സൂചികകളില്‍ കനത്ത ഇടിവ് വീണ്ടും ദൃശ്യമാകുകയായിരുന്നു. തുടര്‍ന്ന് ഇന്നത്തെ താഴ്ന്ന നിലവാരമായ 18,085-ല്‍ എത്തുകയും സമീപത്ത് തന്നെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,100 ഓഹരികളില്‍ 484 ഓഹരികളില്‍ വില വര്‍ധനവും 1,573 ഓഹരികളില്‍ വിലയിടിവും 43 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 0.31-ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസം 1.53 ആയിരുന്നു എഡി റേഷ്യോ. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളിലും നേരിട്ട തളര്‍ച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 72 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 426 കമ്പനികള്‍ നഷ്ടത്തിലും 3 എണ്ണം വില വ്യതിയാനമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു.

Also Read: ബജറ്റിന് മുമ്പ് വാങ്ങാവുന്ന 15 ഓഹരികള്‍ ഇതാ

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 7 എണ്ണം മാത്രമാണ് ചൊവ്വാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആക്സിസ് ബാങ്ക് ഒന്നര ശതമാനത്തിലേറെ മുന്നേറി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഡോ റെഡ്ഡീസി് ലാബ്, കൊട്ടക് മഹീന്ദ്ര, നെസ്ലെ, ഐഒസി തുടങ്ങിയ ഓഹരികളും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 43 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, മാരുതി സുസുകി എന്നിവ നാല് ശതമാനത്തിലേറെ ഇടിഞ്ഞു. അള്‍ട്രടെക് സിമന്റ്സ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഗ്രാസിം, യുപിഎല്‍, എച്ച്‌സിഎല്‍ ടെക് എന്നീ ഓഹരികള്‍ 3 ശതമാനത്തിലേറെയും നഷ്ടം രേഖപ്പെടുത്തി.

Read more about: stock market share market
English summary

Amid Weak Global Cues Sensex Down 550 Points Metal IT Pharma FMCG Drags

Amid Weak Global Cues Sensex Down 550 Points Metal IT Pharma FMCG Drags
Story first published: Tuesday, January 18, 2022, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X