കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് വലിയ ലാഭം നൽകുന്ന ഓഹരികളിൽ മുന്നിൽ തന്നെ പ്രതിരോധമേഖലയിലെ ഓഹരികളെ കാണാൻ സാധിക്കും. ഭൂരിപക്ഷം ഓഹരികളുടെ മൾട്ടിബാഗർ നേട്ടങ്ങളാണ് നിക്ഷേപകർക്ക് നൽകിയത്. സമാനമായ മുന്നേറ്റം തന്നെ പ്രതിരോധ ഓഹരികൾ തുടരുമെന്നാണ് ബ്രോക്കറേജുകൾ വിലയിരുത്തുന്നത്.
പ്രതിരോധ ഓഹരികളിലൊന്നാണ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഓഹരി വരും ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്താനുള്ള സാധ്യത ഉണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ നമുക്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
എയ്റോനോട്ടിക് സെഗ്മെന്റിൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണം നടത്തുന്ന, ഇന്ത്യൻ ഗവൺമെന്റിന്റെ പ്രധാന കമ്പനിയാണിത്. എയർ ക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ, പ്രധാന എയ്റോസ്പേസ് ഘടകങ്ങൾ ആക്സസറികൾ എന്നിവയുടെ നിർമാണം, ഡിസൈനിങ്, മെയിന്റനൻസ്, അപ്ഗ്രഡേഷൻ തുടങ്ങിയവയെല്ലാം കമ്പനിയുടെ ബിസിനസിൽ ഉൾപ്പെടുന്നു. ഇന്ത്യൻ എയർഫോഴ്സ്, നേവി, ഐഎസ്ആർഒ, ഐആർഡിഒ, എന്നിവയും, ബോയിങ്, റോൾസ് റോയ്സ് അടക്കമുള്ള ആഗോള കമ്പനികളും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ ഒരു ഓഹരിക്ക് 5212 രൂപ രൂപ എന്നതാണ് നിലവിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 7.74 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 24 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 84.41 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ പ്രതിരോധ ഓഹരി നേടിയത്.
ആറ് മാസം കൊണ്ട് 88 ശതമാനം നേട്ടമുണ്ടാക്കാനും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 180 ശതമാനം നേട്ടത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിലും കമ്പനി ഇടം നേടി.1418.52 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്.
ബ്രോക്കറേജ് വിലയിരുത്തൽ
ഗ്ലോബൽ ബ്രോക്കറേജ് സ്ഥാപനമായ ജെഫരീസിലെ അനലിസ്റ്റുകൾ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഓഹരിയിൽ ബുള്ളിഷാണ്. 5725 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് അവരുടെ ശുപാർശ.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിൻ്റെ ഓഹരി വില 5 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ മുകളിലാണ് എന്നതും നേട്ടമാണ്.

വളർച്ച ശരവേഗം
2028-2029 വർഷത്തോടെ 50,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ പ്രതിരോധ മേഖലയിലെ കമ്പനികളുടെ വളർച്ച വരും നാളുകളിൽ ശരവേഗത്തിൽ മുന്നോട്ട് പോകും. ആ വളർച്ച ഓഹരി വിപണിയിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2023-2024 സാമ്പത്തിക വർഷം പ്രതിരോധ കയറ്റുമതിയിൽ 21,083 കോടി രൂപയുടെ റെക്കോർഡ് നേട്ടമാണ് രാജ്യം കൈവരിച്ചത്.
പ്രതിരോധ ഓഹരികൾ നിരവധി
ഇന്ത്യൻ ഓഹരി വിരണിയിൽ നിരവധി പ്രതിരോധ ഓഹരികളുണ്ട്. അതുകൊണ്ടു തന്നെ അവയെ കൃത്യമായി നിരീക്ഷിച്ച് നിക്ഷേപം നടത്തുന്നത് ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ സഹായിച്ചേക്കും. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, അപ്പോളോ മൈക്രോ സിസ്റ്റംസ്, തനേജ എയറോസ്പേസ് ആന്‍ഡ് ഏവിയേഷന്‍, പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ് തുടങ്ങിയവയെല്ലാം പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications